PAN Card Update: ആധാറുമായി Link ചെയ്യേണ്ട അവസാന തീയതി ഇതാണ്

HIGHLIGHTS

പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാക്കി

ലിങ്ക് ചെയ്യേണ്ട അവസാന തീയതിയും പ്രഖ്യാപിച്ചു

എന്നാണ് ആധാറും പാൻ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നറിയാം

PAN Card Update അപ്‌ഡേറ്റ്: ഇന്ന് ഏറ്റവും അനിവാര്യമായ രണ്ട് രേഖകളാണ് PAN Cardഉം Aadhaar Cardഉം. എന്നാൽ ഏറ്റവും പുതിയ അറിയിപ്പ് എന്തെന്നാൽ, പാൻ ആധാർ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നതാണ്. പാൻ കാർഡ് ആധാറുമായി Link ചെയ്യണമെന്ന നിർബന്ധന കൊണ്ടുവന്നിരിക്കുന്നത് ആദായനികുതി വകുപ്പാണ്. എന്നാൽ, PAN Cardഉം Aadhaar Cardഉം തമ്മിൽ Link ചെയ്യേണ്ടതിന് അധികൃതർ അവസാന തീയതിയും പ്രഖ്യാപിച്ചു.

മാർച്ച് 31ന് മുമ്പ് നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ, 2023 ഏപ്രിൽ 1 മുതൽ നിങ്ങൾക്ക് PAN Cars ഉപയോഗിക്കാൻ കഴിയില്ല. പാൻ കാർഡ് ഉടമകൾ ഈ സമയപരിധിയിൽ ഈ പ്രക്രിയ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, 10 അക്ക അദ്വിതീയ ആൽഫാന്യൂമെറിക് നമ്പർ പ്രവർത്തനരഹിതമാകുമെന്നും പറയുന്നു.

ആദായനികുതി വകുപ്പിന്റെ നിർദേശം അനുസരിച്ച്, 2023 മാർച്ച് 31ന് മുമ്പ് രണ്ട് തിരിച്ചറിയൽ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കിൽ, പാൻ കാർഡ് പ്രവർത്തനരഹിതമാകും. തുടർന്ന്, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ പാൻ-അനുബന്ധ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനോ ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായിരിക്കും.

പാൻ പ്രവർത്തനരഹിതമായാൽ എന്ത് സംഭവിക്കും?

PAN Card പ്രവർത്തനരഹിതമാകുകയാണെങ്കിൽ, കാർഡ് ഉടമകൾക്ക് ഐടി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയില്ല.

പാൻ കാർഡും ആധാർ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം?

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് PANഉം Aadhaarഉം ലിങ്ക് ചെയ്യാവുന്നതാണ്. ഇതിനായി https://www.incometax.gov.in/iec/foportal/help/how-to-link-aadhaar എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.

നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യാനുള്ള ഉപയോക്താവിന്റെ ഐഡി നിങ്ങളുടെ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ആയിരിക്കും.

തുടർന്ന് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പോപ്പ്-അപ്പ് വിൻഡോ നിങ്ങൾക്ക് കാണാനാകും.

രേഖകൾ ലിങ്ക് ചെയ്യാൻ മെനു ബാറിലെ 'പ്രൊഫൈൽ സെറ്റിംഗ്സ്' എന്നതിലേക്ക് പോയി ഹോംപേജിലെ 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ പേര് എന്നിവ നൽകുക.

നിങ്ങളുടെ Aadhaar Cardൽ ജനനവർഷം മാത്രമാണ് നൽകിയിട്ടുള്ളതെങ്കിൽ അവ പരിശോധിക്കുക.

ശേഷം, സ്ഥിരീകരിക്കുന്നതിന് സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകുക.

'Link Aadhaar' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ നൽകിയ വിശദാംശങ്ങൾ നിങ്ങളുടെ പാൻ, ആധാർ രേഖകളുമായി പൊരുത്തപ്പെടുന്നുവെങ്കിൽ 'Link Now' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ, നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യപ്പെടുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :