Independence Day 2025 Wishes: WhatsApp-ൽ ഷെയർ ചെയ്യാൻ AI റെഡിയാക്കി ഒന്നാന്തരം Photos, വീഡിയോകളും…

Updated on 15-Aug-2025

ന്Independence Day 2025 Wishes: ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുകയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യം ഓരോ ഭാരതീയനും ഓരോ വഴിയിലാണ് ആഘോഷിക്കുന്നത്. കുട്ടികൾ അവരുടെ കഴിവുകൾ ചിത്രരചനയിലൂടെയും പതാക നിർമിച്ചും ആഘോഷിക്കുന്നു. മുമ്പ് പ്ലക്കാർഡുകളിലൂടെയും മറ്റും പരസ്പരം Independence Day Wishes പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഇപ്പോൾ ഫേസ്ബുക്ക്, WhatsApp, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശംസകൾ ഷെയർ ചെയ്യുന്നത്. വാട്സ്ആപ്പ് മെസേജുകളിലും സ്റ്റാറ്റസുകളിലും ഗ്രൂപ്പ് ചാറ്റുകളിലും സ്വാതന്ത്ര്യദിനാശംസകൾ നിറയ്ക്കാം. Happy Independence Day Wishes എന്ന് ചുരുക്കാതെ മനോഹരമായും വെറൈറ്റിയായും ആശംസ അറിയിക്കാം. നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷയിൽ, വാട്സ്ആപ്പ് മെസേജുകളിലൂടെയും സ്റ്റാറ്റസ് വീഡിയോ, GIF, വഴിയും ആശംസ പോസ്റ്റ് ചെയ്യാം.

ഇതിനായി ഇന്ന് മെനക്കെടേണ്ടതില്ല. മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ കോപ്പി ചെയ്യേണ്ട ആവശ്യവുമില്ല. AI വഴി ഫോട്ടോകളും വീഡിയോകളും ക്രിയേറ്റ് ചെയ്ത് വെറൈറ്റിയായും, ഹൃദ്യവുമായി ആശംസകൾ പങ്കിടാം. എങ്ങനെയാണ് എഐ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ആശംസകളും പങ്കുവയ്ക്കേണ്ടതെന്ന് നോക്കാം. (How to create images, videos using AI for Independence Day Wishes)

Independence Day 2025

Independence Day 2025: എഐ ഉപയോഗിച്ച് ആശംസ അറിയിക്കാം?

സ്വാതന്ത്ര്യദിന ആശംസകൾ നിങ്ങൾക്ക് വീഡിയോകളിലൂടെയും സ്റ്റിക്കറുകളിലൂടെയും ഇമോട്ടിക്കോണുകൾ, പോസ്റ്റുകൾ വഴിയും പങ്കിടാം. വാട്സ്ആപ്പിൽ അല്ലെങ്കിൽ Insta, FB-യിൽ തന്നെയുള്ള മെറ്റ എഐ വഴി സ്വാതന്ത്ര്യദിനാശംസകൾ ക്രിയേറ്റ് ചെയ്യാം.

AI- ജനറേറ്റഡ് ഇമേജുകൾ Meta AI വഴി എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് നോക്കാം. വാട്സ്ആപ്പോ ഇൻസ്റ്റയോ എഫ്ബിയോ തുറക്കുക. ഇവിടെ ബ്ലൂയിഷ് കളറിലുള്ള സർക്കിൾ കാണാനാകും. ഇതാണ് മെറ്റ എഐയിലേക്കുള്ള ജാലകം. മെറ്റ എഐയ്ക്ക് നിങ്ങൾക്ക് വേണ്ട ഇമേജ്, വീഡിയോകളെ കുറിച്ച് പ്രോംപ്റ്റ് നൽകിയാൽ നിമിഷങ്ങൾക്കകം എഐ അത് ക്രിയേറ്റ് ചെയ്തു തരുന്നതാണ്.

Happy Independence Day written in tricolor of Indian Flag, India Gate in background. ഇങ്ങനെയുള്ള പ്രോംപ്റ്റുകൾ കൊടുക്കാം. വീഡിയോകൾക്കും സമാനമായ പ്രോംപ്റ്റ് നൽകാം.

കാൻവ എഐ ഉപയോഗിച്ചുള്ള ചിത്രം

ഇതുകൂടാതെ ഗൂഗിൾ ജെമിനി, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, കാൻവയുടെ എഐ, പെർപ്ലെക്സിറ്റി എഐ പോലുള്ളവയും ഉപയോഗിക്കാം. ചാറ്റ്ജിപിടിയുടെ DALL·E, Bing Image Creator, Canva AI, Adobe Firefly, Midjourney, എന്നിവയാണ് ഇതിനായുള്ള പ്ലാറ്റ്ഫോമുകൾ. Create a photo of a patriotic Indian soldier standing proudly with national flag, Red fort at the background.

ആശംസകൾ മാത്രം അറിയിക്കാൻ താൽപ്പര്യമുള്ളവർക്ക് ആകർഷകമായ Quotes, വാചകങ്ങളും ഉപയോഗിക്കാം. Give a short and heart-touching Independence Day message or quotes in English. ഇങ്ങനെ പ്രോംപ്റ്റുകൾ ഉപയോഗിക്കാം. ഇനി വീഡിയോ ക്രിയേറ്റ് ചെയ്ത് ലഭിക്കണമെങ്കിൽ അതിനുള്ള പ്രോംപ്റ്റുകൾ തരാം. Create a minimalist Independence Day video of indian school children celebrating independence infrint of Indian Flag.

ഇങ്ങനെ നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ എഐ ഇമേജുകളും വീഡിയോകളും ആശംസകളും ക്രിയേറ്റ് ചെയ്യാം. ഇത് നിങ്ങളുടെ കോണ്ടാക്റ്റുകൾക്കും സ്റ്റാറ്റസുകളിലും പങ്കുവയ്ക്കാം.

Also Read: 810 വാട്ട് LG Dolby Atmos Soundbar കൂറ്റൻ ഡിസ്കൗണ്ടിൽ! ഈ ഓണത്തിന് പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :