1995 August 15-നാണ് VSNL ഇന്ത്യയിൽ ആദ്യമായി പൊതു ഇന്റർനെറ്റ് ആരംഭിച്ചത്. BSNL-ന് സമാനമായ മറ്റൊരു സർക്കാഡ ടെലികോം കമ്പനിയായിരുന്നു വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്. ഇന്ത്യയിൽ നെറ്റ് വർക്ക് സേവനം ആരംഭിച്ചതിൽ എന്താണിത്ര പ്രത്യേകത എന്നാണോ? ഇന്ന് കണക്റ്റിവിറ്റിയിൽ കുതിക്കുന്ന ചൈനയ്ക്കും പോലും 1995-ൽ സാധിക്കാത്ത നേട്ടമാണ് 30 വർഷം മുമ്പ് ആരംഭിച്ചത്.
Videsh Sanchar Nigam Limited ഇന്ന് സ്വകാര്യവൽക്കരിക്കപ്പെട്ടെങ്കിലും മുമ്പ് ബിഎസ്എൻഎൽ പോലെ സർക്കാരിന്റെ കീഴിലായിരുന്നു. ഇന്ത്യയിലെ മാത്രം ടെലികോം സേവനങ്ങളായിരുന്നു ബിഎസ്എൻഎൽ നൽകിയത്. എന്നാൽ അന്തർദേശീയ ടെലികമ്മ്യൂണിക്കേഷൻ സേവനമാണ് വിഎസ്എൻഎല്ലിൽ നിന്ന് ലഭിച്ചിരുന്നത്. വിഎസ്എൻഎൽ വഴി ഇന്ത്യയിലേക്ക് പൊതു ഇന്റർനെറ്റ് എത്തുമ്പോൾ WWW വേഗത കുറവായിരുന്നു. എന്നാൽ ഇന്റർനെറ്റ് വളരെ ചെലവ് കൂടിയ സേവനം കൂടിയായിരുന്നു. ഇന്ത്യ ഓഗസ്റ്റ് 15-ന് തുടക്കമിട്ടത് ചരിത്രനിമിഷമായിരുന്നു. ചൈന പോലും പിന്നീട് ഇന്ത്യയിൽ വന്ന് കണ്ടുപഠിച്ചാണ് ഇന്റർനെറ്റിന് തുടക്കമിട്ടത്.
ചൈനയ്ക്ക് ഇന്ത്യയാണ് പ്രചോദനമായതെങ്കിൽ, ഇന്ത്യയ്ക്ക് ജപ്പാൻ, ആസ്ട്രേലിയ രാജ്യങ്ങളാണ്.
എന്തുകൊണ്ടാണ് ആദ്യ ഇന്റർനെറ്റിന് ഇന്ത്യ വിഎസ്എൻഎല്ലിനെ തന്നെ തെരഞ്ഞെടുത്തത്. നിലവിലുള്ള അന്താരാഷ്ട്ര കണക്റ്റിവിറ്റിയും വിദേശ കാരിയറുകളുമായുള്ള ബന്ധവുമാണ് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷനായ വിഎസ്എൻഎല്ലിന് ചുമതല നൽകാൻ കാരണം.
DoT, MTNL പോലുള്ളവർ സർക്കാർ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എങ്കിലും പകരം VSNL-നെയാണ് കമ്പനി തെരഞ്ഞെടുത്തത്. മറ്റ് രാജ്യങ്ങളിലെ ഇന്റർനെറ്റ് സേവന ദാതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇത് നിർണായകമാകുമെന്നും കമ്പനി വിശ്വസിച്ചു.
ബ്രിട്ടീഷ് ടെലികോം, എടി ആൻഡ് ടി തുടങ്ങിയ ആഗോള ടെലികോം ഭീമന്മാരുമായി വിഎസ്എൻഎൽ ആസൂത്രണം നടത്തി. യുഎസ്, യുകെ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് കമ്പനി 128 കെബിപിഎസ് ലൈനുകൾ സുരക്ഷിതമാക്കി. ഇങ്ങനെ നെറ്റ് വർക്കിന് ആവശ്യമായ ഹാർഡ്‌വെയറും സെർവറുകളും സ്ഥാപിച്ചു.
ഡൽഹി, ബോംബെ, കൊൽക്കത്ത, മദ്രാസ്, പൂനെ എന്നീ അഞ്ച് നഗരങ്ങളിലാണ് വിഎസ്എൻഎൽ ആദ്യം സേവനം ആരംഭിച്ചത്. ടെക്നോളജിയുടെ ഹബ്ബായ ബെംഗളൂരു എന്തുകൊണ്ട് അന്ന് ലിസ്റ്റിലില്ലായിരുന്നു എന്നത് കൌതുകമായിരിക്കും, അല്ലേ? ബാംഗ്ലൂർ പ്രധാനപ്പെട്ട വിപണിയായിരുന്നെങ്കിലും, ലോജിസ്റ്റിക്കൽ സൗകര്യത്തിനായി പൂനെയാണ് മികച്ചതെന്ന് കരുതി. അങ്ങനെ 1995 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ നെറ്റ് വർക്ക് ലോഞ്ച് ചെയ്തു.
ഇന്ന് പലർക്കും ഇന്റർനെറ്റ് എന്നാലോചിക്കുമ്പോൾ 5ജി സ്പീഡായിരിക്കും മനസിൽ വരുന്നത്. അങ്ങനെയല്ല, ആദ്യകാല ഇന്റർനെറ്റ് അനുഭവം ഇന്നത്തേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഇന്ത്യൻ വീടുകളിൽ പേഴ്സണൽ കമ്പ്യൂട്ടറുകൾ ഇന്നത്തെ പോലെ സാധാരണമായിരുന്നില്ല. നഗരങ്ങളിലുള്ള ഏതാനും വീടുകളിൽ മാത്രമായിരുന്നു പിസികൾ ഉണ്ടായിരുന്നത്. അതുപോലെ അന്ന് Slow Internet ആയിരുന്നെങ്കിലും അതിന്റെ ചെലവ് വളരെ കൂടുതലായിരുന്നു.
ഉദാഹരണത്തിന് ഏറ്റവും താങ്ങാനാവുന്ന പ്ലാനായ 9.6 കെബിപിഎസ് ഡയൽ-അപ്പ് കണക്ഷന് പ്രതിവർഷം 15,000 രൂപ ചിലവാകുമായിരുന്നു. ഇന്നത്തെ പണപ്പെരുപ്പം കണക്കിലെടുത്താൽ, ഇത് 75,000 രൂപയിൽ കൂടുതലായിരിക്കുമെന്ന് പറയാം. പ്രതിദിനം ശരാശരി 40 മിനിറ്റ് മാത്രമായിരുന്നു ഇന്റർനെറ്റ് ലഭിച്ചിരുന്നത്.
ഇന്ന് നമ്മൾ ട്രൂ 5G-യും കടന്ന് 6ജിയിലേക്കുള്ള തയ്യാറെടുപ്പിലാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ഓൺലൈൻ വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി നടത്തിയ ഈ യാത്ര ഡിജിറ്റൽ ഇന്ത്യയെ ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നു.
1995-ലെ വിപ്ലവകരമായ തുടക്കത്തിന്റെ സമയത്ത് കമ്പനി സർക്കാരിന്റേതായിരുന്നു. എന്നാൽ 2002-ൽ വിഎസ്എൻഎൽ സർക്കാർ ഓഹരി വിറ്റഴിക്കാൻ തുടങ്ങി. ടാറ്റ ഗ്രൂപ്പ് VSNL-ൽ നിയന്ത്രണ ഓഹരികൾ സ്വന്തമാക്കി. കമ്പനി പിന്നീട് ടാറ്റ കമ്മ്യൂണിക്കേഷൻസ് എന്ന പേരിലേക്ക് മാറി.
അതേ സമയം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വന്നത് 2000-ത്തിലാണ്. രാജ്യത്തുടനീളമുള്ള ആഭ്യന്തര ടെലികോം സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനായാണ് BSNL രൂപീകരിച്ചത്. ഇത് MTNL കൈകാര്യം ചെയ്തിരുന്ന ഡൽഹി, മുംബൈ എന്നിവ ഒഴികെയുള്ള സർക്കിളുകളിൽ സേവനം നടത്തി. തുടരെത്തുടരെ ബിഎസ്എൻഎൽ ആഭ്യന്തരത്തിനൊപ്പം അന്താരാഷ്ട്ര സേവനങ്ങൾക്കുള്ള പ്രഥമ സർക്കാർ കമ്പനിയായി മാറി. ഇന്ന് മെല്ലെപ്പോക്കാണെങ്കിലും ബിഎസ്എൻഎൽ സാധാരണക്കാരുടെ പ്രധാന ടെലികോം കമ്പനിയാണ്.
Also Read: 810 വാട്ട് LG Dolby Atmos Soundbar കൂറ്റൻ ഡിസ്കൗണ്ടിൽ! ഈ ഓണത്തിന് പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം…