ഇന്ത്യൻ വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .അതിനു കാരണം ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ ഷവോമി പുറത്തിറക്കുന്നു എന്നതാണ് .108 മെഗാപിക്സലിന്റെ ക്യാമറയിൽ ആദ്യത്തെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ഷവോമി വീണ്ടും ചരിത്രംകുറിച്ചു .
ഇനി ഷവോമിയിൽ നിന്നും പ്രതീക്ഷിക്കുന്നത് 5ജി സ്മാർട്ട് ഫോണുകൾ ആണ് .അതും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഉപഭോതാക്കൾക്ക് പ്രതീക്ഷിക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ .ഷവോമിയുടെ CEO തന്നെയാണ് ഈ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് .20000 രൂപ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിലും 5ജി സർവീസുകൾ ലഭ്യമാകുന്നു .
2020 ൽ തന്നെ 10 പുതിയ ഫോണുകളാണ് ഷവോമി പുറത്തിറക്കുവാനിരിക്കുന്നത് .ഷവോമിയുടെ തന്നെ ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ എത്തിയ Mi Mix 3 5G കൂടാതെ Mi 9 Pro 5Gഫോണുകളും ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നതാണ് .എന്നാൽ നിലവിൽ ഇപ്പോൾ ഷവോമി പുറത്തിറക്കിയിരിക്കുന്നത് രണ്ടു ഫ്ലാഗ്ഷിപ്പ് 5ജി സ്മാർട്ട് ഫോണുകളാണ് .
എന്നാൽ 2020 ൽ തന്നെ ഉപഭോതാക്കളുടെ ബഡ്ജറ്റിന് അനുസരിച്ചു 5ജി സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കുന്നുണ്ട് .എന്നാൽ ആദ്യം ഇത്തരത്തിലുള്ള 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ചൈന വിപണിയിൽ ആണ് .അതിനു ശേഷം മാത്രമേ 5ജി ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കു .