HTCയുടെ പുതിസ് സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കുന്നു .HTC Wildfire E2 എന്ന സ്മാർട്ട് ഫോണുകളാണ് ഇനി പുറത്തിറക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഈ HTC Wildfire E2 എന്ന സ്മാർട്ട് ഫോണുകൾ .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .
HTC Wildfire കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഒരു ബഡ്ജറ്റ് ഫോൺ പുറത്തിറക്കിയിരുന്നു .അതിനു തൊട്ടുപിന്നാലെയാണ് HTC Wildfire E2 ഫോണുകളും വിപണിയിൽ പുറത്തിറക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
കൂടാതെ 128 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .16 മെഗാപിക്സൽ (primary sensor with an f/2.2 lens ) + 2 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ താന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .
4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, USB Type-C കൂടാതെ 3.5 എം എം ഹെഡ് ഫോൺ ജാക്കും ലഭിക്കുന്നതാണ് .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില RUB 8,760 ഏകദേശം Rs. 8,900രൂപയാണ് ഇതിന്റെ വില വരുന്നത് .