മാർബിൾ പോലെ തിളങ്ങും വൺപ്ലസ് 11 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി

HIGHLIGHTS

3D മൈക്രോക്രിസ്റ്റലിൻ റോക്ക് കൊണ്ട് നിർമിച്ചതാണ് ഫോൺ

മാർബിൾ ഫിനിഷിങ്ങാണെങ്കിലും, മാർബിളിന്റെ പോലെ ഭാരമില്ല

മാർബിൾ പോലെ തിളങ്ങും വൺപ്ലസ് 11 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി

അടിപൊളി മോഡലുകൾ വിപണിയിൽ എത്തിക്കുന്നതിൽ അതീവ തൽപ്പരരാണ് വൺപ്ലസ് ഫോണുകൾ. എല്ലാ വർഷവും OnePlusൽ നിന്ന് പുതിയ സ്മാർട്ഫോണുകൾ വരാറുണ്ട്. ഇന്ന് ഇന്ത്യക്കാർക്കായി കമ്പനി അവതരിപ്പിക്കുന്നത് ശരിക്കും അത്ഭുതകരമായ ഒരു ഫോണാണെന്ന് പറയാം. 

Digit.in Survey
✅ Thank you for completing the survey!

ഇന്ന് OnePlus കൊണ്ടുവരുന്ന OnePlus 11 5G Marble Odyssey എന്ന ഫോൺ ഡിസൈനിലും മറ്റ് മികച്ച ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. 3D മൈക്രോക്രിസ്റ്റലിൻ റോക്ക് കൊണ്ട് നിർമിച്ച ഈ ഫോൺ ഒരു മാർബിളിന് നൽകുന്ന ഫിനിഷിങ് ഉപകരണത്തിനും നൽകുന്നുണ്ട്. എന്നാൽ മാർബിളിന്റെ പോലെ ഭാരമുണ്ടാകുമോ എന്ന ആശങ്ക വേണ്ട. 6.7" 120Hz FullHD+ AMOLED സ്‌ക്രീനാണ് വൺപ്ലസ് 11 5G മാർബിൾ ഒഡീസ്സിയിൽ വരുന്നത്. Snapdragon 8 Gen 2 SoC ആണ് ഫോണിന്റെ പ്രോസസ്സർ. 6GB RAM +256GB സ്റ്റോറേജിൽ വരുന്ന വൺപ്ലസ് മോഡൽ Android 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 13.0 പ്രവർത്തിക്കുന്നു. 

 

100W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയും ഫോണിൽ വരുന്നു. ഫോണിന്റെ മെയിൻ ക്യാമറ 50 MPയുടേതാണ്. ഇതുകൂടാതെ, 32 മെഗാപിക്സലിന്റെ ടെലിഫോട്ടോ, പിൻഭാഗത്ത് 48 മെഗാപിക്സലിന്റെ അൾട്രാവൈഡ് ക്യാമറയുമുണ്ട്. 16MPയുടെയാണ് OnePlus 11 5G Marble Odysseyയുടെ സെൽഫി ക്യാമറ. 

ലുക്കിൽ എങ്ങനെ വ്യത്യസ്തൻ?

ഈ അടുത്തിറങ്ങിയതിൽ ഏറ്റവും ഗംഭീര ലുക്കുള്ള ഫോണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതും വൺപ്ലസിന്റെ ഈ മാർബിൾ എഡിഷൻ തന്നെയാണ്. ഫോണിലെ സിം ട്രേയും കസ്റ്റം വോൾപേപ്പറുമെല്ലാം അതിശയകരമായ ഡിസൈൻ ഫോണിന് നൽകുന്നുണ്ട്. ചൈനീസ് വിപണിയിൽ വിലസിയ OnePlus 11 Jupiter Rock എഡിഷന്റെ ഒരു റീബ്രാൻഡഡ് വേർഷനാണിത്. 

എങ്ങനെ, എവിടെ വാങ്ങാം?

OnePlus Marble Odyssey ഇന്ന് മുതൽ ഇന്ത്യയിൽ ലഭ്യമാണ്. Amazonൽ ഫോണിന്റെ വില 64,999 രൂപയാണ്. എന്നാൽ ബാങ്ക് ഓഫറുകളും മറ്റും ചേരുമ്പോൾ 1000 രൂപയുടെ വിലക്കുറവ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കാം.

TO BUY CLICK HERE

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വിൽപ്പനയ്ക്കും 1000 രൂപ വരെ Discount ഉണ്ടായിരിക്കും.  കൂടാതെ, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫോൺ ലഭ്യമാണ്. 6GB+256GB വേരിയന്റാണ് നിലവിൽ വിൽപ്പനയ്ക്ക് സജ്ജമായിട്ടുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo