5000mAh ബാറ്ററിയും iPhone പോലെ ഡിസൈനുമുള്ള Lava Yuva പുതിയ സ്മാർട്ഫോൺ, ഇന്ത്യയിൽ എത്തി…

HIGHLIGHTS

iPhone പോലെ ഡിസൈനുള്ള Lava Yuva Star 2 പുറത്തിറങ്ങി

ഈ സ്മാർട്ഫോൺ യുവ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് ഫോണാണ്

വില 6499 രൂപയിൽ ആരംഭിക്കുന്നു

5000mAh ബാറ്ററിയും iPhone പോലെ ഡിസൈനുമുള്ള Lava Yuva പുതിയ സ്മാർട്ഫോൺ, ഇന്ത്യയിൽ എത്തി…

ഇന്ത്യയിൽ 10000 രൂപയ്ക്കും താഴെ ഫോൺ നോക്കുന്നവർക്കായി Lava Yuva Star 2 പുറത്തിറങ്ങി. ലുക്കിൽ iPhone എന്ന് തോന്നിപ്പിക്കുന്ന ഈ സ്മാർട്ഫോൺ യുവ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് ഫോണാണ്. ഇതൊരു 4G ഫോണാണ്, വില 6499 രൂപയിൽ ആരംഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Lava Yuva Star 2 ഫീച്ചറുകൾ

6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് യുവ സ്റ്റാർ 2 ഫോണിനുള്ളത്. ഇതിന്റെ പിൻഭാഗം ഐഫോൺ പോലെയാണെന്നത് മാത്രമല്ല, തിളങ്ങുന്ന ഡിസൈനും ഇതിനുണ്ട്. 13MP പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. സെക്കൻഡറി ക്യാമറയ്ക്ക് എഐ സപ്പോർട്ടുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

5,000mAh ബാറ്ററിയുള്ള ലാവ സ്മാർട്ട്‌ഫോണാണിത്. 10W വയർഡ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. ഇതിൽ ഒക്ടാ-കോർ UNISOC പ്രൊസസറുമുണ്ട്. ലോ-എൻഡ് ഡിവൈസുകൾക്ക് ഉൾപ്പെടുത്തുന്ന പ്രോസസറാണിത്. ആൻഡ്രോയിഡ് 14 Go ആണ് ഫോണിലെ സോഫ്റ്റ് വെയർ. എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കായി ഡിസൈൻ ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് 14 ഗോയാണ് ഒഎസ്. റേഡിയന്റ് ബ്ലാക്ക് ആൻഡ് സ്പാർക്കിംഗ് ഐവറി നിറങ്ങളിലാണ് ഫോണുകൾ പുറത്തിറക്കിയിട്ടുള്ളത്.

വില എത്ര? വിൽപ്പന വിവരങ്ങളും

ലാവ യുവ സ്റ്റാർ 2 ഒരൊറ്റ കോൺഫിഗറേഷനിലാണ് പുറത്തിറക്കിയത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റാണിത്. 6,499 രൂപയാണ് ഫോണിന്റെ വില. ഫോണിന്റെ സ്റ്റോറേജ് 8 ജിബി വരെ വികസിപ്പിക്കാനാകും. ലാവ യുവ സ്റ്റാർ 2 മൈക്രോ എസ്ഡി കാർഡ് വഴിയുടെ സ്റ്റോറേജ് വികസനവും പിന്തുണയ്ക്കുന്നു. രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ യുവ സ്റ്റാർ 2 ഇതിനകം വിൽപ്പന ആരംഭിച്ചു കഴിഞ്ഞു.

Lava Yuva Star 2 ഫീച്ചറുകൾ ചുരുക്കത്തിൽ

ഡിസ്പ്ലേ: 6.75-ഇഞ്ച് HD+ LCD സ്ക്രീൻ, 60Hz റിഫ്രഷ് റേറ്റ്.
പ്രോസസർ: ഒക്ടാ-കോർ UNISOC
ഒഎസ്: ആൻഡ്രോയിഡ് 14 ഗോ വേർഷൻ
പിൻ ക്യാമറ:13MP പിൻ ക്യാമറ, സെക്കൻഡറി AI ക്യാമറ
ഫ്രണ്ട് ക്യാമറ: 5MP
ബാറ്ററി: 5000mAh
ചാർജിങ്: 10W സ്പീഡിൽ

മറ്റ് ഫീച്ചറുകൾ: 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോർട്ട്ഡ് സ്പീക്കർ
ഡസ്റ്റ് & വാട്ടർ റെസിസ്റ്റന്റ്

കണക്റ്റിവിറ്റി ഓപ്ഷനുകൾ :ഡ്യുവൽ4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-C

Also Read: 50MP Triple ക്യാമറ Samsung S24 Plus ഒറിജിനൽ വിലയിൽ നിന്നും 47000 രൂപ വിലക്കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo