HIGHLIGHTS
ഇരവുക്ക് ആയിരം കങ്കൽ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ചിത്രം ഒരുക്കിയത്
ആത്മിക, പ്രസന്ന, ശ്രീകാന്ത്, ഭൂമിക ചൗള എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ ചെയ്തിട്ടുണ്ട്
തമിഴകത്തിന്റെ ജനപ്രിയ താരം ഉദയാനിധി സ്റ്റാലിൻ കേന്ദ്ര കഥാപാത്രമായ ത്രില്ലർ ചിത്രം ഒടിടിയിൽ. മു മാരൻ സംവിധാനം ചെയ്ത 'കണ്ണേ നമ്പാതെ' (Kannai Nambathey) വിഷു പ്രമാണിച്ച് റിലീസിനെത്തുന്നു. ഉദയാനിധി സ്റ്റാലിനൊപ്പം ആത്മിക, പ്രസന്ന, ശ്രീകാന്ത്, ഭൂമിക ചൗള എന്നിവരും നിർണായക വേഷങ്ങളിലെത്തിയ ത്രില്ലർ ചിത്രം ഏപ്രിൽ 14 മുതൽ സ്ട്രീമിങ് ആരംഭിച്ചു.
Surveyഇരവുക്ക് ആയിരം കങ്കൽ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് മു മാരൻ. നെറ്റ്ഫ്ലിക്സ് (Netflix)ൽ റിലീസിനെത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അരുൺ എന്ന യുവാവ് പുതിയൊരു സ്ഥലത്തേക്ക് താമസത്തിന് വരുന്നതെന്നും, അവിടെ അയാൾ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളും, ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile