30 ദിവസത്തേക്ക് 2 GB ഡാറ്റ; വിഐയുടെ 2 പ്ലാനുകൾ!

HIGHLIGHTS

368 രൂപ പ്ലാൻ, 369 രൂപ പ്ലാൻ എന്നിവയാണ് ഈ രണ്ടു പ്ലാനുകൾ

ഒടിടി ആനുകൂല്യങ്ങളുമായാണ് ഈ രണ്ട് പ്ലാനുകളും എത്തുന്നത്

ദിവസവും 2GB ഡാറ്റയാണ് ഈ പ്ലാനുകൾ നൽകുന്നത്

30 ദിവസത്തേക്ക് 2 GB ഡാറ്റ; വിഐയുടെ 2 പ്ലാനുകൾ!

വോഡഫോൺ ഐഡിയ (Vi) രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 368 രൂപ പ്ലാൻ, 369 രൂപ പ്ലാൻ എന്നിവയാണ് ഈ രണ്ടു പ്ലാനുകൾ. ഒടിടി ആനുകൂല്യങ്ങളുമായാണ് ഈ രണ്ട് പ്ലാനുകളും വിപണിയിലേക്ക് വരുന്നത്. കമ്പനിയുടെ നിലനിൽപ്പിന് നിലവിലുള്ള ഉപഭോക്താവിനെ  പിടിച്ചു നിർത്തുകയും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും വേണം. ഇതിനായി കൂടിയാണ് കമ്പനി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

അടുത്തിടെ ഏതാനും പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി പരിഷ്കരിച്ച് അവതരിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഒടിടി ആനുകൂല്യങ്ങളുമായിട്ടാണ് ഈ രണ്ട് പ്രീപെയ്ഡ് റീചാർജ് ഓഫറുകളും എത്തുന്നത്. 368 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും 369 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക. 

368 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ  

അൺലിമിറ്റഡ് വിഭാഗത്തിലാണ് ഈ പ്ലാൻ വരുന്നത്. 368 രൂപ വിലയുള്ള ഈ പ്ലാനിൽ ദിവസവും 2GB ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസുകളും വിഐ ഉപഭോക്താക്കൾക്ക് ലഭിക്കും. 30 ദിവസമാണ് 368 രൂപ പ്ലാനിന്റെ വാലിഡിറ്റി. ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും. സൺഎൻഎക്സ്ടി ആപ്പിലേക്കും വിഐ മൂവീസ് & ടിവി ആപ്പിലേക്കും ഈ പ്ലാൻ ആക്‌സസ് നൽകും. ബിങ് ഓൾ നൈറ്റ് സൗകര്യവും 368 രൂപയുടെ ഈ പ്ലാനിൽ ലഭിക്കും. അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 6 മണിക്കും ഇടയിൽ ഫ്രീ ഡാറ്റ ലഭിക്കുന്ന സൗകര്യമാണ് ബിഞ്ച് ഓൾ നൈറ്റ്. എല്ലാ മാസവും 2GB ബാക്കപ്പ് ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കും.  

369 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 

ഈ റീചാർജ് പ്ലാനിലും 30 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. പ്രതിദിനം 2GB ഡാറ്റയും ഉപഭോക്താവിന് ലഭിക്കും. വാലിഡിറ്റി കാലയളവിൽ ആകെ 60GB ഡാറ്റയാണ് ലഭ്യമാകുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ബെനിഫിറ്റ്സും 100 എസ്എംഎസും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. സോണി ലിവ് മൊബൈൽ ആക്‌സസാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. ബിഞ്ച് ഓൾ നൈറ്റ് സൗകര്യവും വീക്കെൻഡ് ഡാറ്റ റോൾഓവറും 
2GB ബാക്കപ്പ് ഡാറ്റയും 369 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്.

ഒടിടി ആനുകൂല്യങ്ങളിലാണ് ചെറിയ ഒരു മാറ്റം രണ്ട് പ്ലാനുകളിലും പ്രകടമാകുന്നത്. 368 രൂപയുടെ പ്ലാൻ സൺഎൻഎക്സ്ടി ആപ്പിലേക്കുള്ള ആക്സസ് നൽകുമ്പോൾ 369 രൂപയുടെ പ്ലാൻ സോണി ലിവ് മൊബൈൽ ആക്സസും ഓഫർ ചെയ്യുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo