ട്രെയിനിൽ Food ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് മതി

Updated on 13-Mar-2023
HIGHLIGHTS

യാത്രയിൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് വാട്സ്ആപ്പ് ഉപയോഗിക്കാം

Food Order ചെയ്യാൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം...

IRCTC Food Order: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ Indian Railwayയുടെ സേവനങ്ങൾ നിങ്ങൾക്ക് വാട്സ്ആപ്പിലൂടെയും നേടാം. യാത്ര ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഒരുക്കുന്ന പോലെ തന്നെ യാത്രക്കാർക്ക് സുഖപ്രദമായ സൌകര്യങ്ങളും സേവനങ്ങളും നൽകുന്നതിലും ഇപ്പോൾ IRCTC ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനാൽ തന്നെ ദൂരെ യാത്രകൾ കൂടുതൽ സുഗമമാക്കുകയാണ് ഇന്ത്യൻ റെയിൽവേ.

വാട്സ്ആപ്പിൽ Indian Railway സേവനം

ഇത്തരത്തിൽ WhatsApp ഉപയോഗിച്ച് യാത്രയിൽ മെച്ചപ്പെട്ട സേവനങ്ങൾ നിങ്ങൾക്ക് ഇന്ത്യൻ റെയിൽവേയിൽ നിന്ന് നേടാം. അതായത് ട്രെയിൻ യാത്രക്കിടെ ഇഷ്ടപ്പെട്ട ചില ഭക്ഷണശാലകളിൽ നിന്ന് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് എന്തെങ്കിലും ഓർഡർ ചെയ്യാൻ തോന്നാറില്ലേ? ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഈ സേവനം നിങ്ങളുടെ WhatsApp വഴി ഒരുക്കിത്തരുന്നു.

IRCTC പ്രത്യേകമായി വികസിപ്പിച്ച www.catering.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയും അതിന്റെ ഇ-കാറ്ററിംഗ് ആപ്പ് ഫുഡ് ഓൺ ട്രാക്കിലൂടെയും യാത്രക്കാർക്കായി ഇ-കാറ്ററിങ് സേവനങ്ങൾ ലഭ്യമാണ്. ഇന്ത്യൻ റെയിൽവേ ഇപ്പോൾ യാത്രക്കാർക്ക് വാട്‌സ്ആപ്പ് വഴി തീവണ്ടികളിൽ ഭക്ഷണം ബുക്ക് ചെയ്യാൻ അനുവദിക്കുന്നു. എങ്ങനെയാണ് WhatsApp വഴി Food Order ചെയ്യേണ്ടതെന്ന് ഇവിടെ വിവരിക്കുന്നു.

വാട്സ്ആപ്പിലൂടെ ട്രെയിനിൽ Food Order ചെയ്യാം

+91 8750001323 എന്ന നമ്പറിൽ ഡയൽ ചെയ്‌ത് യാത്രക്കാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. നിലവിൽ തെരഞ്ഞെടുത്ത ട്രെയിനുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. എന്നാൽ, ഉപഭോക്തൃ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ മറ്റുള്ള Trainകളിലേക്കും ഇത് വ്യാപിപ്പിക്കും. എന്നാൽ, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ കാരണം ചിലപ്പോൾ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കൂടുതൽ സമയമെടുത്തേക്കാം. എങ്കിലും ഇന്ന് വളരെ കൂടുതലായി ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ WhatsAppലൂടെ ട്രെയിൻ യാത്ര സുഗമമാക്കാമെന്നത് അത്യധികം പ്രയോജനകരമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :