വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾക്ക് Paytm കാർണിവൽ; വമ്പിച്ച കിഴിവ്!

HIGHLIGHTS

പേടിഎമ്മിന്റെ ട്രാവൽ കാർണിവലിലൂടെ വൻ വിലക്കുറവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ബസ്, ട്രെയിൻ, വിമാന യാത്രാ ടിക്കറ്റുകൾക്ക് മികച്ച ഡീൽ ഓഫറുകളാണ് പേടിഎം നൽകുന്നത്

ഓഫർ 5-ാം തീയതി വരെ മാത്രം

വിമാന, ട്രെയിൻ, ബസ് ടിക്കറ്റുകൾക്ക് Paytm കാർണിവൽ; വമ്പിച്ച കിഴിവ്!

യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പേടിഎം ഇതാ മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. Paytmലെ ട്രാവൽ കാർണിവലിനോട് അനുബന്ധിച്ച് ഫ്ലൈറ്റുകൾക്കും ട്രെയിൻ, ബസ് എന്നിവയ്ക്കും മികച്ച ഡീൽ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് ബുക്കിങ്ങിന് 15 ശതമാനം വരെയും,  ബസ് ടിക്കറ്റുകൾക്ക് 25 ശതമാനം വരെയും ഇളവുകൾ ലഭിക്കുന്നതാണ്. പേടിഎമ്മിന്റെ ഈ ട്രാവൽ കാർണിവലിനെ കുറിച്ചും, ഓഫറുകളെ കുറിച്ച് വിശദമായി മനസിലാക്കാം…

Digit.in Survey
✅ Thank you for completing the survey!

Paytmൽ ടിക്കറ്റുകൾ വമ്പൻ വിലക്കിഴിവിൽ

മെയ് 1 മുതൽ 5 വരെയാണ് Paytm Travel Carnival നടക്കുന്നത്. പേടിഎം ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്, ആകർഷകമായ കിഴിവുകൾ നേടാൻ സാധിക്കുന്നതാണ്. ഇൻഡിഗോ, സ്പൈസ് ജെറ്റ്,  എയർഏഷ്യ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ എയർലൈനുകളിൽ പേടിഎം വഴി ടിക്കറ്റ് എടുക്കുന്നവർക്ക് മികച്ച ഓഫറുകൾ ലഭിക്കുന്നു. അതായത്, പ്രാദേശിക വിമാന ടിക്കറ്റുകൾക്കും അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്കും ഓഫർ ലഭിക്കുന്നതാണ്.

Digit.in
Logo
Digit.in
Logo