WhatsApp ചാറ്റ് ഡിലീറ്റ് ആയാൽ വീണ്ടെടുക്കാൻ പോംവഴിയുണ്ട്!

Updated on 14-Apr-2023
HIGHLIGHTS

WhatsApp ചാറ്റ് ഡിലീറ്റ് ആയി പോയാൽ റിക്കവർ ചെയ്യണമെന്നുണ്ടോ?

Google ഡ്രൈവിലേക്ക് വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ചെയ്യാം

ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ആ ട്രിക്ക് ഉപയോഗിക്കാം

പലപ്പോഴും അറിയാത WhatsApp ചാറ്റ് ഡിലീറ്റ് പോകാറില്ലേ? ചിലപ്പോഴൊക്കെ താൽക്കാലികമായി ഡിലീറ്റ് ചെയ്ത ചാറ്റും തിരിച്ചുകിട്ടിയാൽ നന്നായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാകുമല്ലേ! ഇങ്ങനെയുള്ള സമയങ്ങളിൽ നിങ്ങളുടെ ചാറ്റ് മെസേജുകൾ വീണ്ടെടുക്കാൻ ചില പോംവഴികളുണ്ട്. ഈ 2 രീതികളും ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കുള്ളതാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം.

അതായത്, ദിവസേന അല്ലെങ്കിൽ ആഴ്ചതോറും അതുമല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ WhatsApp മെസേജുകൾ ഗൂഗിൾ ഡ്രൈവിലേക്കോ ഫോണിന്റെ ഇന്റേണൽ സ്റ്റോറേജിലേക്കോ ബാക്കപ്പ് ചെയ്യാൻ സാധിക്കും. ഇങ്ങനെ Google ഡ്രൈവിലേക്ക് എങ്ങനെയാണ് വാട്സ്ആപ്പ് ചാറ്റ് റിക്കവർ ചെയ്യുന്നതെന്ന് നോക്കാം.

ഗൂഗിൾ ഡ്രൈവിൽ നിന്ന് WhatsApp chat എങ്ങനെ വീണ്ടെടുക്കാം?

  • ഇതിനായി ആദ്യം ആൻഡ്രോയിഡ് ഫോണിലെ വാട്സ്ആപ്പ് അൻഇൻസ്റ്റാൾ ചെയതതിന് ശേഷം വീണ്ടും install ചെയ്യുക.
  • ആപ്പിലേക്ക് സൈൻ ഇൻ നൽകി (ഫോൺ നമ്പർ നൽകി) രജിസ്റ്റർ ചെയ്യുക. ലഭിക്കുന്ന OTPയും കൊടുക്കുക.
  • തുടർന്ന് ഗൂഗിൾ ഡ്രൈവിൽ നിന്ന് നിങ്ങളുടെ ചാറ്റ് ബാക്കപ്പ് നൽകാനുള്ള ഓപ്ഷൻ നൽകണം.
  • റിക്കവർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ റിക്കവറാകുന്ന ചാറ്റിലൂടെ ഫോട്ടോകളും വീഡിയോകളുമെല്ലാം റിക്കവർ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

വാട്സ്ആപ്പ് അനുദിനം പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുകയാണ്. വാട്സ്ആപ്പ് സ്റ്റാറ്റസ് നേരിട്ട് ഇനി ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്നതാണ് പുതിയ ഫീച്ചർ. അതുപോലെ വാട്സ്ആപ്പിൽ നിന്ന് പുറത്തുപോകാതെ, ആപ്ലിക്കേഷനിൽ നിന്നുകൊണ്ട് തന്നെ കോണ്ടാക്റ്റ് ചേർക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനും കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :