Ration Card
Ration Card App: കേരള സർക്കാരിന്റെ സിവിൽ സപ്ലൈസ് വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക മൊബൈൽ ആപ്പിനെ കുറിച്ച് നിങ്ങൾക്കറിയാമോ? റേഷൻ കാർഡിന് ഡിജിറ്റൽ സേവനങ്ങൾ ലഭിക്കാനുള്ള സംവിധാനമാണിത്. Ente Ration Card എന്ന ആപ്ലിക്കേഷനാണ് ഡിജിറ്റൽ റേഷൻ സേവനങ്ങൾക്കായി സർക്കാർ അവതരിപ്പിച്ചത്.
റേഷൻ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ എളുപ്പത്തിൽ മൊബൈലിൽ ലഭിക്കാനുള്ള ആപ്പാണിത്. നിങ്ങളുടെ കാർഡ് എപിഎൽ, ബിപിഎല്ലാണോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. റേഷൻ കാർഡ് ആവശ്യങ്ങൾക്കായി കാർഡ് കൊണ്ടുപോകാതെ, അത്യാവശ്യഘട്ടങ്ങളിൽ മൊബൈലിൽ നിന്ന് തന്നെ സേവനം ലഭിക്കുന്നു. ഈ ആപ്പിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ, പ്രതിമാസ റേഷൻ വിഹിതം തുടങ്ങിയവയും ലഭ്യമാണ്.
റേഷൻ കാർഡിലെ അംഗങ്ങളുടെ വിശദാംശങ്ങൾക്ക് പുറമെ അപേക്ഷാ സ്റ്റാറ്റസ്, പ്രതിമാസ ക്വാട്ട എന്നിവയ്ക്കും ആപ്പ് പ്രയോജനകരമാകും. റേഷൻ കാർഡ് വിവരങ്ങൾക്കായി സിവിൽ സപ്ലൈസ് ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ പോകേണ്ട ആവശ്യവും വരുന്നില്ല. നിങ്ങളുടെ സ്മാർട്ഫോണിൽ തന്നെ എല്ലാ വിവരങ്ങളും വിശദമായി മനസിലാക്കാനാകും. കേരള സർക്കാരിൽ നിന്നുള്ള ആപ്പായതിനാൽ നിങ്ങളുടെ വിവരങ്ങളും ആപ്ലിക്കേഷനിൽ സുരക്ഷിതമായിരിക്കും.
ഇ-കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനാണ് ഇതിൽ പ്രധാനം. റേഷൻ കാർഡ് ഉടമകൾക്ക് അവരുടെ ഇ-കാർഡ് (ഡിജിറ്റൽ റേഷൻ കാർഡ്) ഡൗൺലോഡ് ചെയ്യാനും, പ്രിന്റ് എടുക്കാനും സാധിക്കും.
റേഷൻ കാർഡിന്റെ മുഴുവൻ വിവരങ്ങളും ഈ ആപ്പിൽ നിന്ന് ലഭിക്കും. ഇതിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ മുതൽ പ്രതിമാസ റേഷൻ വിഹിതം വരെയുണ്ട്. റേഷൻ വിഹിതം മനസിലാക്കാനും എന്റെ റേഷൻ കാർഡ് ആപ്ലിക്കേഷൻ അനുയോജ്യമാണ്.
ഓരോ മാസവും നിങ്ങൾക്ക് എത്ര സാധനങ്ങൾ (അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര മുതലായവ) ലഭിക്കാൻ അർഹതയുണ്ടെന്നും, അതിൽ എത്രയെല്ലാം നിങ്ങൾ വാങ്ങിയെടുത്തു എന്നും ആപ്പിലൂടെ അറിയാം. അതായത് ഓരോ മാസവും അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര മുതലായവ എത്ര ലഭിക്കുമെന്നും അർഹതയും ഇതിലൂടെ മനസിലാക്കാം. മാസം മാസം എത്ര റേഷൻ നിങ്ങൾ കൈപ്പറ്റിയെന്നും എന്റെ റേഷൻ കാർഡ് ആപ്ലിക്കേഷനിൽ കാണാം.
റേഷൻ കാർഡ് സംബന്ധമായ പുതിയ അപേക്ഷകളും അപ്ഡേറ്റും ഓൺലൈനായി പൂർത്തിയാക്കാൻ എന്റെ റേഷൻ കാർഡ് മതി. അപേക്ഷകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും.
ഓൺലൈൻ അപ്ഡേറ്റിനും ആപ്പിലെ മറ്റ് വിവരങ്ങൾക്കും ആപ്പ് ആദ്യം ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ Apple App Store-ൽ നിന്നോ എന്റെ റേഷൻ കാർഡ് ആപ്പ് സഹായിക്കും. ആപ്പ് ഓപ്പൺ ചെയ്ത ശേഷം, റേഷൻ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകണം. ശ്രദ്ധിക്കുക പഴയ ഫോൺ നമ്പറുകൾ കൊടുക്കരുത്. ശേഷം മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകി ലോഗിൻ ചെയ്യാം.
ലോഗിൻ കഴിഞ്ഞാൽ റേഷൻ കാർഡിലെ എല്ലാ വിവരങ്ങളും സ്ക്രീനിൽ കാണാൻ സാധിക്കും. എന്നാൽ പഴയ ആൻഡ്രോയിഡ് വേർഷനുള്ള സ്മാർട്ഫോണിൽ മാത്രമാണ് ഇപ്പോൾ ആപ്പ് ലഭ്യമാകുന്നത്.