ശമ്പളം റെഡിയാക്കി വച്ചോ… ആമസോണിൽ Summer Sale ഇതാ വരവായി!

HIGHLIGHTS

ആമസോണിൽ സമ്മർ സെയിൽ തുടങ്ങുന്നു

നാല് ദിവസത്തേക്കാണ് 2023ലെ സമ്മർ സെയിൽ

ആമസോൺ പ്രൈം അംഗങ്ങൾക്ക് സമ്മർ സെയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ

ശമ്പളം റെഡിയാക്കി വച്ചോ… ആമസോണിൽ Summer Sale ഇതാ വരവായി!

എപ്പോഴും മികച്ച ഓഫറുകളുമായാണ് ആമസോൺ എത്താറുള്ളത്. എങ്കിലും ഇത്തവണ Summer Sale കുറച്ചുകൂടി ആവേശം നൽകും. എല്ലാവരും കാത്തിരിക്കുന്ന Amazon Great Summer Sale ഇതാ ആരംഭിക്കുകയായി. എല്ലാവിധ വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും, ഇലക്ട്രോണിക് ഉപകണങ്ങളും ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാം. ആമസോണിന്റെ ഈ ഗ്രേറ്റ് സമ്മർ സേലിനെ കുറിച്ച് വിശദമായി ചുവടെ വിവരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

ശമ്പളം റെഡിയാക്കി വച്ചോ... ആമസോണിൽ Summer Sale ഇതാ വരവായി....

Amazon Great Summer Sale 2023; ബാങ്ക് ഓഫറുകൾ

മികച്ച ബാങ്ക് ഓഫറുകളും അത്യാകർഷകമായ ആനുകൂല്യങ്ങലും ഉൾപ്പെടുത്തിയാണ് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ (Amazon's Great Summer Sale 2023) എത്തുന്നത്. ഉദാഹരണത്തിന് ഐസിഐസിഐ (ICICI) ബാങ്ക് അല്ലെങ്കിൽ കൊട്ടക് മഹീന്ദ്ര (Kotak Mahindra Bank) ബാങ്കുകളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം 10% കിഴിവ് വരെ ലഭിക്കും. കൂടാതെ, ഇഎംഐ ഇടപാടുകൾക്കും ആമസോൺ ഇന്ത്യ discountകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Summer Sale എന്ന് മുതൽ?

മെയ് 4 മുതൽ 8 വരെ(May 4 to 8)യാണ് ആമസോൺ സമ്മർ സെയിൽ നടക്കുന്നത്. നിങ്ങളൊരു Amazon Prime സബ്സ്ക്രൈബറാണെങ്കിൽ വിൽപ്പന തുടങ്ങുന്നതിന് 12 മണിക്കൂർ മുമ്പ് ഓഫറുകൾ ലഭിക്കും. അതായത് മെയ് 3ന് ആമസോൺ പ്രൈം അംഗങ്ങൾക്ക് സമ്മർ സെയിലിൽ ഭാഗമാകാം.

ശമ്പളം റെഡിയാക്കി വച്ചോ... ആമസോണിൽ Summer Sale ഇതാ വരവായി....

മികച്ച ഓഫറുകളാണ് ആമസോൺ സമ്മർ സെയിൽ വാഗ്ദാനം ചെയ്യുന്നത്. മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും 40% കിഴിവ് ലഭിക്കും. ഇതിന് പുറമെ OnePlus Nord CE 3 Lite, iQOO 27 5G  പോലുള്ള പുത്തൻ ഫോണുകളുടെ ലോഞ്ചും സമ്മർ സെയിലിലുണ്ട്. 75% കിഴിവാണ് ലാപ്‌ടോപ്പുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമായുള്ളത്. ടാബ്‌ലെറ്റുകൾക്ക് 60% വരെ കിഴിവുണ്ട്. ഇതിൽ തന്നെ ലാപ്‌ടോപ്പുകൾക്ക് ഏകദേശം 40,000 രൂപ കിഴിവ് Summer Saleൽ അനുവദിച്ചിരിക്കുന്നു. 

ഇനി ഇയർഫോണുകൾ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർക്കും ഇത് മികച്ച അവസരമാണ്. കാരണം, Amazon Summer saleൽ ഏകദേശം 1 ലക്ഷം ഇയർഫോണുകളുടെ വിൽപ്പനയുണ്ടാകുമെന്ന് പറയുന്നു. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo