വീട്ടിലെ Wi-Fi എപ്പോഴും ഓണാക്കി വച്ചാൽ പ്രശ്നമാണോ?

Updated on 15-May-2023
HIGHLIGHTS

രാത്രിയിൽ wi-fi ഓൺ ചെയ്ത് വയ്ക്കുന്ന ശീലമുണ്ടോ?

ഇവ നമ്മുടെ ആരോഗ്യത്തിനെയോ സുരക്ഷയെയോ എങ്ങനെയെങ്കിലും ബാധിക്കാറുണ്ടോ?

ഇന്ന് മിക്കവരും സ്മാർട്ഫോണും ലാപ്ടോപ്പും ടാബ്ലൈറ്റുമെല്ലാം ഉപയോഗിക്കുന്നവരാണ്. പഠനാവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും സംരഭങ്ങൾ ചെയ്യുന്നവർക്കുമെല്ലാം സ്മാർട്ട്ഫോണോ ലാപ്ടോപ്പോ അനിവാര്യമാണ്. ഇവയിലെല്ലാം ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തുന്നു. അതിനാൽ തന്നെ വ്യക്തികൾ ഓരോരുത്തരും ഏതെങ്കിലും റീചാർജ് പ്ലാൻ തെരഞ്ഞെടുക്കുന്നതിന് പകരം വീട്ടിൽ പൊതുവായി ഉപയോഗിക്കുന്നതിന് wi-fi സെറ്റ് ചെയ്യുകയാണ് പതിവ്. മാത്രമല്ല, പല ബ്രോഡ്ബാന്റ് പ്ലാനുകളും വളരെ വിലക്കുറവിലുള്ള പ്ലാനുകളാണ് വീട്ടിലെ വൈഫൈയ്ക്കായി ഒരുക്കിയിരിക്കുന്നതും.

രാത്രിയിൽ wi-fi ഓൺ ചെയ്ത് വയ്ക്കാമോ?

അൺലിമിറ്റഡായി ഡേറ്റ ലഭിക്കുന്നതിന് wi-fi പ്രയോജനപ്പെടുത്താവുന്നതാണ്. ഇങ്ങനെ ജോലി തടസ്സമുണ്ടാകുന്നില്ല. എന്നാൽ വീട്ടിലെ വൈഫൈ റൂട്ടർ എപ്പോഴും ഓണാക്കി വയ്ക്കുന്നതായിരിക്കും പതിവ് അല്ലേ? കാരണം, പലരും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം വ്യത്യാസമായിരിക്കും. എന്നാൽ രാത്രിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെങ്കിൽ, Wi-Fi റൂട്ടർ എപ്പോഴും ഓണാക്കി വയ്ക്കുന്നത് ശരിയാണോ? ഇത് നമ്മളെ ഏതെങ്കിലും രീതിയിൽ മോശമായി ബാധിക്കുന്നുണ്ടോ?

ആവശ്യമില്ലാത്തപ്പോൾ, അതായത്, രാത്രി സമയങ്ങളിലും മറ്റും ഇന്റർനെറ്റ് ആരും ഉപയോഗിക്കുന്നില്ലെങ്കിൽ വൈഫൈ ഓഫാക്കുന്നതാണ് ഉത്തമം. കാരണം, എപ്പോഴും wi-fi ഓണാക്കി വയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. വൈഫൈ നെറ്റ്‌വർക്കുകൾ വൈദ്യുതകാന്തിക ആവൃത്തികൾ (ഇഎംഎഫ്) ഉപയോഗിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. Wifiയുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നത് ആരോഗ്യത്തിനെ ബാധിക്കും. കൂടാതെ, ഉറക്കവും തടസ്സപ്പെട്ടേക്കാം. രാത്രിയിൽ നോർപിനെഫ്രിൻ സ്രവണം വർധിക്കുന്നതിനും ഇത് കാരണമാകുന്നു. ഇതുകൂടാതെ, അൽഷിമേഴ്‌സ് പോലുള്ള അനാരോഗ്യ സ്ഥിതിയിലേക്കും നയിക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉറക്കത്തിനെയും ഓർമ ശക്തിയെയും മാത്രമല്ല Wifi ബാധിക്കുന്നത്. ഫോണിന്റെയും ലാപ്ടോപ്പിന്റെയുമെല്ലാം സുരക്ഷയെയും വൈഫൈ ഓഫാക്കുന്നതിൽ നിന്ന് ഉറപ്പുവരുത്താമെന്നാണ് പറയുന്നത്. അതായത്, നിങ്ങളുടെ കണക്ഷൻ സുരക്ഷിതമാക്കുന്നതിനും ഹാക്കിങ് സാധ്യത കുറയ്ക്കുന്നതിനും, രാത്രിയിൽ വൈഫൈയും ഓഫാക്കുന്നതിൽ ശ്രദ്ധിക്കുക.

വൈഫൈയിൽ വിഐ

അതേ സമയം, കേരള സര്‍ക്കിളിലെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയ്സ് ഓവര്‍ വൈഫൈ കോളുകള്‍ ചെയ്യുന്നതിനുള്ള സംവിധാനം വോഡഫോൺ- ഐഡിയ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലുള്ളവർക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താവുന്നത്. ഉയർന്ന നിലവാരമുള്ള കോളുകൾ, തടസ്സമില്ലാതെ Wi-Fi വഴി സാധിക്കും. വീട്ടിലിരുന്നായാലും ഓഫീസിലിരുന്നായാലും ഈ സൌകര്യം ലഭിക്കുന്നതാണ്. ഇതിനായി വോഡഫോൺ- ഐഡിയ അധിക ചാര്‍ജൊന്നും ഈടാക്കുന്നതല്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :