ആമസോൺ ഫ്രീഡം ഓഫർ ;18999 രൂപയ്ക്ക് വൺപ്ലസ് ഫോൺ സെയിലിനു

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 10 വരെയാണ് ഈ ഫ്രീഡം ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 5 നു പ്രൈം മെമ്പറുകൾക്കും ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.നാളെ ആഗസ്റ്റ് 5 നു പ്രൈം ഉപഭോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

ONEPLUS NORD CE 2 LITE 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.58-inch IPS LCD കൂടാതെ FHD+ റെസലൂഷൻ എന്നിവയാണ് നൽകിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 695 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും(33W fast charging support) ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വിലയിലേക്കു വരുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 19999 രൂപയും കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :