WhatsAppൽ Blue നിറത്തിൽ ഫാൻസി ഫോണ്ടുകൾ ഉപയോഗിക്കാം
മെസേജിൽ ഒരേ ഫോണ്ട് ഉപയോഗിക്കുമ്പോഴുള്ള ബോറടി ഒഴിവാക്കാനുള്ള ഫീച്ചറാണിത്
ഇന്ന് വെറും മെസേജിങ് ആപ്ലിക്കേഷൻ എന്നതിന് ഉപരി നമ്മുടെ ജീവിതചൈര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് WhatsApp. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്താൻ കോടിക്കണക്കിന് ഉപയോക്താക്കൾ ഈ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. ഒരു ദിവസത്തിൽ നിങ്ങൾ മൊബൈലിൽ ചെലവഴിക്കുന്ന സമയത്തിന്റെ മുക്കാൽ ഭാഗവും ഒരുപക്ഷേ വാട്സ്ആപ്പിലായിരിക്കും.
ചാറ്റ് ചെയ്യുന്നതിനും, കോളുകൾക്കും, വീഡിയോ കോളുകൾക്കും, സ്റ്റാറ്റസ് കാണുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും, ഫയലുകളും ഫോട്ടോകളും മറ്റും പങ്കുവയ്ക്കുന്നതിനുമെല്ലാം വാട്സ്ആപ്പ് ഒരു മാധ്യമമാകുന്നു. ഇന്നത്തെ മനുഷ്യൻ ഏറ്റവും കൂടുതൽ സമയം WhatsAppമായി പങ്കിടുന്നതിനാൽ തന്നെ ആപ്ലിക്കേഷനിലെ സേവനങ്ങളും കൂടുതൽ ആകർഷകമാക്കുന്നതിന് മെറ്റ് പരിശ്രമിക്കാറുണ്ട്. ഇമോജികളും ഫോണ്ടുകളും വാൾപേപ്പറുമെല്ലാം ഇതിന്റെ ഭാഗമായി കൂടുതൽ അപ്ഡേറ്റ് ചെയ്യുന്നതിനും മെറ്റ ശ്രമിക്കുന്നു.
WhatsAppൽ Blue നിറത്തിൽ ഫാൻസി ഫോണ്ടുകൾ
അതുപോലെ വാട്സ്ആപ്പിൽ ടെക്സ്റ്റിങ്ങിനും മികച്ച ഓപ്ഷനുകൾ ഉണ്ടെന്നത് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. അതായത്, മെസേജിൽ ഒരേ ഫോണ്ട് ഉപയോഗിക്കുമ്പോഴുള്ള ബോറടി ഒഴിവാക്കാനുള്ള ഫീച്ചറാണിത്. സാധാരണ ടെക്സ്റ്റ് മെസേജുകൾ കറുത്ത ഫോണ്ടിലായിരിക്കും. എന്നാൽ, നീല നിറത്തിൽ വ്യത്യസ്ത വലിപ്പത്തിൽ WhatsApp ഫോണ്ടുകൾ ഉപയോഗിക്കാനാകും. ഇതിൽ താൽപ്പര്യമുള്ളവർക്ക് ഫാൻസി ഫോണ്ടുകളും ഉപയോഗിക്കാം.
എന്നാൽ ഇതിന് വാട്സ്ആപ്പിനുള്ളിൽ തന്നെ ഫീച്ചറില്ല. പകരം ഒരു മൂന്നാം കക്ഷി ആപ്പിലൂടെ സാധിക്കും. ഈ ആപ്പ് എന്നാൽ നിങ്ങളുടെ സ്വന്തം റിസ്കിലായിരിക്കണം ഉപയോഗിക്കേണ്ടത്. Stylish Text – Fonts Keyboard എന്ന ആപ്പ് എന്നാൽ പെർമിഷനുകളൊന്നും ആവശ്യപ്പെടാത്തതിനാൽ നിലവിൽ സുരക്ഷിതമാണെന്ന് വിലയിരുത്താം. എങ്ങനെയാണ് സ്റ്റൈലിഷ് ടെക്സ്റ്റ് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടതെന്ന് നോക്കാം…
ഇതിനായി ആദ്യം പ്ലേ സ്റ്റോറിൽ നിന്നും Stylish Text – Fonts Keyboard ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ തുറന്ന് സ്ക്രീനിന്റെ താഴെ വലത് കോണിലുള്ള ആരോ മാർക്കിൽ ക്ലിക്ക് ചെയ്യുക.
അക്സെപ്റ്റ് എന്ന ഓപ്ഷൻ നൽകിയ ശേഷം കീബോർഡിലേക്ക് പോകുക.
Enable Keyboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം, സ്റ്റൈലിഷ് ടെക്സ്റ്റ് കീബോർഡ് ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് Activate ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പ് തുറന്ന്, ഏതെങ്കിലും ചാറ്റ് ഓപ്പൺ ചെയ്ത് നിങ്ങൾ സാധാരണയായി ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്ന മെസേജ് ബാറിൽ ടാപ്പ് ചെയ്യുക.
ഇവിടെ കീബോർഡിന് താഴെയായി ഒരു കീബോർഡ് ഐക്കൺ കാണാനാകും.
ഇതിൽ ടാപ്പ് ചെയ്‌തുകൊണ്ട് സ്റ്റൈലിഷ് ടെക്സ്റ്റ് കീബോർഡ് സെലക്റ്റ് ചെയ്യാം.
ഈ കീബോർഡിൽ നിങ്ങൾക്ക് ഫാൻസി, സ്റ്റൈലിഷ് ഫോണ്ടുകളും നീല നിറത്തിലുള്ള ഫോണ്ടുകളും സെലക്റ്റ് ചെയ്ത് ഉപയോഗിക്കാം.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.