Infinix New Launch: ക്യാമറ, ബാറ്ററി ഫീച്ചറുകൾ അടിപൊളിയാണ്, Infinix Note 40X 5G ഇത്രയും കുറഞ്ഞ വിലയ്ക്ക്!

HIGHLIGHTS

Infinix Note 40X 5G ഇന്ത്യയിലെത്തിച്ചു

ബജറ്റ് ലിസ്റ്റിലാണ് പുതിയ ഇൻഫിനിക്സ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്

നീലയും കറുപ്പും പച്ചയും ഇഷ്ടപ്പെടുന്നവർക്കാണ് ഇൻഫിനിക്സ് കളർ ചോയിസുകൾ

Infinix New Launch: ക്യാമറ, ബാറ്ററി ഫീച്ചറുകൾ അടിപൊളിയാണ്, Infinix Note 40X 5G ഇത്രയും കുറഞ്ഞ വിലയ്ക്ക്!

ബജറ്റ് കസ്റ്റമേഴ്സിനായി Infinix Note 40X 5G ഇന്ത്യയിലെത്തിച്ചു. ഇൻഫിനിക്സ് പുറത്തിറക്കിയ ഫോൺ ക്യാമറയിലും ബാറ്ററിയിലും ഗംഭീരമാണ്. 120Hz ഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോൺ ഉപയോഗിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Infinix Note 40X 5G ഫീച്ചർ

6.78-ഇഞ്ച് FHD+ LCD സ്‌ക്രീനാണ് ഇൻഫിനിക്സ് ഫോണിലുള്ളത്. ഇതിന് 120Hz ഫ്രഷ് റേറ്റ് വരുന്ന സ്ക്രീനാണുള്ളത്. ഫോണിൽ നിങ്ങൾക്ക് ഇന്ററാക്ടീവ് ഡൈനാമിക് പോർട്ട് ലഭിക്കുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC പ്രോസസറാണ് സ്മാർട്ഫോണിലുള്ളത്.

Infinix New Launch: ക്യാമറ, ബാറ്ററി ഫീച്ചറുകൾ അടിപൊളിയാണ്, Infinix Note 40X 5G ഇത്രയും കുറഞ്ഞ വിലയ്ക്ക്!

108എംപി ക്യാമറ ഇൻഫിനിക്സ് നോട്ട് 40X ഫോണിൽ നൽകിയിട്ടുള്ളത്. f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ലെൻസും സ്മാർട്ഫോണിലുണ്ട്. ഈ പ്രൈമറി ക്യാമറയിൽ f/1.75 അപ്പേർച്ചറാണ് വരുന്നത്. ഇതിൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയിൽ ഇൻഫിനിക്സ് ഡ്യുവൽ LED ഫ്ലാഷ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.

DTS ഉള്ള ഡ്യുവൽ സ്പീക്കറുകൾ ഇൻഫിനിക്സ് സ്മാർട്ഫോണിലുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ ഘടിപ്പിച്ചിരിക്കുന്നു. XOS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ.

18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5000mAh ബാറ്ററി ഈ ബജറ്റ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. നാനോ, മൈക്രോ SD കാർഡുകളെ സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ സിം ഫീച്ചറാണ് ഫോണിലുള്ളത്. 5G SA / NSA, 4G VoLTE ഫീച്ചറുകളും സ്മാർട്ഫോണിലുണ്ട്. സിഎംഎഫ് ഫോൺ 1-നോട് മത്സരിക്കുന്ന 5G ഫോണായിരിക്കും ഇത്.

Infinix Note 40X 5G വില എത്ര?

ബജറ്റ് ലിസ്റ്റിലാണ് പുതിയ ഇൻഫിനിക്സ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. മൂന്ന് വേറിട്ട കളറുകളിലാണ് ഫോൺ വിപണിയിൽ പ്രവേശിച്ചത്. നീലയും കറുപ്പും പച്ചയും ഇഷ്ടപ്പെടുന്നവർക്കാണ് ഇൻഫിനിക്സ് കളർ ചോയിസുകൾ. ലൈം ഗ്രീൻ, പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോണുകളുള്ളത്.

Read More: Poco 5G First Sale: Snapdragon പ്രോസസർ, 5030 mAh ബാറ്ററി, വില 15000 രൂപയിലും താഴെ, ഇനിയെന്ത് വേണം?

ഇൻഫിനിക്സ് നോട്ട് 40X രണ്ട് കോൺഫിഗറേഷനുകളിലുള്ള ഫോണാണ്. ഒന്നാമത്തെ ബേസിക് മോഡലിന് 8GB + 256GB സ്റ്റോറേജുണ്ട്. ഇതിന് 14,999 രൂപയാണ് വില വരുന്നത്. 12GB + 256GB സ്റ്റോറേജുള്ളതാണ് അടുത്ത മോഡൽ. ഇതിന് 15,999 രൂപയും വില വരുന്നു.

Infinix New Launch: ക്യാമറ, ബാറ്ററി ഫീച്ചറുകൾ അടിപൊളിയാണ്, Infinix Note 40X 5G ഇത്രയും കുറഞ്ഞ വിലയ്ക്ക്!

വിൽപ്പനയും ലോഞ്ച് ഓഫറുകളും

ഇൻഫിനിക്സ് നോട്ട് 40X 5G ഓഗസ്റ്റ് 9 മുതൽ വിൽപ്പനയ്ക്കെത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് ആദ്യ സെയിൽ ആരംഭിക്കുക. ഫ്ലിപ്പ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്. 1500 തൽക്ഷണ കിഴിവാണ് ഇൻഫിനിക്സ് 5G-യ്ക്ക് ഇങ്ങനെ ലഭിക്കുക. 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും നേടാനാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo