iOS 18.1 New features: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറി നിൽക്കും! Apple ഇന്റലിജൻസ് ഫീച്ചർ ഈ മാസം തന്നെ…
iPhone 16 ലോഞ്ചിന് ശേഷം iOS 18.1 പുറത്തിറക്കുന്നു
ഒക്ടോബർ 28 ന് iOS 18.1 പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം
ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്
iPhone 16 ലോഞ്ചിന് ശേഷം Apple Intelligence ഫീച്ചറുകളും പുറത്തിറക്കാനൊരുങ്ങുന്നു.
iOS 18.1 ആദ്യ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇത് നിലവിൽ ബീറ്റാ ഘട്ടത്തിൽ iOS 18.1 പരീക്ഷിച്ചുവരുന്നു, എന്നാൽ ഇപ്പോൾ സവിശേഷതകൾ പൊതു ഘട്ടത്തിലാണ്.
SurveyiOS 18.1 അപ്ഡേറ്റ് എപ്പോൾ?
ഒക്ടോബർ 28 ന് iOS 18.1 പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം. ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഐഫോൺ 16 സീരീസിലൂടെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ലഭിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഇതിൽ കാലതാമസം ഉണ്ടായി. ഇതിൽ ആപ്പിൾ സ്വകാര്യ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സ്കെയിൽ ചെയ്യുമെന്നാണ് സൂചന.

എന്തുകൊണ്ടാണ് ഐഒഎസ് 18.1 സോഫ്റ്റ് വെയറിന് ഇത്രയും ഹൈപ്പ് എന്നാണോ? പുത്തൻ സോഫ്റ്റ് വെയറുകളുടെ ഫീച്ചറുകൾ നോക്കാം. ക്ലീൻ അപ്പ് ടൂൾ, സിരി UI പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഫോട്ടോ ആപ്ലിക്കേഷനുകളിലും ചില മികച്ച അപ്ഡേറ്റുകൾ ലഭിക്കുന്നതായിരിക്കും.
iOS 18.1 ഫീച്ചറുകൾ
ഫോട്ടോസ് ആപ്പ് അപ്ഡേറ്റ്: ഫോട്ടോസ് എഡിറ്റ് ചെയ്യുന്ന ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ലഭിക്കും. പ്രോംപ്റ്റ് ഉപയോഗിച്ച് എഐ ടൂളുകളിലൂടെ കൂടുതൽ മികവാർന്ന ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
റൈറ്റിങ് ടൂളുകൾ: ആപ്പിൾ ഇന്റലിജൻസ് ഉപയോഗിച്ചുള്ള Writing Tools ലഭിക്കും. വാക്കുകളുടെ സെലക്ഷനും, വാക്യഘടനയും ഉൾപ്പെടെയുള്ള പ്രൂഫ് റീഡ് ചെയ്യാം. ഇതിൽ ഗ്രാമർ തെറ്റുകളോ മറ്റോ ഉണ്ടോയെന്ന് മനസിലാക്കാനാകും. എഡിറ്റിങ് മാത്രമല്ല, ഉള്ളടക്കത്തെ ബാധിക്കാതെ ടോൺ മാറ്റാനും ഇത് സഹായിക്കും. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലോ, വ്ളോഗിലോ ഇത് പ്രൊഫഷണൽ ടച്ച് തരും.
ക്ലീൻ അപ്പ് ടൂൾ: ഫോട്ടോയിലെ അനാവശ്യ ഘടകങ്ങൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യാൻ സഹായിക്കും. ഇതിനായി AI ഉപയോഗിക്കാൻ പുതിയ ക്ലീൻ അപ്പ് ടൂൾ അനുവദിക്കും. മാജിക് ഇറേസർ ടൂൾ പോലെ ഇത് പ്രവർത്തിക്കുന്നു.
സിരി യുഐ: ആപ്പിൾ സിരി ഇനി പുതിയ രൂപത്തിൽ ആക്സസ് ചെയ്യാം. പുതിയ യുഐയിൽ ഒട്ടനവധി അപ്ഡേറ്റുകളുണ്ടാകും.
ഇതിന് പുറമെ നോട്ടിഫിക്കേഷനിനും ഐഒസ് പതിപ്പ് ചില അപ്ഡേറ്റുകൾ കൊണ്ടുവരുന്നു. നിർണായകവും പ്രസക്തവുമായ നോട്ടിഫിക്കേഷനുകൾ മാത്രം ഡെലിവറി ചെയ്യുന്നു. ഇത് ആപ്പിൾ യൂസേഴ്സിന് മികച്ച ഉപയോക്ത അനുഭവം നൽകുന്നു.
എല്ലാ ഐഫോണുകളിലും ഇന്റലിജൻസ് ഫീച്ചർ ലഭിക്കുമോ?
ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഉയർന്ന നിലവാരമുള്ള ഐഫോണിൽ മാത്രമാണ് നൽകുക. പുതിയതായി വന്ന ഐഫോൺ 16 സീരീസുകളിൽ ഇവ ലഭ്യമായിരിക്കും. ഐഫോൺ 15 Pro, ഐഫോൺ15 പ്രോ മാക്സ് എന്നിവയിലും ഇതുണ്ടാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile