Flagship Offer: ചെറിയ ഡിസ്കൗണ്ട് ഒന്നുമല്ല! Xiaomi 14 Triple ക്യാമറ ഫോൺ 20,000 രൂപയ്ക്ക് മുകളിൽ വിലക്കുറവ്

HIGHLIGHTS

ഫ്ലാഗ്ഷിപ്പ് ഫോൺ Xiaomi 14-യ്ക്ക് 47,999 രൂപ മാത്രമാണ് ഇപ്പോൾ വില

21000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് ഫോണിന് ലഭിക്കുന്നത്

ഇന്ത്യയിലെ ഓൺലൈൻ മെഗാസെയിലായ GIF SALE പ്രമാണിച്ചാണ് ഓഫർ

Flagship Offer: ചെറിയ ഡിസ്കൗണ്ട് ഒന്നുമല്ല! Xiaomi 14 Triple ക്യാമറ ഫോൺ 20,000 രൂപയ്ക്ക് മുകളിൽ വിലക്കുറവ്

ഈ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് Xiaomi 14. 79,999 രൂപയ്ക്കാണ് ഈ പ്രീമിയം സ്മാർട്ഫോൺ ഇന്ത്യയിലെത്തിയത്. എന്നാൽ Amazon വമ്പൻ വിലക്കിഴിവിൽ ഫോൺ വിൽക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Xiaomi 14 ഡിസ്കൗണ്ട്

ഇന്ത്യയിലെ ഓൺലൈൻ മെഗാസെയിലായ GIF SALE പ്രമാണിച്ചാണ് ഓഫർ. ഇതിലൂടെ 21000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് ഫോണിന് ലഭിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ Xiaomi 14-യ്ക്ക് 47,999 രൂപ മാത്രമാണ് വിലയാകുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും നൽകുന്നു. ഓഫറിന് മുമ്പേ ഷവോമി ഫ്ലാഗ്ഷിപ്പ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ അറിയാം.

Xiaomi 14 പ്രധാന ഫീച്ചറുകൾ

Xiaomi 14 amazon offer malayalam

6.36 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഈ പ്രീമിയം സ്മാർട്ഫോണിൽ അൾട്രാ നാരോ ബെസലുകൾ നൽകിയിരിക്കുന്നു. കൂടാതെ ഇതിൽ ഡോൾബി വിഷൻ സപ്പോർട്ട്, ഡിസി ഡിമ്മിംഗ് ഫീച്ചറുകളുമുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറയാണ് ഷവോമി 14 ഫോണിലുള്ളത്. അതും Leica കോ-എൻജിനീയർഡ് ട്രിപ്പിൾ ക്യാമറയാണ് ഇതിലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 50MP ആണ്. ഇതിൽ വലിയ ലൈറ്റ് ഫ്യൂഷൻ 900 ഇമേജ് സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. 50MP അൾട്രാവൈഡ് ക്യാമറയും സ്മാർട്ഫോണിലുണ്ട്. കൂടാതെ, 50MP 3.2X ടെലിഫോട്ടോ ക്യാമറ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു.

ഷവോമി 14-ന് പ്രീമിയം പെർഫോമൻസ് തരുന്നത് സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ്. ഇതിൽ IceLoop കൂളിംഗ് സിസ്റ്റവും നൽകിയിട്ടുള്ളതിനാൽ ഫോൺ ചൂടാകുന്നത് പ്രതിരോധിക്കും. 90W വയർഡ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. 50W വയർലെസ് ചാർജിംങ്ങിനെയും, 10W റിവേഴ്സ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഫോണിൽ നൽകിയിട്ടുള്ളത് 4610mAh ബാറ്ററിയാണ്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ഫോൺ പ്രവർത്തിക്കുന്നു. IP68-റേറ്റിങ്ങുള്ളതിനാൽ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഫോണാണിത്. മൂന്ന് ആകർഷകമായ നിറങ്ങളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ജെയ്ഡ് ഗ്രീൻ, മാറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ് നിറങ്ങളിൽ ഇത് ലഭിക്കും.

ഇത് ചെറിയ ഡിസ്കൗണ്ട് ഒന്നുമല്ല!

40 ശതമാനം കിഴിവാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലുള്ളത്. ഇ-കൊമേഴ്സ് സൈറ്റിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളത് 12GB+512GB സ്റ്റോറേജ് ഫോണാണ്. 47,999 രൂപയ്ക്ക് ഫോൺ നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. SBI ക്രെഡിറ്റ് കാർഡുള്ളവർക്ക് 500 രൂപയുടെ കിഴിവ് കൂടി നേടാം.

Also Read: Huge Discount: വിലക്കുറവ് ഒരു നിബന്ധനയുമില്ലാതെ, iPhone 15 Pro ഒരു ലക്ഷം രൂപയ്ക്ക്!

ഇങ്ങനെ 42,999 രൂപയ്ക്ക് വാങ്ങാനാകും. ആമസോണിൽ നിന്ന് വാങ്ങാനുള്ള ലിങ്ക്. ഫ്ലിപ്കാർട്ടിൽ ഇതേ മോഡലിന് 59,999 രൂപയാണ് വില വരുന്നത്. ആമസോണിലെ മെഗാ സെയിലിൽ ഫാസ്റ്റ് ഡെലിവറിയും ഉറപ്പാക്കുന്നു. അതും സ്മാർട്ഫോണുകൾ നിങ്ങൾക്ക് ഒറ്റദിവസത്തിൽ ഡെലിവറിയായി കിട്ടും.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo