4G നെറ്റ്‌വർക്ക് ടെലികോം കമ്പനിയെ എങ്ങനെ ലാഭത്തിലാക്കുമെന്നാണ് കേന്ദ്ര മന്ത്രി വിശദീകരിക്കുന്നു
BSNL 4ജിയിലൂടെ സ്വന്തമായി 4G സ്റ്റാക്ക് ഉള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ വളർന്നു
ഗവിയിലെ വിദൂരപ്രദേശങ്ങളിൽ വരെ 4G ടവർ സ്ഥാപിച്ചു
കൈവിട്ട കളം തിരിച്ചുപിടിക്കുകയാണ് BSNL. Bharat Sanchar Nigam Limited 4G സേവനങ്ങളും പലയിടത്തും ആരംഭിച്ചു. ഗവിയിലെ വിദൂരപ്രദേശങ്ങളിൽ വരെ 4G ടവർ സ്ഥാപിച്ചു. വിശാഖപട്ടണമാണ് ഏറ്റവും പുതിയതായി 4ജി എത്തിയ സ്ഥലം.
SurveyBSNL വളരുന്നു..
ഇപ്പോഴിതാ 4G നെറ്റ്‌വർക്ക് ടെലികോം കമ്പനിയെ എങ്ങനെ ലാഭത്തിലാക്കുമെന്നാണ് കേന്ദ്ര മന്ത്രി വിശദീകരിക്കുന്നത്. BSNL 4G പുറത്തിറക്കി, ഗുണനിലവാരമുള്ള സേവനം നൽകിയാൽ കമ്പനിയ്ക്ക് നേട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു.

4G വഴി എങ്ങനെ BSNL ലാഭമാക്കാം?
ഇങ്ങനെ ബിഎസ്എൻഎല്ലിനെ ലാഭകരമാക്കാമെന്നാണ് കേന്ദ്ര ടെലികോം മന്ത്രിയുടെ അഭിപ്രായം. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. മണികൺട്രോൾ റിപ്പോർട്ടിലാണ് ഇത് വിശദീകരിക്കുന്നത്.
‘4G റോൾ ഔട്ട് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കമ്പനിയുടെ ലാഭം കാണാൻ മെച്ചപ്പെട്ട സേവന നിലവാരം ഉറപ്പാക്കണം. ബിഎസ്എൻഎൽ 4ജിയ്ക്ക് മികച്ച ഉപഭോക്തൃ സംതൃപ്തി റേറ്റിങ്ങും ഉണ്ടായിരിക്കണം. ഇവ രണ്ടും ചെയ്യാൻ കഴിയുമെങ്കിൽ, അപ്പോൾ മുതൽ ലാഭം പ്രതീക്ഷിക്കാം.’ ബിഎസ്എൻഎൽ 4ജിയെ കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
തദ്ദേശീയ ടെക്നോളജിയിൽ ഇന്ത്യയും ബിഎസ്എൻഎല്ലും
വിക്ഷിത് ഭാരതിന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ തദ്ദേശീയ ടെക്നോളജികൾ വികസിപ്പിക്കണം. നമ്മുടെ രാജ്യത്ത് വളർത്തിയെടുത്ത സാങ്കേതികവിദ്യകൾ ഇതിനായി നിർമിക്കേണ്ടത് പ്രധാനമാണ്. ഇതിന്റെ ഉദാഹരണമാണ് ഇന്ത്യയിലെ ബിഎസ്എൻഎൽ 4ജി. ഇങ്ങനെ സ്വന്തമായി 4G സ്റ്റാക്ക് ഉള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ വളർന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
നിസ്സാര 4G അല്ലിത്…
4G പ്രവർത്തനങ്ങൾ തുടരുമ്പോഴും എല്ലാവരെയും ഉൾപ്പെടുത്തിയാണ് ബിഎസ്എൻഎൽ മുന്നേറുന്നത്. കമ്പനിയുടെ വരിക്കാരിൽ സാധാരണക്കാരിൽ സാധാരണക്കാർ ഉൾപ്പെടുന്നു. ഇവരിൽ ഇപ്പോഴും കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ അധികമാണ്. 2G, 3G സേവനങ്ങളാണ് ഈ ഫോണുകളിൽ ലഭ്യമാകുക.
4G-യിലേക്ക് ടവറുകൾ അപ്ഗ്രേഡ് നടത്തുമ്പോൾ നിലവിലുള്ള 2G നിലനിർത്താൻ കമ്പനി പ്രവർത്തിക്കുന്നു. 2G സേവനങ്ങൾക്ക് സർക്യൂട്ട് സ്വിച്ചിങ്ങാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്.
2ജി ഫോണുകളെ തിരിച്ചറിഞ്ഞ് അവയിൽ 4ജി പ്രവർത്തനരഹിതമാക്കുന്നു. ഇങ്ങനെ തടസ്സമില്ലാതെ എല്ലാവർക്കും സേവനം എത്തിക്കാൻ സർക്കാർ കമ്പനി ശ്രമിക്കുന്നു. കൂടുതൽ അറിയാൻ, വായിക്കുക: 2G ഉപേക്ഷിക്കില്ലെന്ന് BSNL
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile