Digital Visa Soon: പാരീസിലേക്ക് പറക്കാൻ ഇനി വലിയ പണിപ്പാടില്ല! Online ബുക്ക് ചെയ്യാം, ഷെങ്കൻ വിസ

HIGHLIGHTS

യൂറോപ്പിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത

യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കാനുള്ള ഷെങ്കൻ വിസ ഡിജിറ്റൽ ആക്കാനുള്ള പദ്ധതി തുടങ്ങി

ഇതുവഴി അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമവും എളുപ്പവുമാകും

Digital Visa Soon: പാരീസിലേക്ക് പറക്കാൻ ഇനി വലിയ പണിപ്പാടില്ല! Online ബുക്ക് ചെയ്യാം, ഷെങ്കൻ വിസ

മലയാളികളുടെ travel ലിസ്റ്റിൽ ഒരു Europe സ്വപ്നം എന്തായാലും ഉണ്ടായിരിക്കും. ഇനി അഥവാ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒരു സന്ദർശനത്തിനുള്ള ബജറ്റ് നിങ്ങൾ ഒരുക്കി വച്ചിട്ടുണ്ടെങ്കിലും വിസയും മറ്റ് നടപടികളുമായിരിക്കും നിങ്ങളെ പിൻവലിക്കുന്നത്. എന്നാൽ, യൂറോപ്പിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് അത്യധികം പ്രയോജനപ്പെടുന്ന ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ വരുന്നത്. യാത്രക്കാർക്ക് നടപടികൾ കൂടുതൽ അനായാസമാക്കുന്നതിനായി Digital Visa അവതരിപ്പിക്കാനൊരുങ്ങുന്നു.

Digit.in Survey
✅ Thank you for completing the survey!

ഇനി Digital Visa വഴി സ്വപ്നത്തിലേക്ക് പറക്കാം

യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കാനുള്ള ഷെങ്കൻ വിസ ഡിജിറ്റൽ ആക്കാനുള്ള പദ്ധതി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമവും എളുപ്പവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെ ഓൺലൈനിലൂടെ വിസ വാങ്ങാൻ കഴിയുന്നതിനാൽ, യാത്രകാർക്ക് വിസ ഓഫീസുകളിലും കോണ്‍സുലേറ്റുകളിലും പോകേണ്ടതായില്ല. വിസ തട്ടിപ്പും വിസ മോഷണവും തടയാനും ഡിജിറ്റലൈസേഷൻ സഹായിക്കും.

Also Read: UPI ID New Guidelines: ഈ അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ ഗൂഗിൾ പേയും ഫോൺപേയും ഉടൻ നഷ്ടമാകും!

Digital Visa പ്രക്രിയ എങ്ങനെ?

നിലവിൽ ഡിജിറ്റൽ ഷെങ്കൻ വിസ പ്രാവർത്തികമായിട്ടില്ല. വിസ പ്ലാറ്റ്‌ഫോമിൽ ചില സാങ്കേതിക ജോലികൾ പൂർത്തിയാക്കിയ ശേഷം പുതിയ നടപടിക്രമം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരുപക്ഷേ കുറച്ച് മാസങ്ങൾക്കുള്ളിൽ ഡിജിറ്റൽ വിസ സജ്ജീകരണം വന്നേക്കും.

സാധാരണ എംബസിയിലോ കോണ്‍സുലേറ്റിലോ വിസ സെന്ററിലോ ലഭിക്കുന്ന ഷെങ്കണ്‍ വിസ ഇനി ഓൺലൈനായി എളുപ്പം നേടാനാകും.

digital visa
പ്രതീകാത്മക ചിത്രം

വിസയ്ക്ക് അപേക്ഷിക്കുന്നതിന് മാത്രമല്ല, ഫീസും ഓണ്‍ലൈനായി തന്നെ പേയ്മെന്റ് ചെയ്യാം. വിസയ്ക്ക് അപേക്ഷിക്കുന്നവർ ആവശ്യമായ എല്ലാ രേഖകളും ഡാറ്റയും യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകർപ്പുകളും ബയോമെട്രിക് വിവരങ്ങളും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.

ഇങ്ങനെ അപേക്ഷ അംഗീകരിച്ചാൽ അപേക്ഷകർക്ക് ക്രിപ്‌റ്റോഗ്രാഫിക്കായി ഒപ്പിട്ട ബാർകോഡ് ലഭിക്കും. എന്നാൽ ഒരു നിബന്ധനയുണ്ട്. ആദ്യമായി അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ അപേക്ഷ സാധ്യമല്ല. അതുപോലെ ബയോമെട്രിക്ക് വിവരങ്ങള്‍ മാറിയവർക്കും പഴയ രീതിയില്‍ തന്നെയാണ് അപേക്ഷ നടപടി.

എന്താണ് ഷെങ്കൻ വിസ?

യൂറോപ്യന്‍ യൂണിയനിലെ 22 അംഗങ്ങളായുള്ള രാജ്യങ്ങളും മറ്റ് 5 യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കാനുള്ള വിസയാണ് Schengen visa. സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻ‌സ്റ്റൈൻ എന്നിവ ഉൾപ്പെടെയുള്ള 27 രാജ്യങ്ങളാണ് ഇതിലുള്ളത്.

Read More: നല്ല ക്യാമറ, മികച്ച ബാറ്ററി, അതും 20K ബജറ്റിൽ! നിങ്ങൾ അന്വേഷിക്കുന്ന 5G ഫോണുകൾ ഇവിടെയുണ്ട്

സ്വിറ്റ്സർലൻഡ് മാത്രമല്ല, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, മാള്‍ട്ട, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക്, ഗ്രീസ്‌, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ലാത്വിയ, ലിത്വാനിയ തുടങ്ങിയ നിങ്ങളുടെ മോഹരാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങാൻ ഇനി വിസ കേന്ദ്രങ്ങളിൽ അലഞ്ഞുതിരിയേണ്ട. ഡിജിറ്റലായി എളുപ്പം നേടാമെന്നതിനാൽ യാത്രികർത്ത് ഇതൊരു സന്തോഷ വാർത്തയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo