ഒറ്റ ടാപ്പിൽ തത്സമയ UPI പേയ്മെന്റുകൾ പ്രവർത്തനക്ഷമമാക്കാവുന്ന ഫീച്ചറാണ് Paytm യുപിഐ ലൈറ്റ് വഴി കൊണ്ടുവന്നിരിക്കുന്നത്. UPI Lite വന്നതിന് പിന്നാലെ പേടിഎമ്മിന്റെ ഖ്യാതിയും വർധിച്ചുവെന്ന് പറയാം. എന്നാൽ എല്ലാ ബാങ്കുകളും പേടിഎം UPI Liteനെ പിന്തുണയ്ക്കുന്നില്ല. അതിനാൽ തന്നെ Paytm യുപിഐ ലൈറ്റിനെ പിന്തുണക്കുന്ന ബാങ്കുകൾ ഏതെല്ലാമെന്ന് വിശദമായി മനസിലാക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India)
കാനറ ബാങ്ക് (Canara Bank)
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (Union Bank of India)
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India)
HDFC ബാങ്ക് (HDFC Bank)
ഇന്ത്യൻ ബാങ്ക് (Indian Bank)
കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank)പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank)
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് (Utkarsh Small Finance Bank)
Paytm UPI LITE എന്നത് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സുരക്ഷിതമായ 'ഓൺ-ഡിവൈസ്' വാലറ്റാണ്. വിജയകരമായ പേയ്മെന്റുകൾക്കായി ഏറ്റവും പുതിയ UPI Lite ടെക്നോളജിയാണ് ഇത് നൽകുന്നത്. ഇത് 3-ലെവൽ ബാങ്ക് ഗ്രേഡ് സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.