അസ്യൂസ് സെൻഫോൺ മാക്സ്

Updated on 12-May-2016
HIGHLIGHTS

5000 mAh കരുത്താർന്ന ബാറ്ററിയുമ്മായി അസ്യൂസ് സെൻഫോൺ മാക്സ്

അസൂസിന്റെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണിത് .കാരണം ഇതിന്റെ വിലക്കനുസരിച്ചുള്ള എല്ലാതരം സവിശേഷതകളും ഈ സ്മാർട്ട്‌ ഫോണിനുണ്ട്.ഇതിൽ എടുതുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെ കുറിച്ചാണ്.5000 mAh മികവുറ്റ ബാറ്ററി ബാക്ക് അപ്പ് ആണ് ഇതിനു നല്ക്കിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

720×1280പിക്സൽ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്. മാക്സിന് കരുത്ത് പകരുന്നത് 1Ghz ക്വാഡ്കോർ സ്നാപ്പ്ഡ്രാഗൺ 410 പ്രോസസ്സറാണ്. 2ജിബി റാമും 16ജിബി ഇന്റേണൽ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 64ജിബി മൈക്രോഎസ്ഡി കാർഡ് വരെ മാക്സ് സപ്പോർട്ട് ചെയ്യും. ഡ്യുവൽ എല്‍ഇഡി ഫ്ലാഷോടുകൂടിയ 13എംപി പിൻക്യാമറയും 5എംപി മുൻ ക്യാമറയുമാണിതിലുള്ളത്. ആൻഡ്രോയിഡ് ലോലിപ്പോപിനെ അടിസ്ഥാനമാക്കിയുള്ള സെന്‍-യു.ഐ 2.0യിലാണ് സെൻഫോൺ മാക്സ് പ്രവർത്തിക്കുന്നത്. ഇതിലുള്ള 5000എംഎഎച്ച്‌ ബാറ്ററി 38 മണിക്കൂർ ടോക്ക്ടൈമും 914 മണിക്കൂർ സ്റ്റാന്റ്ബൈ-ടൈമും നല്‍കുന്നു. കൂടാതെ ഈ ബാറ്ററി ബാക്കിയുള്ള മൊബൈലുകക്ക് പവർബാങ്കായും ഉപയോഗിക്കാം.10000 രൂപൗൗൽ താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണിത് .  

അസൂസിന്റെ മികച്ച ഇ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർറ്റ് വഴി വാങ്ങിക്കാം വില 9999

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :