Realme New Launch: എൻട്രി-ലെവൽ 5G ഫോൺ, 9,999 രൂപ മുതൽ Realme C63 5G
Realme പുതിയതായി ഇന്ത്യയിൽ എത്തിച്ച ഫോണാണ് Realme C63 5G
3 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി63 അവതരിപ്പിച്ചത്.
എൻട്രി-ലെവൽ സെഗ്മെന്റിലേക്കാണ് ഈ 5G ഫോണിന്റെ വരവ്.
Realme പുതിയതായി ഇന്ത്യയിൽ എത്തിച്ച ഫോണാണ് Realme C63 5G. ക്വിക്ക് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന പുതിയ ബജറ്റ് സ്മാർട്ഫോണാണിത്. റിയൽമി സി63-യിൽ 32MP AI ക്യാമറയാണുള്ളത്. ഐ കംഫർട്ട് ഡിസ്പ്ലേ ഫീച്ചറും പുതിയ റിയൽമി 5G ഫോണിൽ ലഭിക്കുന്നു. ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
SurveyRealme C63 5G ഫീച്ചറുകൾ
റിയൽമി സി63 ഫോണിന് 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിന് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്സെറ്റ് ഈ സ്മാർട്ഫോണിലുണ്ട്. 10W വയർഡ് ചാർജിങ്ങിനെയും സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. റിയൽമി സി63 5G-യിൽ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

മിഡ് ഫ്രെയിമിനൊപ്പം 360-ഡിഗ്രി സറൗണ്ട് ആറ്-ആന്റിന ലേഔട്ട് നൽകിയിട്ടുണ്ട്. ഡ്യുവൽ സ്റ്റാൻഡ്എലോൺ (എസ്എ) മോഡുകളെ റിയൽമി സപ്പോർട്ട് ചെയ്യുന്നു. രണ്ട് സിം കാർഡുകൾക്കും ഒരേസമയം SA കപ്പാസിറ്റി ഉണ്ടായിരിക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
റിയൽമി സി63-യുടെ പ്രൈമറി ക്യാമറ 32MP ആണ്. ഇതിന് AI സപ്പോർട്ടും ലഭിക്കുന്നതാണ്. ഈ പ്രൈമറി ക്യാമറയ്ക്ക് 76 ഡിഗ്രി വ്യൂ, 5P ലെൻസ് നൽകിയിരിക്കുന്നു. F/1.85 അപ്പർച്ചറാണ് പ്രധാന ക്യാമറയിലുള്ളത്. ഇതിന് പുറമെ 8MP സെൽഫി ക്യാമറയും ഫോണിലുണ്ട്. ഫോണിന് 7.94 അൾട്രാ സ്ലിം ഡിസൈൻ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 5.0-യിൽ പ്രവർത്തിക്കുന്നു.
Realme C63 5G ഡിസൈൻ
2 കളർ വേരിയന്റുകളാണ് റിയൽമി സി63 ഫോണുകളിലുള്ളത്. സ്റ്റാറി ഗോൾഡ്, ഫോറസ്റ്റ് ഗ്രീൻ കളറുകളിൽ സ്മാർട്ഫോൺ വാങ്ങാം. മുമ്പ് വന്നിട്ടുള്ള റിയൽമി സി63-യുടെ 5G വേർഷനാണിത്. എൻട്രി-ലെവൽ സെഗ്മെന്റിലേക്കാണ് ഈ 5G ഫോണിന്റെ വരവ്.
Read More: Huge Discount: 12GB റാം Oppo ഫ്ലാഗ്ഷിപ്പ് ഫ്ലിപ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു

9,999 രൂപ മുതൽ വാങ്ങാം…
3 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി63 അവതരിപ്പിച്ചത്. ഒന്നാമത്തേത് 4GB റാം + 128GB മെമ്മറിയുള്ള ഫോണാണ്. 6GB+128GB സ്റ്റോറേജുള്ളതാണ് അടുത്ത മോഡൽ. റിയൽമി അവതരിപ്പിച്ച ഉയർന്ന വേരിയന്റ് 8GB+128GB സ്റ്റോറേജുള്ളതാണ്. വാങ്ങാനുള്ള ലിങ്ക്.
കുറഞ്ഞ വേരിയന്റിന് 10,999 രൂപയാകും. 6ജിബി സ്റ്റോറേജിന്റെ വില 11,999 രൂപയാണ്. ഉയർന്ന വേരിയന്റിന്റെ വില 12,999 രൂപയുമാണ്. മൂന്ന് സ്മാർട്ഫോണുകളുടെയും ആദ്യ വിൽപ്പന ഓഗസ്റ്റ് 12-ന് ആരംഭിച്ചു. ഇവ ഓരോന്നിനും 1000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 9,999 രൂപ മുതൽ ഫോൺ വാങ്ങാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile