ആമസോൺ ഫ്രീഡം ഫെസ്റ്റ് ഓഫറുകളിൽ iQOO ഫോണുകൾ വാങ്ങിക്കാം

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 10 വരെയാണ് ഈ ഫ്രീഡം ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ഇപ്പോൾ iQOO ഫോണുകൾ വാങ്ങിക്കാം .

IQOO NEO 6 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62-inch E4 AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .FHD+ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ Snapdragon 870 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ IQOO NEO 6 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Samsung GW1P സെൻസറുകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ IQOO NEO 6 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4700mAh ന്റെ (80W adapter )ബാറ്ററി ലൈഫിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .29999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :