jio airtel plans for 84 days
28 ദിവസത്തേക്ക് റീചാർജ് ചെയ്യുന്നത് നഷ്ടം തന്നെയാണ്. അങ്ങനെയെങ്കിൽ 84 ദിവസത്തേക്ക് Bharti Airtel, Reliance Jio തരുന്ന പ്ലാനുകൾ നോക്കിയാലോ? ഇത്രയും ആകർഷകമായ വാലിഡിറ്റിയിൽ തുച്ഛമായ വിലയ്ക്ക് Airtel Recharge Plans കിട്ടിയാൽ അത് ലോട്ടറിയാണല്ലോ! അതുപോലെ അംബാനിയുടെ സ്വന്തം ജിയോയും തരുന്നുണ്ട് ഇത്തരത്തിലുള്ള പ്ലാനുകൾ.
പ്രതിമാസം റീചാർജ് ചെയ്ത് ബുദ്ധിമുട്ടാതെ നിങ്ങൾക്ക് ജിയോ, എയർടെലിൽ പ്ലാനുകൾ വാങ്ങാം. ഏറ്റവും താങ്ങാനാവുന്ന 84 ദിവസത്തെ പ്ലാനുകളിതാ…
എയർടെൽ 84 ദിവസത്തേക്ക് നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 859 രൂപയുടേതാണ്. ഈ പ്ലാനിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡായി കോളുകൾ ചെയ്യാനാകും. അതുപോലെ പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉൾപ്പെടുന്നു. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്.
ഇനി ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്തവരാണെങ്കിൽ മറ്റൊരു പ്ലാൻ കൂടി പറഞ്ഞുതരാം. എയർടെലിന്റെ ഇതേ വാലിഡിറ്റിയുള്ള 584 രൂപയുടെ പ്ലാനാണിത്. എന്നാൽ ഈ പാക്കേജിൽ മുഴുവൻ കാലയളവിലേക്കും ആകെ 7 ജിബി മാത്രമേ ലഭിക്കുകയുള്ളൂ.
എയർടെലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള നിരവധി പ്ലാനുകളുണ്ട്. ഇതിൽ ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ 859 രൂപയുടേതാണ്. ഈ പ്ലാനിൽ ഏത് നെറ്റ്‌വർക്കിലേക്കും Unlimited Calling ഓപ്ഷൻ ലഭിക്കും. അതുപോലെ പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു. ഈ ജിയോ പ്ലാനിൽ പ്രതിദിനം 1.5 ജിബിയാണ് ലഭിക്കുക.
84 ദിവസത്തെ വാലിഡിറ്റി വരുന്ന പ്ലാനിൽ 584 രൂപയാണ് ചെലവാകുന്നത്. മുഴുവൻ കാലയളവിലേക്കും ആകെ 7 ജിബി മാത്രമേ ജിയോ ഈ പാക്കേജിൽ നൽകുകയുള്ളൂ.
അതേ സമയം എലോൺ മസ്കിന്റെ Starlink ഇന്ത്യയിലേക്കും പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്റ്റാർലിങ്ക് വഴിയുള്ള അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കാൻ ജിയോയും എയർടെലും തമ്മിൽ കരാറിലുമായി. ഇന്ത്യയായിരിക്കും സ്റ്റാർലിങ്കിന്റെ പ്രധാന വിപണിയെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിലേക്കോ ചൈനയിലേക്കോ ഈ അമേരിക്കൻ കമ്പനിയ്ക്ക് ചേക്കാറാനാകില്ല. അതിനാൽ തന്നെ ഇന്ത്യ ഒരു പ്രധാന ലക്ഷ്യ വിപണിയായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.