Aadhaarലെ പേരും വിലാസവും Onlineൽ സിമ്പിളായി മാറ്റാം

Updated on 16-Feb-2023
HIGHLIGHTS

ആധാർ കാർഡിലെ ചെറിയ മാറ്റങ്ങൾ വരുത്താൻ UIDAI വെബ്സൈറ്റ് നിങ്ങളെ അനുവദിക്കുന്നു

പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യാവുന്നതാണ്

ഓൺലൈനായി ഇത് എങ്ങനെ പൂർത്തിയാക്കാമെന്ന് നോക്കാം

Aadhaar Card Updation: ആധാർ കാർഡ് എന്നത് ഓരോ ഇന്ത്യക്കാരന്റെയും വളരെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന തിരിച്ചറിയൽ രേഖയാണ്. സർക്കാർ സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് Aadhaar Card അപ്ഡേറ്റ് ചെയ്യുന്നത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ നിങ്ങളുടെ വ്യക്തിവിവരങ്ങളിൽ തെറ്റുകൾ ഉണ്ടാകാതിരിക്കുക എന്നതും ശ്രദ്ധിക്കണം. അഥവാ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് ഓൺലൈനായോ ആധാർ സേവ കേന്ദ്രങ്ങളിലൂടെയോ Update ചെയ്യാവുന്നതാണ്.

Onlineൽ നിങ്ങളുടെ ആധാർ കാർഡിലെ പേരും വിലാസവും എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം/തിരുത്താം എന്ന് ചുവടെ വിവരിക്കുന്നു.

2010-ൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിച്ച ഏറ്റവും വിജയകരമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. Aadhaar Cardൽ പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ എന്നിവയും മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്നു. UIDAIയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ഈ വിശദാംശങ്ങളിൽ ചിലത് അപ്‌ഡേറ്റ് ചെയ്യാം.

വിശദാംശങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

  • പേരിൽ ചെറിയ തിരുത്തലുകൾ വരുത്തുന്നതിനും നിങ്ങളുടെ മേൽവിലാസം മാറ്റുന്നതിനും https://ssup.uidai.gov.in/ssup/ എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
  • ഇതിനായി വെബ്സൈറ്റിലെ ഹോംപേജ് ഓപ്പൺ ചെയ്ത് My Aadhaar എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. 'Update Your Aadhaar' എന്ന വിഭാഗത്തിന് കീഴിൽ, 'Update Demographics Data and Check Status' എന്നതിൽ ടാപ്പ് ചെയ്യുക.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
  • 'Service' എന്നതിന് കീഴിൽ, 'പേര്/ലിംഗം/ജനന തീയതി/വിലാസം അപ്‌ഡേറ്റ്' (Name/Gender/Date of Birth/Address Update) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾക്ക് എന്താണോ അപ്ഡേറ്റ് ചെയ്യേണ്ടത് അതിൽ മാറ്റങ്ങൾ വരുത്തിയ ശേഷം submit ചെയ്യുക.

എപ്പോഴെല്ലാം അപേക്ഷ സമർപ്പിക്കാം?

നിങ്ങളുടെ ആധാർ കാർഡിലെ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ UIDAI വെബ്സൈറ്റ് നിങ്ങളെ അനുവദിക്കുന്നു. പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ബയോമെട്രിക്സ് എന്നിവയിൽ മാറ്റത്തിന് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിച്ചാലും മതി.

നിങ്ങൾ ഒരു പുതിയ താമസസ്ഥലത്തേക്ക് മാറിയെങ്കിലോ കാർഡിൽ അക്ഷരപ്പിശകുണ്ടെങ്കിലോ മാത്രമാണ് വിലാസത്തിൽ മാറ്റങ്ങൾ വരുത്താനാകുക. ഇത് ഓൺലൈനിൽ ചെയ്യാവുന്നതാണ്. ജനനത്തീയതിയും Gender അപ്ഡേറ്റും ഓൺലൈനിൽ ചെയ്യാനും വെബ്‌സൈറ്റിൽ സാധിക്കും.

എത്ര രൂപ ഫീസ്?

പേര് (ചെറിയ തിരുത്തലുകൾ), വിലാസം, ജനനത്തീയതി, ലിംഗം എന്നിവയിലെ തിരുത്തലുകൾക്ക് ഇവ സ്ഥിരീകരിക്കുന്ന യഥാർഥ രേഖയുടെ സ്കാൻ ചെയ്‌ത പകർപ്പ് ആവശ്യമാണ്. കൂടാതെ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴിയുള്ള അപ്‌ഡേഷന് 50 രൂപ ഫീസായി നൽകേണ്ടതുണ്ട്. നടപടിക്രമം പൂർത്തിയായി കഴിഞ്ഞാൽ, യുഐഡിഎഐ ഹെൽപ്പ് ഡെസ്‌കുമായുള്ള ഭാവിയിൽ ആശയവിനിമയങ്ങൾക്കുള്ള റഫറൻസിനായി നിങ്ങൾക്ക് ഒരു സേവന അഭ്യർഥന നമ്പർ (SRN) ലഭിക്കുന്നതാണ്.

വിശദാംശങ്ങൾ 30 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യും?

സാധാരണയായി, അപ്‌ഡേഷന് അപ്ലൈ ചെയ്ത് കഴിഞ്ഞുള്ള പ്രോസസിങ് സമയം 30 ദിവസമാണ്. യുഐഡിഎഐയുടെ ഇന്റേണൽ ക്വാളിറ്റി കൺട്രോൾ സ്റ്റാഫ് അപേക്ഷ പരിശോധിച്ചുറപ്പിച്ച ശേഷം നിങ്ങൾക്ക് ഒരു SMS അറിയിപ്പ് നൽകുന്നു. 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :