സിജു വിൽസൺ നായകനായ വരയൻ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയ്ക്ക് ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം ഹാസ്യവും ആക്ഷനും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസമായിരുന്നു സിനിമ തിയേറ്ററിൽ എത്തിയത്.
വരയൻ ഏത് OTTയിൽ?
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഇതാ ഡിജിറ്റൽ റിലീസിനും എത്തിക്കഴിഞ്ഞു. ആമസോൺ പ്രൈമി (Amazon prime)ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ലിയോണ ലിഷോയ്, ജൂഡ് ആന്റണി ജോസഫ്,മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം ഒരുക്കിയിരിക്കുന്നു. രജീഷ് രാമനാണ് ഛായാഗ്രഹണം. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് വരയൻ ചിത്രം നിർമിച്ചത്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.