Magsafe Power Bank Offers
Magsafe Power Bank Deals: നിങ്ങളുടെ സ്മാർട്ഫോണിന് പറ്റിയ കൂട്ടാളി ശരിക്കും മാഗ്സേഫ് ചാർജറുകളായിരിക്കും. കാരണം യാത്രയിലും മറ്റും വയർലെസ് പവർബാങ്കുകളാണ് സൌകര്യപ്രദം. സാധാരണ പവർബാങ്കുകൾക്ക് യുഎസ്ബി കേബിൾ വഴി കണക്ഷൻ നൽകിയാണ് ചാർജ് ചെയ്യേണ്ടി വരുന്നത്. എന്നാൽ മാഗ്സേഫ് പോലുള്ളവ ഉപയോഗിച്ചാൽ മാഗ്നറ്റിക് ടെക്നോളജിയിലൂടെ ചാർജാകും.
ആപ്പിളിൽ നിന്നുള്ള ചാർജിങ് ഉപായമാണ് മാഗ്‌സേഫ് ബാറ്ററി പായ്ക്ക്. ഇവ എവിടേക്ക് വേണമെങ്കിലും എടുത്തുകൊണ്ടുപോകാൻ സൗകര്യപ്രദവും, ഫാസ്റ്റ് ചാർജിങ് ശേഷിയുള്ളതുമായ ഒരു മാർഗമാണ്. സാധാരണ പവർബാങ്കുകൾ കേബിൾ വഴിയാണ് ഫോണിലേക്ക് ചാർജ് എത്തിക്കുന്നത്. മാഗ്‌സേഫ് ബാറ്ററി പായ്ക്ക് ഫോണിന്റെ പിൻഭാഗത്ത് സുരക്ഷിതമായി ഘടിപ്പിക്കുന്നു. ഇത് കാന്തിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫോണിനെ ചാർജാക്കുന്നത്.
ഐഫോണുകളാണ് മാഗ്സേഫ് ചാർജിങ്ങിന്റെ തുടക്കക്കാരെങ്കിലും ഇന്ന് സാംസങ് ഉൾപ്പെടുന്ന ആൻഡ്രോയിഡ് ഫോണുകളിലും സാധ്യമാണ്. എല്ലാ ആൻഡ്രോയിഡ് ഫോണുകളും സപ്പോർട്ട് ചെയ്യണമെന്നില്ല. ആപ്പിൾ വികസിപ്പിച്ചെടുത്ത ടെക്നോളജി ഐഫോണുകൾക്കായി ഒപ്റ്റിമൈസ് ചെയ്തതാണ്. എങ്കിലും മാഗ്നറ്റിക് ചാർജിംഗിന്റെ അടിസ്ഥാന തത്വങ്ങൾ എല്ലാത്തിലും ഒന്നുതന്നെയാണ്.
മാഗ്നറ്റിക് ചാർജിങ്ങിന് ശരിയായ അഡാപ്റ്ററുകളോ ആക്‌സസറികളോ ഉണ്ടെങ്കിൽ, ആൻഡ്രോയിഡ് ഫോണുകളിലും ഉപയോഗിക്കാം. മാഗ്നറ്റിക് റിംഗുകൾ അല്ലെങ്കിൽ മാഗ്‌സേഫ് സപ്പോർട്ട് ചെയ്യുന്ന ഫോൺ കേസുകൾ ഇതിനായി എക്സ്ട്രാ കൊടുത്താൽ മതി.
നിങ്ങൾ ഒരു പുതിയ പവർബാങ്ക് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ മാഗ്സേഫ് ചാർജറുകളും പരിഗണിക്കാം. ആമസോണിൽ 2000 രൂപയ്ക്ക് താഴെ മികച്ച ബ്രാൻഡുകളിൽ നിന്ന് ഇവ ലഭ്യമാണ്. ശരിക്കും പറഞ്ഞാൽ 50 മുതൽ 68 ശതമാനം വരെ കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. പോർട്രോണിക്സ്, ബോട്ട്, ആംബ്രെയ്ൻ തുടങ്ങിയ കമ്പനികളിൽ നിന്ന് മാഗ്സേഫ് ചാർജറുകൾ പകുതി വിലയ്ക്ക് ആമസോണിൽ ലഭിക്കുന്നതാണ്.
Portronics Luxcell Wireless ചാർജർ: 10000mAh ലിഥിയം പോളിമർ പവറുള്ള മാഗ്സേഫ് ചാർജറാണിത്. 15W മാഗ്നെറ്റിക് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ബ്രോഡ് കോംപാറ്റ്ബിലിറ്റിയാണ് ഇതിൽ ഉറപ്പ് നൽകുന്നത്. അതിനാൽ സ്മാർട്ഫോണുകൾക്ക് മാത്രമല്ല, ടാബ്ലെറ്റുകളിലും ഇയർപോഡുകളിലും സ്മാർട് വാച്ചുകളിലും നെക്ക്ബാൻഡുകളിലും സ്പീക്കറുകളിലും വരെ ചാർജിങ്ങിനായി ഉപയോഗിക്കാം.
ഒറിജിനൽ വില: Rs 3,999
ആമസോൺ ഓഫർ വില: Rs 1,299
1250 രൂപ വരെ ബാങ്ക് കിഴിവും നേടാനാകും.
Ambrane Magsafe Wireless പവർ ബാങ്ക്: 10000 mAh പവറുള്ള ബാറ്ററിയാമ് ആംബ്രെയിനിലുള്ളത്. മാഗ്സേഫ് ചാർജിങ് ഐഫോണിന് അനുയോജ്യമായ പവർ ബാങ്കാണ്. ആൻഡ്രോയിഡുകളിലും ഐഫോൺ 8 പോലുള്ളവയിലും വയർലെസ്, വയേർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. അതിനാൽ നിങ്ങളുടെ ഹാൻഡ്സെറ്റിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക. 56 ശതമാനമാണ് കിഴിവ്.
ഒറിജിനൽ വില: Rs 2,999
ആമസോൺ ഓഫർ വില: Rs 1,331
1250 രൂപ വരെ ബാങ്ക് കിഴിവും നേടാനാകും.
Lifelong Flux Power Bank: നിങ്ങളുടെ പോക്കറ്റിന് അനുയോജ്യമായ വലിപ്പവും മെലിഞ്ഞതുമായ പവർബാങ്കാണിത്. ഫാസ്റ്റ് ചാർജിങ് സാധ്യമായ ഈ മാഗ്സേഫ് പവർ ബാങ്കിന് ഓവർഹീറ്റ് പ്രൊട്ടക്ഷൻ അടക്കമുള്ള ഫീച്ചറുകളുണ്ട്. 15 W മാഗ്സേഫ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നുണ്ട്. 57 ശതമാനം കിഴിവിലാണ് ലൈഫ് ലോങ് മാഗ്സേഫ് ചാർജർ ആമസോണിൽ ഇപ്പോഴുള്ളത്.
ഒറിജിനൽ വില: Rs 3,499
ആമസോൺ ഓഫർ വില: Rs 1,499
1250 രൂപ വരെ ബാങ്ക് കിഴിവും ലഭിക്കുന്നു.
boAt New Launch EnergyShroom PB331: ബോട്ടിന്റെ പുതിയ മാഗ്സേഫ് ചാർജറുകളിലൊന്നാണിത്. 15W വയർലെസ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഐഫോൺ 12 മുതലുള്ള ആപ്പിൾ ഡിവൈസുകളിലും ആൻഡ്രോയിഡ്, Qi സപ്പോർട്ടുള്ള ഉപകരണങ്ങളിലും സപ്പോർട്ട് ചെയ്യുന്നു. പവർബാങ്കിനൊപ്പം ബോട്ട് ഒരു മാഗ്സേഫ് റിങ്ങും സൌജന്യമായി നൽകുന്നുണ്ട്. പകുതി വിലയിൽ കൂടുതൽ, എന്നുവച്ചാൽ 64 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ബോട്ട് പവർബാങ്കിന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറിജിനൽ വില: Rs 4,499
ആമസോൺ ഓഫർ വില: Rs 1,599
1250 രൂപ വരെ ബാങ്ക് കിഴിവും നേടാം.
Ambrane MagSafe Wireless പവർ ബാങ്ക്: 10000 mAh ബാറ്ററി കപ്പാസിറ്റിയുള്ള ആംബ്രെയ്ൻ മാഗ്സേഫ് വയർലെസ് പവർ ബാങ്കാണിത്. 22W ടൈപ്പ് സി വയേർഡ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. ഐഫോൺ 12 മുതൽ മുകളിലുള്ള സ്മാർട്ഫോണുകൾക്ക് 22.5W ഔട്ട്പുട്ടിൽ ചാർജാകുന്നു.
ഒറിജിനൽ വില: Rs 2,999
ആമസോൺ ഓഫർ വില: Rs 1,499
1250 രൂപ വരെ ബാങ്ക് കിഴിവും നേടാം.
Also Read: Samsung Vision AI QLED TV നിങ്ങൾക്ക് 52000 രൂപയ്ക്ക് ലഭിക്കും, ഇങ്ങനെ വാങ്ങുന്നെങ്കിൽ….