നിങ്ങളുടെ സിം Jio ആണോ? 40 GB ഡാറ്റ വെറുതെ Free!

HIGHLIGHTS

Jio 40 GB അധിക ഡാറ്റ സൗജന്യമായി നൽകുന്നു

പ്രതിദിനം ലഭിക്കുന്ന 3 GB ഇന്റർനെറ്റിനെ കൂടാതെയാണ് ഈ ഓഫർ

എന്നാൽ ഇത് ലഭിക്കുന്നതിനുള്ള നിബന്ധന എന്തെന്ന് നോക്കൂ...

നിങ്ങളുടെ സിം Jio ആണോ? 40 GB ഡാറ്റ വെറുതെ Free!

ടെലികോമിൽ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ് അത്യാകർഷകമായ ഓഫറുകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും Reliance Jio. ഇപ്പോഴിതാ, ജിയോ തങ്ങളുടെ വരിക്കാർക്കായി 40 GB അധിക ഡാറ്റ സൗജന്യമായി നൽകുന്നുവെന്നതാണ് പുതിയ പ്രഖ്യാപനം. ഈ വമ്പൻ ഓഫറിലൂടെ IPL മത്സരങ്ങൾ കാണാനും, ടിവി, സീരീസുകൾ അൺലിമിറ്റഡായി ആസ്വദിക്കാനും സാധിക്കും. എന്നാൽ, തെരഞ്ഞെടുത്ത ജിയോ പ്രീപെയ്ഡ് പ്ലാനുകളിലാണ് ജിയോ ഈ സൗജന്യ ഇന്റർനെറ്റ് ഡാറ്റ വാഗ്ധാനം ചെയ്യുന്നത്. 

Digit.in Survey
✅ Thank you for completing the survey!

Jioയുടെ Free ഇന്റർനെറ്റ് ഓഫർ; കൂടുതലറിയാം

219, 399, 999 എന്നീ റീചാർജ് പ്ലാനുകളിലാണ് അധിക ഡാറ്റ സൗജന്യമായി ലഭിക്കുന്നത്. അതായത് ഈ പ്ലാനുകളുടെ എല്ലാം കീഴിൽ പ്രതിദിനം ലഭിക്കുന്ന 3 GB ഇന്റർനെറ്റിനെ കൂടാതെ, അധികമായി മുഴുനീള സ്ട്രീമിങ്ങിനായി സൗജന്യ ഡാറ്റ വൗച്ചറുകളും ലഭ്യമാണ്. എന്നാൽ ഇത് ചുരുങ്ങിയ കാലയളവിലേക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും ശ്രദ്ധിക്കുക. ഇതിൽ 219 രൂപയുടെയും 399 രൂപയുടെയും, 999 രൂപയുടെയും റീചാർജ് പ്ലാനുകളെ കുറിച്ച് വിശദമായി മനസിലാക്കാം.

നിങ്ങളുടെ സിം Jio ആണോ? 40 GB ഡാറ്റ വെറുതെ Free!

Jioയുടെ Rs. 219 പ്ലാൻ

റിലയൻസ് ജിയോയുടെ 219 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നിലവിൽ പ്രതിദിനം 3 GB മൊബൈൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 14 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. 100 SMSകളും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഡാറ്റയുമാണ് മറ്റ് ആനുകൂല്യങ്ങൾ. 25 രൂപ വിലയുള്ള പ്രതിദിനം 2GB ഡാറ്റ ലഭിക്കുന്ന ഒരു ആഡ്-ഓൺ വൗച്ചറും പ്രത്യേക ഓഫറായി ലഭിക്കുന്നതാണ്.

നിങ്ങളുടെ സിം Jio ആണോ? 40 GB ഡാറ്റ വെറുതെ Free!

Jioയുടെ Rs. 399 പ്ലാൻ

28 ദിവസം വാലിഡിറ്റിയുള്ള ഈ Jio പ്ലാനിലൂടെ പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്നതാണ്. ദിവസേന 3GB ഡാറ്റ ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇതിന് പുറമെ, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. 61 രൂപയുടെ 6GB ഡാറ്റ ആഡ്-ഓൺ വൗച്ചർ സൗജന്യമായി സ്വന്തമാക്കാം.

നിങ്ങളുടെ സിം Jio ആണോ? 40 GB ഡാറ്റ വെറുതെ Free!

Jioയുടെ Rs. 999 പ്ലാൻ

84 ദിവസത്തേക്കുള്ള റീചാർജ് പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവ ലഭിക്കുന്നു. മാത്രമല്ല, അൺലിമിറ്റഡ് കോളിങ്ങും 999 രൂപയുടെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ ലഭിക്കുന്ന ഏറ്റവും കിടിലൻ ഓഫർ എന്തെന്നാൽ 241 വിലയുള്ള 40GB ഡാറ്റ ആഡ്-ഓൺ വൗച്ചറാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo