Good News! നേട്ടം 6 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക്! ഒരുങ്ങിയിരുന്നോളൂ അടുത്ത വർഷം Apple Hiring

HIGHLIGHTS

അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്തെ iPhone ഉൽപ്പാദനം ഉയർത്തും

ഇതിലൂടെ 6 ലക്ഷത്തിലധികം ആളുകളെ ഇന്ത്യയിൽ നിന്ന് ജോലിക്കെടുക്കാൻ Apple തീരുമാനിക്കുന്നു

അടുത്ത വർഷം ഇന്ത്യയിൽ 200,000 തൊഴിലാളികൾക്ക് നേരിട്ട് തൊഴിൽ നൽകിയേക്കും

Good News! നേട്ടം 6 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക്! ഒരുങ്ങിയിരുന്നോളൂ അടുത്ത വർഷം Apple Hiring

പണിയില്ലാത്തവർക്ക് Job തരാൻ സാക്ഷാൽ Apple വരുന്നു. 2025 മാർച്ച് മാസത്തോടെ 6 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ജോലി സാധ്യത. ഇന്ത്യയിൽ ആപ്പിൾ ഉപകരണങ്ങളുടെ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജോലി സാധ്യതയും വർധിച്ചേക്കും.

Digit.in Survey
✅ Thank you for completing the survey!

Apple ഇന്ത്യയിൽ ജോലി സാധ്യതകളുമായി

അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്തെ ഐഫോൺ ഉൽപ്പാദനം ഉയർത്തും. രാജ്യത്ത് 25 ശതമാനം iPhone നിർമാണമാണ് ലക്ഷ്യം. ഇങ്ങനെ ആഗോളതലത്തിൽ ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ പങ്ക് വർധിപ്പിച്ചേക്കും. ഇതിലൂടെ 6 ലക്ഷത്തിലധികം ആളുകളെ ഇന്ത്യയിൽ നിന്ന് ജോലിക്കെടുക്കാൻ കമ്പനി തീരുമാനിച്ചേക്കും. എക്കണോമിക്സ് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിവരിക്കുന്നത്.

Apple നിർമാണം, നേട്ടം ഇന്ത്യക്കാർക്ക്

ചൈനയെ ആപ്പിൾ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് ഇന്ത്യയ്ക്ക് മറ്റൊരു വിധത്തിൽ നേട്ടമാവുന്നു. അടുത്ത വർഷം ഇന്ത്യയിൽ 200,000 തൊഴിലാളികൾക്ക് നേരിട്ട് തൊഴിൽ നൽകിയേക്കും. ഇതിൽ തന്നെ 70 ശതമാനം സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. അടുത്ത വർഷം മാർച്ചോടെ ആറ് ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും.

jobs for indians in apple

ഇന്ത്യയിൽ ഇനി പ്രോ ഐഫോണുകളും

ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകളും ഇന്ത്യയിൽ നിർമിച്ചേക്കുമെന്നാണ് വിവരം. ഇത് ആദ്യമായാണ് ആപ്പിൾ പ്രോ മോഡലുകൾ ഇന്ത്യയിൽ നിർമിക്കുന്നത്. ഇതിനുള്ള പരിശീലനം തമിഴ്നാട് പ്ലാന്റിലുള്ളവർക്ക് നൽകി വരികയാണെന്നും സമീപകാല റിപ്പോർട്ട് പറയുന്നു.

ഇങ്ങനെ സെപ്തംബർ 9-ന് ആപ്പിൾ ഇവന്റിന് ശേഷം ഇന്ത്യയുടെ ഐഫോൺ 16 പ്രോ ഫോണുകളും പ്രതീക്ഷിക്കാം. ആഗോള ലോഞ്ചിന് ശേഷം ഈ പ്രോ മോഡലുകൾ ഫോക്‌സ്‌കോൺ അവതരിപ്പിക്കും.

ഇതുവരെ ആപ്പിൾ ഇന്ത്യയിൽ

ആപ്പിൾ 2020 മുതൽ ഇന്ത്യയിൽ 165 ഡയറക്‌ട് തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഫോക്‌സ്‌കോൺ, ടാറ്റ, പെഗാട്രോൺ, ഐഫോൺ അസംബ്ലർമാരും വഴിയാണിത് സാധ്യമാക്കിയത്.

തുടക്കത്തിൽ രാജ്യത്ത് എൻട്രി ലെവൽ, പഴയ ഐഫോണുകളാണ് നിർമിച്ചത്. 2021-2022 വർഷം ആഭ്യന്തരമായി ഐഫോൺ 14 മോഡലുകൾ നിർമിച്ചു തുടങ്ങി. 2023 ഓടെ, ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച ഐഫോൺ 15 യൂണിറ്റുകളും വിൽപ്പനയ്ക്കെത്തി. എന്നാൽ 15 സീരീസിലെ ബേസിക് മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ നിർമിച്ചത്. ഇനി കാണാനിരിക്കുന്നത് ഇന്ത്യയിൽ ഐഫോൺ 16-ന്റെ വിപുലമായ നിർമാണമാണ്.

Read More: Apple Made in India: iPhone 16 pro മോഡലുകൾക്ക് നമ്മുടെ അയൽപക്കത്ത് പണി തുടങ്ങി, വില കുറയുമോ?

ആപ്പിളും വിതരണക്കാരും ഇന്ത്യയിൽ നിന്ന് പ്രതിവർഷം 50 ദശലക്ഷത്തിലധികം ഐഫോണുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. അതും അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണലിലാണ് ഇക്കാര്യം പറയുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo