ഏത് സ്മാർട്ട്‌ഫോണിലും എങ്ങനെ DSLR സ്റ്റൈൽ പോർട്രെയ്റ്റ് ഫോട്ടോകൾ എടുക്കാം?

ഏത് സ്മാർട്ട്‌ഫോണിലും എങ്ങനെ DSLR സ്റ്റൈൽ പോർട്രെയ്റ്റ് ഫോട്ടോകൾ എടുക്കാം?

സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ പിക്ചറാക്കാനും പോസ്റ്റ് ചെയ്യാനും ഒരു നല്ല ഫോട്ടോ പോലും ഗാലറിയിലില്ലല്ലോ എന്നാണോ നിങ്ങളുടെ ആശങ്ക! ഇങ്ങനെ ഒരു ബൊക്കെ എഫക്റ്റിൽ ഫോട്ടോയെടുക്കാൻ DSLR ക്യാമറയോ ഐഫോണോ വേണമെന്ന് നിർബന്ധമില്ല. എത്ര വിലയുള്ള സ്മാർട്ട് ഫോൺ ആണെങ്കിലും ക്യാമറ സെറ്റിങ്സിൽ ചില ചെറിയ ശ്രദ്ധ നൽകിയാൽ പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന രീതിയിലുള്ള പോർട്രെയ്റ്റ് ചിത്രങ്ങൾ പകർത്താനാകും. ലൈറ്റിംഗ് ക്രമീകരിക്കുന്നതും, സബ്ജക്റ്റും ബാക്ക്ഗ്രൗണ്ടും ശ്രദ്ധിക്കുകയും, അതുപോലെ ഫോൺ ക്യാമറയിലെ ചില ഫീച്ചറുകൾ ഉപയോഗിക്കുകയും ചെയ്താൽ ഇത് സാധിക്കും. എങ്ങനെയെന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

smartphone ഉപയോഗിച്ച് DSLR ഫോട്ടോകൾ: എങ്ങനെ?

background blur, ഷാർപ്പായി കണ്ണുകൾ പകർത്തുക, സ്കിൻ ടോൺ എന്നിവയെല്ലാം ലഭിക്കാൻ ഫോട്ടോഗ്രാഫിയിൽ ലൈറ്റിംഗ്, അകലം, കോമ്പോസിഷൻ, ഫോക്കസ് എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ഫോണിൽ ഫോട്ടോ പകർത്തുകയാണെങ്കിലും ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

  1. Built-In Portrait Mode

മിക്ക ഫോണുകളിലും പോർട്രെയിറ്റ് മോഡുകളുണ്ട്. ചില ഫോണുകളിൽ ലൈവ് ഫോക്കസ്, ബൊക്കെ എന്നീ പേരുകളിലാകും കാണിക്കുന്നത്. ഇത് ഇമേജിന്റെ ഡെപ്ത് ഓഫ് ഫീൽഡിനായുള്ള ഫീച്ചറാണ്.

ഈ ഫീച്ചറിന് ആദ്യം സബ്ജെക്റ്റും നിങ്ങളും തമ്മിലുള്ള അകലം 2 മുതൽ എട്ട് ഫീറ്റ് വരെയാണോ എന്ന് നോക്കുക. മികച്ച ബാക്ക്ഗ്രൌണ്ടിങ്ങിന് ഇത് സഹായിക്കും. അതുപോലെ സബ്ജെക്റ്റിന് പിന്നിൽ കുറഞ്ഞത് 6 മുതൽ 10 ഫീറ്റ് വരെ അകലമുണ്ടോ എന്നും ശ്രദ്ധിക്കുക. എന്നുവച്ചാൽ മതിലിന് അടുത്ത് വച്ച് തന്നെ ഫോട്ടോ എടുക്കാതിരിക്കുക. കാരണം പശ്ചാത്തലം എത്രത്തോളം അകലെയാണോ, അത് സബ്ജെക്റ്റിന് കൂടുതൽ ക്ലാരിറ്റി നൽകും.

Also Read: A സീരീസിൽ പുതിയ Samsung പോരാളി! 6000mAh ബാറ്ററിയും 50MP ക്യാമറയും

ശേഷം സ്‌ക്രീനിൽ f (അപ്പേർച്ചർ) ചിഹ്നമോ ബ്ലർ സ്ലൈഡറോ ഉണ്ടോ എന്ന് നോക്കുക. ഇത് അമിതമായി വർധിപ്പിക്കാതെ, സ്വാഭാവികത തോന്നാൻ ഏകദേശം f/2.8 മുതൽ f/4.0 വരെയുള്ള ക്വാളിറ്റിയിൽ ക്രമീകരിക്കാം.

  1. ടെലിഫോട്ടോ ലെൻസ്

വൈഡ് ലെൻസുകളേക്കാൾ ഫോണിൽ ടെലിഫോട്ടോ ലെൻസ് ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്. ടെലിഫോട്ടോ ലെൻസുകൾ ഇമേജിനെ കംപ്രസ് ചെയ്യുന്നു. പ്രൊഫൈൽ പിക്ചറിനായി ഫോട്ടോ എടുക്കുന്നവർക്ക് വലിയ മൂക്ക് അല്ലെങ്കിൽ ചരിഞ്ഞ നെറ്റി പോലുള്ളവ ഒഴിവാക്കാനും ഡിഎസ്എൽആർ ലുക്ക് നൽകാനും ഇവ സഹായിക്കും.

ഫോണിന്റെ സെറ്റിങ്സിൽ About phone തുറന്ന് മോഡൽ പേര് കണ്ടെത്തുക. ഫോണിന്റെ വെബ്സൈറ്റ് തുറന്ന് Camera specifications പരിശോധിച്ച് ടെലിഫോട്ടോ ലെൻസുണ്ടോ എന്ന് ഉറപ്പിക്കാം. ഫോണിലെ ക്യാമറ തുറന്ന് ഫോട്ടോ മോഡ് എടുക്കുമ്പോൾ, 0.5×, 1×, 2×, 3× പോലുള്ള സൂം ഓപ്ഷനുകൾ പരിശോധിക്കുക.

  1. ഫോക്കസ്, എക്സ്പോഷർ ലോക്ക് ചെയ്യാം

സബ്ജെക്റ്റിന്റെ കണ്ണ് അല്ലെങ്കിൽ മുഖം ടാപ്പ് ചെയ്യുക. ശേഷം 2 നിമിഷത്തേക്ക് അമർത്തിപ്പിടിക്കുക. അപ്പോൾ AE/AF Lock ഫീച്ചർ സെലക്റ്റ് ചെയ്യുക.

തുടർന്ന്, ഫോക്കസ് റിംഗിന് അടുത്തുള്ള ചെറിയ സൺ സ്ലൈഡർ ഉപയോഗിച്ച് എക്സ്‌പോഷർ അല്പം കുറയ്ക്കുക. തെളിച്ചം അല്പം കുറയ്ക്കുന്നത് നിറങ്ങൾക്ക് കൂടുതൽ ദൃഢത നൽകുകയും, ചിത്രത്തിലെ പ്രകാശമേറിയ ഭാഗങ്ങൾ അമിതമായി വെളുത്തുപോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile