കരുത്താർന്ന ബാറ്ററി ലൈഫുമായി ആപ്പിളിന്റെ പുതിയ ‘മാക്ബുക്ക്” എത്തുന്നു

HIGHLIGHTS

ബാറ്ററിയുടെ മികവുമായി ആപ്പിൾ വീണ്ടും

റെറ്റിന ഡിസ്പ്ളെയുമായി ആപ്പിളിന്റെ പുതിയ 13 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്ടോപ് . മുൻ മോഡലുകളേക്കാൾ നാലിരട്ടി റസല്യൂഷനുമായാണ് പുതിയ മാക്ബുക്ക് പ്രോ ആപ്പിൾ അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുമ്പ് ആപ്പിൾ പുറത്തിറക്കിയ 15 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പിൻ തലമുറക്കാരനാണ് പുതിയ ലാപ്ടോപ്. പുതിയ മാക്ബുക്ക് പ്രോ ഉടന്‍ വിപണിയിലെത്തുമെന്ന് ആപ്പിള്‍ മാർക്കറ്റിംഗ് മേധാവി ഫില്‍ ഷില്ലർ പറഞ്ഞു. കാലിഫോർണിയയിലെ സാന്‍ജോസിൽ ഐപാഡ് മിനി അവതരിപ്പിച്ച ചടങ്ങിലാണ് പുതിയ മാക്ബുക്ക് പ്രോ ആപ്പിള്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. 114,900 രൂപയാണ് വില. ഇത് വരെ അവതരിപ്പിച്ച മാക് ഉത്പന്നങ്ങളിൽ ഏറ്റവും മികച്ച സൌകര്യങ്ങളുമായാണ് പുതിയ മാക്ബുക്ക് പ്രോ എത്തുന്നത്. 2.5 ജിഗാഹെര്‍ട്സ് ഡ്യൂവൽ കോർ ഇന്റൽ ഐ 5 പ്രോസസർ 3.1 ജിഗാഹെര്‍ട്സ് വേഗതയുള്ള ടർബോ ബൂർ സൌകര്യത്തോടെയാണ് എത്തുന്നത്. ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 4000, 8 ജിബി മെമ്മറി കൂടാതെ128 ജിബി എസ്എസ്ഡി സ്റോറേജുമുണ്ട്. 720പി ഫേസ്ടൈം എച്ച്ഡി കാമറ, ബ്ളൂടൂത്ത് 4.0 വയര്‍ലെസ് ടെക്നോളജി തുടങ്ങി നിരവധി പ്രത്യേകതകളുമുണ്ട്. ഇതിൽ പ്രത്യക്ഷപ്പെടുന്ന ടെക്സ്റും ഗ്രാഫിക്സും വളരെ ഷാർപ്പ് ആയിരിക്കും.  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :