മാർച്ച് മുതൽ Paytm FASTag ഉപയോഗിക്കാനാകില്ലേ! എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാം? TECH NEWS

Updated on 01-Feb-2024
HIGHLIGHTS

FASTag-കൾക്കും UPI പേയ്മെന്റിനും Paytm ഉപയോഗിക്കുന്നവർ ധാരാളമുണ്ട്

മാർച്ച് 1 മുതൽ സർവ്വീസുകളിൽ നിയന്ത്രണം വന്നേക്കും

എന്നാൽ ഉപയോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി പേടിഎം രംഗത്ത് എത്തി

വ്യവസ്ഥ ലംഘനം നടത്തിയതിനാൽ RBI Paytm-നെ നിരോധിച്ചു. ഫെബ്രുവരി 29ന് ശേഷം പേടിഎം സർവീസുകൾ മുടങ്ങും. FASTag-കൾക്കും UPI പേയ്മെന്റിനും പേടിഎം ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ പേടിഎം വാലറ്റുകളും ഫാസ്‌ടാഗുകളും ഈ തീയതിയ്ക്ക് ശേഷം ലഭിക്കില്ല. സേവിങ്സ് ഡിപ്പോസിറ്റുകളും ടോപ്പ്-അപ്പുകളും നിർത്താനും ആർബിഐ നിർദേശിച്ചു.

Paytm-നെതിരെ RBI

സിസ്റ്റം ഓഡിറ്റിന് ശേഷമാണ് ആർബിഐ നടപടി എടുത്തത്. ഇതിന് ബാഹ്യ ഓഡിറ്റർമാരുടെ റിപ്പോർട്ടും തുടർന്നുള്ള കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടും അടിസ്ഥാനമാക്കി.

2024 മാർച്ച് 1 മുതൽ സർവ്വീസുകളിൽ നിയന്ത്രണം വരും. ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, എൻസിഎംസി കാർഡുകൾക്കെല്ലാം ഇത് ബാധകമാകും. എന്നാൽ അപ്രതീക്ഷിതമായി വരുന്ന ക്രെഡിറ്റുകൾക്ക് ഇത് ബാധിക്കില്ല. ഏതെങ്കിലും പലിശ, ക്യാഷ്ബാക്ക് അല്ലെങ്കിൽ റീഫണ്ടുകൾക്കും സേവന തടസ്സമുണ്ടാകില്ല.

Paytm FASTag ഉപയോഗിക്കാനാകില്ലേ

Paytm FASTag ഉള്ളവർ ശ്രദ്ധിക്കുക

പേടിഎമ്മിനെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് Paytm FASTag-നാണ്. പേടിഎം ഫാസ്റ്റ്ടാഗുകൾ ഉള്ളവർക്ക് Feb 29-ന് ശേഷം സേവനം ലഭിക്കുന്നത് ബുദ്ധിമുട്ടാകും. പേടിഎം ഫാസ്ടാഗിൽ ബാലൻസ് ഉള്ളവർക്ക് അത് തീർക്കാൻ ആർബിഐ അനുമതിയുണ്ട്. എന്നാൽ മാർച്ച് 1 മുതൽ ഇതിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല.

READ MORE: 6G കുതിപ്പിനാണോ Jio Brain! എന്താണ് അംബാനിയുടെ ഈ പുതിയ AI Technology?

എന്താണ് പ്രതിവിധി?

അങ്ങനെയെങ്കിൽ പേടിഎം ഫാസ്റ്റ്ടാഗ് deactivate ചെയ്യണം. എങ്ങനെയാണ് പേടിഎമ്മിൽ നിന്ന് ഫാസ്റ്റ്ടാഗ് നീക്കം ചെയ്യുന്നതെന്ന് നോക്കാം. എങ്കിലും ഉപയോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി പേടിഎം രംഗത്ത് എത്തി.

Paytm FASTag പ്രവർത്തനരഹിതമാക്കാൻ…

  • ഇതിനായി മൊബൈലിൽ Paytm ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം പേടിഎം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആപ്പിലെ സെർച്ച് ബാറിൽ ‘ഫാസ്‌ടാഗ്’ എന്ന് ടൈപ്പ് ചെയ്യണം. ഇവിടെ സർവ്വീസ് എന്ന സെഷൻ കാണാം. ഇതിലെ ‘ മാനേജ് ഫാസ്‌ടാഗ്’ എന്നതിൽ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ പേടിഎം നമ്പറുമായി ഏതെങ്കിലും ഫാസ്‌ടാഗ് അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ കാണും.
  • ഹെൽപ് ആൻഡ് സപ്പോർട്ട് എന്ന ഓപ്ഷൻ ഇവിടെ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ ഓർഡർ ചെയ്യാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ സഹായം വേണോ എന്ന ഓപ്ഷൻ വരും. ഇതിൽ ടാപ്പ് ചെയ്യുക. ഫാസ്‌റ്റാഗ് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഇവിടെ ഐ വാന്റ് ടു ക്ലോസ് മൈ ഫാസ്ടാഗ് എന്ന ഓപ്ഷൻ ദൃശ്യമാകും. ഇവിടെ ക്ലിക്ക് ചെയ്ത് തുടർന്നുള്ള ഘട്ടങ്ങൾ പാലിക്കുക. ഇങ്ങനെ നിങ്ങൾക്ക് പേടിഎമ്മിൽ നിന്ന് ഫാസ്റ്റ്ടാഗ് ഡീആക്ടിവേറ്റ് ആക്കാം.

Paytm-ന്റെ വിശദീകരണം

പേടിഎം മറ്റ് ബാങ്കുകളുമായി കഴിഞ്ഞ 2 വർഷമായി സഹകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിലേക്ക് കമ്പനി ശ്രദ്ധ നൽകുകയാണ്.

ഇങ്ങനെ ഫാസ്റ്റ്ടാഗ് സേവനങ്ങളും ഉപയോക്താക്കൾക്ക് തുടരാമെന്ന് കമ്പനി വിശദീകരിച്ചു. Xലൂടെയാണ് കമ്പനി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :