ഫോൺ ചാർജിങ് ഒരു തലവേദനയാണോ? വീട്ടിലെ വൈദ്യുതി ബില്ലിൽ ഒരുപക്ഷേ ഫോൺ ചാർജ് ചെയ്യുന്നതിലൂടെ വിനിയോഗിക്കുന്ന വൈദ്യുതിയും വലിയ പങ്ക് വഹിക്കുന്നുണ്ടാകും. എന്നാൽ, ഈ അധിക ചെലവുകൾ നിങ്ങൾക്ക് പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ്. എങ്ങനെയെന്നാൽ സ്മാർട്ട്ഫോണുകളും ഇയർബഡുകളും നെക്ക്ബാൻഡ് ഹെഡ്ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം ഇനി വീട്ടിലെ വൈദ്യുതി കണക്ഷനിലൂടെ ചാർജ് ചെയ്യാതിരിക്കുക. പകരം ഇവയെല്ലാം ചാർജ് ചെയ്യുന്നതിനായി നിങ്ങൾക്ക് സോളാർ പവർ ബാങ്ക് ഉപയോഗിക്കാം.
സൂര്യപ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോളാർ പവർ ബാങ്കിന്റെ പ്രത്യേകതകളും നേട്ടങ്ങളും പ്രവർത്തനരീതിയും കൃത്യമായി മനസിലാക്കിയാൽ നിങ്ങളും തീർച്ചയായും ഈ ഉപായം തെരഞ്ഞെടുക്കുന്നതായിരിക്കും. സോളാർ പവർ ബാങ്ക് ചാർജ് ചെയ്യാൻ, ഇത് വെയിലത്ത് സൂക്ഷിക്കേണ്ടത് ആവശ്യമാണ്. കുറച്ച് മണിക്കൂറുകൾക്ക് ശേഷം നിങ്ങൾക്ക് ഈ ഉപകരണം മാറ്റി വയ്ക്കാം. സാധാരണ പവർ ബാങ്കിനെ പോലെ തന്നെയാണ് Solar Power Bankഉം പ്രവർത്തിക്കുന്നത്. സോളാർ പാനൽ മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിനാലാണ് ഈ Power Bankന് വെയിലത്ത് ചാർജ് ചെയ്യാൻ സാധിക്കുന്നത്.
സോളാർ പവർ ബാങ്ക് വിലയും ലഭ്യതയും
സാധാരണ പവർ ബാങ്കിനെ അപേക്ഷിച്ച് സോളാർ പവർ ബാങ്കിന്റെ ഭാരം അൽപ്പം കൂടുതലാണ്. ഉപകരണത്തിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലാണ് ഇതിന് കാരണം. ഇത്രയധികം സ്പെഷ്യലായ Solar powerbank വാങ്ങാൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ആമസോണിലൂടെയോ ഫ്ലിപ്കാർട്ടിലൂടെയോ (Amazon and Flipkart) പർച്ചേസ് ചെയ്യാവുന്നതാണ്. 2000 രൂപ വരെയാണ് ഇതിന്റെ വില. ആമസോണിൽ 1000 രൂപ മുതൽ ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile