Amazon Prime മെമ്പർഷിപ്പ് എടുത്താൽ അത് മറ്റ് ഒടിടികളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു? ഇന്ത്യയിൽ ഇന്ന് വളരെ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം. എന്നാൽ പ്രൈം സബ്സ്ക്രിപ്ഷൻ എടുത്താൽ നിങ്ങൾക്ക് വെറും എന്റർടെയ്ൻമെന്റ് മാത്രമല്ല കിട്ടുന്നത്. ഫ്രീ ഡെലിവറി സേവനമായി തുടക്കത്തിൽ വന്ന ആമസോൺ പ്രൈം, പിന്നീട് ഓൺലൈൻ ഷോപ്പിംഗിലൂടെയും ഡെലിവറിയിലൂടെയും ശരിക്കും ഞെട്ടിച്ചു.
ഇന്ന്, ആമസോൺ പ്രൈം പല രീതിയിൽ ആളുകൾക്ക് ആക്സസ് ചെയ്യാം. പ്രൈം മെമ്പറായും, പ്രൈം ലൈറ്റ്, പ്രൈം ഷോപ്പിംഗ് എഡിഷൻ തുടങ്ങിയ പ്ലാനുകളിലൂടെയും ആമസോൺ പ്രൈം സ്വന്തമാക്കാം. ഇത് വരിക്കാരുടെ ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം.
ഫ്രീ വൺ-ഡേ ഡെലിവറിയ്ക്കും പ്രൈം വീഡിയോയ്ക്കും മാത്രമല്ല ആമസോൺ പ്രൈം. പ്രൈം മ്യൂസിക്, പ്രൈം റീഡിംഗ്, എക്‌സ്‌ക്ലൂസീവ് ഡീലുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആമസോൺ പ്രൈമിലൂടെ ഒരു വരിക്കാരന് കിട്ടുന്ന നേട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. വായിക്കാനും പഠിക്കാനും പാടാനുമെല്ലാം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനിലൂടെ അവസരം ലഭിക്കും.
ചില ബാങ്ക് കാർഡുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ചില സ്മാർട്ട്‌ഫോണുകളിൽ സൗജന്യ സ്‌ക്രീൻ മാറ്റിസ്ഥാപിക്കലുമായി പ്രൈം സബ്സ്ക്രിപ്ഷനിലൂടെ അധിക ക്യാഷ്ബാക്ക് ലഭിക്കും. യുഎസ്സിൽ ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാർക്ക് ആമസോൺ അവരുടെ ആവശ്യമനുസരിച്ച് ചില പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു. പ്രൈം ലൈറ്റ് പോലുള്ള ബജറ്റ് ഫ്രണ്ട്ലി സബ്സ്ക്രിപ്ഷനും ആമസോൺ പ്രൈമിലൂടെ നേടാനാകും.
ആമസോൺ പ്രൈമിന്റെ നേട്ടങ്ങളെ കുറിച്ച് മെമ്പർഷിപ്പ് എടുത്തവർക്കും, എടുക്കാത്തവർക്കും ചിലപ്പോൾ കൃത്യമായ ധാരണ കാണില്ല. എന്തൊക്കെയാണ് നിങ്ങളൊരു പ്രൈം മെമ്പറായാൽ കിട്ടുന്നതെന്ന് നോക്കാം.
ആമസോൺ പ്രൈം അംഗമായാൽ മിനിമം ഓർഡർ മൂല്യമില്ലാതെ ഷോപ്പിങ്ങിലും മറ്റും ഫ്രീ ഡെലിവറി ലഭിക്കുന്നു. ഇങ്ങനെ ഓരോ പർച്ചേസിലും ഡെലിവറി ഫീ കൊടുക്കുന്നത് ഒഴിവാക്കാനാകും. പോരാഞ്ഞിട്ട് വരിക്കാർക്ക് അവരുടെ പ്രദേശം അടിസ്ഥാനമാക്കി ഒരു ദിവസത്തെ, രണ്ട് ദിവസത്തെ അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത ഡെലിവറികളും തെരഞ്ഞെടുക്കാം. വൺ ഡേ ഡെലിവറിയിലൂടെ അതേ ദിവസം തന്നെ ഓർഡർ ഡെലിവർ ചെയ്യാനും സംവിധാനമുണ്ട്. ഇതിനായി പ്രൈം ഷോപ്പിംഗ് വേർഷൻ തെരഞ്ഞെടുക്കാം.
ആമസോൺ ഓരോ ഫെസ്റ്റിവൽ സീസണിലും പ്രത്യേക സെയിൽ പ്രഖ്യാപിക്കുന്നു. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തിയാൽ 5% ക്യാഷ്ബാക്ക് ലഭിക്കും. ഡിജിറ്റൽ അല്ലെങ്കിൽ ഗിഫ്റ്റ് കാർഡുകൾ വാങ്ങുമ്പോഴാകട്ടെ, നിങ്ങൾക്ക് 2% ക്യാഷ്ബാക്ക് നേടാം. ശരിക്കും ഇങ്ങനെയുള്ള ഇളവുകൾ പ്രൈം അംഗങ്ങൾക്ക് വേണ്ടിയുള്ള എക്സ്ക്ലൂസീവ് ഓഫറാണ്.
എല്ലാ ആമസോൺ പ്രൈം അംഗങ്ങൾക്കും അടിപൊളി ഡീലുകൾ സ്പെഷ്യലായി ലഭിക്കും. എങ്ങനെയന്നാൽ ആമസോൺ സെയിലിൽ സാധാരണ വിൽപ്പന ആരംഭിക്കുന്നതിന് മുന്നേ പ്രൈം അംഗങ്ങൾക്ക് ഓഫറുണ്ടാകും. 12 മണിക്കൂർ മുമ്പോ, 24 മണിക്കൂർ മുമ്പോ മെമ്പർഷിപ്പുള്ളവർക്കായി എക്‌സ്‌ക്ലൂസീവ് സെയിൽ ആരംഭിക്കാറുണ്ട്.
ആമസോൺ പ്രൈം അംഗമാണെങ്കിൽ പ്രൈം വീഡിയോയിലേക്കും ആക്സസുണ്ട്. എക്സ്ക്ലൂസീവ് റിലീസുകൾ മലയാളത്തിലും മറ്റ് ഭാഷകളിലും ഹോളിവുഡിലും ആസ്വദിക്കാം. ആമസോൺ തന്നെ നിർമിക്കുന്ന സീരീസുകളും നിങ്ങൾക്ക് ആസ്വദിക്കാനാകും. ഇവ ഡൌൺലോഡ് ചെയ്യാനുള്ള സൗകരവും ലഭിക്കും.
രണ്ട് ടെലിവിഷനുകൾ ഉൾപ്പെടെ അഞ്ച് ഉപകരണങ്ങളിൽ വരെ ടിവി ഷോകൾ, പ്രൈം ഒറിജിനൽ സീരീസ്, സ്പോർട്സ്, സിനിമകളെല്ലാം ആസ്വദിക്കാം. പ്രൈം ലൈറ്റ് മെമ്പർഷിപ്പാണെങ്കിൽ, പരസ്യങ്ങളോടെ ഒരേ ഉള്ളടക്കം കാണാം. അതും HD നിലവാരത്തിലാണ് പ്രൈം ലൈറ്റിൽ സ്ട്രീമിങ്. ഇത് ഒറ്റ സ്ക്രീനിൽ കാണാൻ കഴിയും.
നിങ്ങൾക്ക് പരസ്യമില്ലാതെ അൺലിമിറ്റഡായി സംഗീതം ആസ്വദിക്കാനാകും. പ്ലേലിസ്റ്റുകൾ, ആൽബങ്ങൾ തുടങ്ങി ദശലക്ഷക്കണക്കിന് ഗാനങ്ങൾ പ്രൈം അംഗങ്ങൾക്ക് കേൾക്കാം. അതുപോലെ പ്രൈം അംഗമാണെങ്കിൽ ഇത് ആപ്പിൽ ഡൌൺലോഡ് ചെയ്ത് കേൾക്കാനുള്ള സേവനവും ലഭ്യമാണ്. ഇത് യാത്രയിലും മറ്റും നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. പ്രൈം ലൈറ്റ് അല്ലെങ്കിൽ ഷോപ്പിംഗ് എഡിഷനിൽ ആമസോൺ മ്യൂസിക് ലഭ്യമാകില്ല.
നിങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ? നിങ്ങളുടെ പക്കലില്ലാത്ത പുസ്തകങ്ങൾ ഡിജിറ്റലായി വായിക്കാം. ആമസോൺ പ്രൈം എടുത്താൽ പുസ്തകപ്രേമികൾക്ക് അത് വലിയൊരു നേട്ടമാണ്. കാരണം ഡിജിറ്റലായി വായിക്കാനുള്ള പ്രൈം റീഡിംഗ് ലഭിക്കും. ഇ-ബുക്കുകൾ, കോമിക് പുസ്‌തകങ്ങൾ, മാഗസിനുകൾ, നോവലുകൾ എന്നിവ പ്രൈം റീഡിങ്ങിൽ കിട്ടും. ഇത് പ്രൈം ലൈറ്റ് മെമ്പർമാർക്ക് ലഭ്യമാകില്ല.
സൗജന്യ ഗെയിമുകളിലേക്കും എക്സ്ക്ലൂസീവ് ഇൻ-ഗെയിം കണ്ടന്റുകളിലേക്കും നിങ്ങൾക്ക് ആക്സസ് കിട്ടും. ഈ ആനുകൂല്യം പ്രൈം ലൈറ്റ് അംഗങ്ങൾക്കില്ല, എന്നാൽ പ്രൈം ഉപയോക്താക്കക്ക് മാത്രമുള്ളതാണ്. പ്രൈം ഗെയിമിങ്ങിലൂടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ കളിക്കുന്നവർക്ക് അധിക മൂല്യം ലഭിക്കുന്നതാണ്.
പ്രൈം ലൈറ്റ് ഉൾപ്പെടെ എല്ലാ പ്രൈം പ്ലാനുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന നേട്ടമാണിത്. എന്നാൽ ഇത് മിക്ക പ്രൈം മെമ്പർമാർക്കും അത്ര അറിയാത്ത ഫീച്ചറായിരിക്കും. സ്മാർട്ട്‌ഫോണുകൾക്കും മറ്റും നോ-കോസ്റ്റ് ഇഎംഐ ആനുകൂല്യം നേടാം. ഫോണിനോ ഉപകരണങ്ങൾക്കോ കേടുപാട് സംഭവിച്ചാൽ 6 മാസത്തെ സൗജന്യ സ്‌ക്രീൻ മാറ്റി വയ്ക്കാനും സാധിക്കും.
പ്രൈം അംഗങ്ങൾക്ക് ആമസോൺ ഫാമിലിയിലേക്ക് ആക്‌സസ് ലഭിക്കും. പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത ഡീലുകളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ഇങ്ങനെ ഓഫറുകളിലൂടെ പർച്ചേസ് ചെയ്യാനാകും.
ഇതിന് പുറമെ നിങ്ങൾ വാർഷിക പ്ലാനാണ് എടുക്കുന്നതെങ്കിൽ 5 ഡിവൈസുകളിലേക്ക് ആക്സസ് കിട്ടും. 2 ടിവികൾ വരെ ഇതിൽ ഉൾപ്പെടുന്നു.
പ്രൈം അംഗമാകാൻ ആഗ്രഹിക്കുന്നോ? ആമസോൺ പ്രൈമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ…