നന്നായി പാട്ട് കേൾക്കാൻ നല്ല Music app ഏതാണെന്നല്ലേ?

Updated on 31-Mar-2023
HIGHLIGHTS

നിങ്ങളും ഒരു സംഗീത പ്രേമിയായിരിക്കുമല്ലോ?

എന്നാൽ പല മ്യൂസിക് ആപ്പുകളും പാട്ട് കേൾക്കാൻ പണം ഈടാക്കുന്നുണ്ട്

ഫ്രീയായി ലഭ്യമാകുന്നതും, കുറഞ്ഞ നിരക്കിൽ subscription ലഭിക്കുന്നതുമായ മികച്ച മ്യൂസിക് ആപ്പുകൾ ഇതാ...

യാത്രയിലും വിരസതയിലും വീട്ടിലെന്തെങ്കിലും പണി എടുക്കുമ്പോഴോ പാട്ട് കേൾക്കുന്ന ശീലമുണ്ടാകുമല്ലോ? ഈ സമയങ്ങളിലെല്ലാം യൂട്യൂബിനെ ആയിരിക്കില്ല നിങ്ങൾ ആശ്രയിക്കുന്നത്. പകരം ഏതെങ്കിലും മ്യൂസിക് സ്ട്രീമിങ് സേവനങ്ങളും ആപ്പുകളുമായിരിക്കും നിങ്ങൾ ഉപയോഗിക്കുന്നത്. 

സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക്, വിങ്ക് മ്യൂസിക്, ആപ്പിൾ മ്യൂസിക്, യൂട്യൂബ് മ്യൂസിക് എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്. സ്‌മാർട്ട്‌ഫോണുകളിലും പിസികളിലും ടാബ്‌ലെറ്റുകളിലും ഇവ ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇവയിൽ ഏത് മ്യൂസിക് സ്ട്രീമിങ് ആപ്പാണ് മികച്ചതെന്നും, അവയുടെ സവിശേഷതകൾ എന്തെന്നും നോക്കാം…

1. ആപ്പിൾ മ്യൂസിക്

ആപ്പിൾ മ്യൂസിക് 2015ലാണ് വന്നത്. പാട്ടുകളുടെ വിപുലമായ ശേഖരമുള്ള Apple Musicൽ 100 ദശലക്ഷത്തിലധികം ട്രാക്കുകൾ, 30,000+ ക്യൂറേറ്റഡ് പ്ലേലിസ്റ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. 
360 ഡിഗ്രി ശ്രവണ അനുഭവം നൽകുന്ന ഈ മ്യൂസിക് ആപ്പ് ഓഫ്‌ലൈനായും പാട്ട് ആസ്വദിക്കുന്നതിനുള്ള സേവനം നൽകുന്നു. 

സബ്സ്ക്രിപ്ഷനോ സൗജന്യമോ?

പുതിയ വരിക്കാർക്ക് ഒരു മാസത്തെ സൗജന്യ ട്രയൽ ആപ്പിൾ മ്യൂസിക് നൽകുന്നുണ്ട്. അതിനു ശേഷം, പ്രതിമാസം 99 രൂപ അടച്ച് പാട്ടുകൾ ആസ്വദിക്കാം.

2. യൂട്യൂബ് മ്യൂസിക്

2015 അവസാനത്തോടെ YouTube Musicനൊപ്പം ഓഡിയോ സ്ട്രീമിങ് രംഗത്തേക്കും Google ചുവട് വച്ചു. യൂട്യൂബിന്റെ മ്യൂസിക് ആപ്പിൽ ഇപ്പോൾ 80 ദശലക്ഷത്തിലധികം പാട്ടുകളും മ്യൂസിക് വീഡിയോകളുമുണ്ട്.
YouTube Musicന് 256kbps വരെ AAC സ്ട്രീമിങ് ക്വാളിറ്റി നൽകാൻ സാധിക്കുന്നു. എന്നാൽ താരതമ്യം ചെയ്യുമ്പോൾ ഇത് Spotifyയുടെ 320kbpsനേക്കാൾ കുറവാണ്. ആപ്പിനുള്ളിൽ ഓഡിയോ അല്ലെങ്കിൽ വീഡിയോ മോഡ് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

സബ്സ്ക്രിപ്ഷനോ സൗജന്യമോ?

പരസ്യങ്ങളെ പിന്തുണക്കുന്നതും പണമടച്ചുള്ളതുമായ സബ്‌സ്‌ക്രിപ്‌ഷൻ മോഡുകൾ YouTube Musicൽ ലഭ്യമാണ്. Rs. 109, Rs. 309, Rs.990 എന്നിങ്ങനെയാണ് യഥാക്രമം പ്രതിമാസ, ത്രൈമാസ, വാർഷിക പ്ലാനുകൾ . ഉപഭോക്താക്കൾക്ക് അവരുടെ പ്ലാനിനൊപ്പം ഒരു മാസത്തെ സൗജന്യ ട്രയലും ലഭിക്കും. 

3. സ്പോട്ടിഫൈ

iOS-ലും Android-ലും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മ്യൂസിക് സ്ട്രീമിങ് സേവനമാണ് Spotify. ഇതിന് 450 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഏകദേശം 82 ദശലക്ഷം പാട്ടുകളുടെയും 4.7 ദശലക്ഷം പോഡ്‌കാസ്റ്റുകളുടെയും വിപുലമായ ശേഖരമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. Spotifyയുടെ ഏറ്റവും കൗതുകകരമായ സവിശേഷതകളിലൊന്ന്, ഉപയോക്താക്കളുടെ സോങ് മുൻഗണനകളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട് എന്നതാണ്.

സബ്സ്ക്രിപ്ഷനോ സൗജന്യമോ?

Spotify പരസ്യങ്ങളെ പിന്തുണക്കുന്നതും പ്രീമിയം പ്ലാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസത്തേക്ക് 7 രൂപ, ഒരു മാസത്തേക്ക് 119 രൂപ എന്നിവയാണ് യഥാക്രമം മിനി, വ്യക്തിഗത പ്ലാനുകൾ. ഇനി രണ്ട് പേർക്ക് ഉപയോഗിക്കാവുന്ന രീതിയിലാണെങ്കിൽ 149 രൂപയുടെ പ്ലാനും, 6 ആളുകൾക്ക് വരെ ഉപയോഗിക്കാവുന്ന ഫാമിലി പ്ലാനിന് 179 രൂപയുമാണ് വരുന്നത്.

4. ആമസോൺ മ്യൂസിക്

ജനപ്രിയമായ ഓഡിയോ സ്ട്രീമിങ് സേവനമാണ് ആമസോൺ മ്യൂസിക്. ഇതിന് ദശലക്ഷക്കണക്കിന് പരസ്യരഹിത (HD/Ultra-HD ബിറ്റ്റേറ്റ്) ട്രാക്കുകളും എക്സ്ക്ലൂസീവ് കണ്ടന്റുകളുമുണ്ട്. നിങ്ങൾ ആമസോൺ പ്രൈം അംഗമാണെങ്കിൽ, നിങ്ങൾക്ക് സൗജന്യമായി Amazon Music സേവനം ലഭിക്കും. ഇത് ഐഒഎസ്, ആൻഡ്രോയിഡ്, ഡെസ്ക്ടോപ്പുകൾ എന്നിവയിലും ആക്സസ് ചെയ്യാവുന്നതാണ്.

സബ്സ്ക്രിപ്ഷനോ സൗജന്യമോ?

നിങ്ങളുടെ സാധാരണ പ്രൈം സബ്‌സ്‌ക്രിപ്‌ഷന് കീഴിൽ ആമസോൺ മ്യൂസികും സൗജന്യമായി ആക്‌സസ് ചെയ്യാൻ കഴിയും. പ്രതിമാസം 129 രൂപയിലും, ഒരു വർഷത്തേക്ക് 1,499 രൂപയുമാണ് Amazon prime സബ്സ്ക്രിപ്ഷൻ പ്ലാൻ.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :