HIGHLIGHTS
സ്വർണവില ഇന്ന് റെക്കോഡ് നിരക്കിൽ
ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ ഇന്ന് gold price എത്തി
ഇന്ന് സംസ്ഥാനത്തെ സ്വർണവില (Today's gold price) ഉയർന്നു. റെക്കോഡ് നിരക്കിലാണ് ഇന്ന് സ്വർണവില വർധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 440 രൂപ വർധിച്ച് (Gold price hike) 45,320 രൂപയായെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണമെത്തി.
Surveyഏപ്രിൽ 5ന് 45,000 രൂപയിലെത്തിയതാണ് ഇതിന് മുമ്പത്തെ ഉയർന്ന സ്വർണവില. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നു.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയുടെ വൻവർധനവാണ് ഉണ്ടായത്. ഇതോടെ വിപണിവില 5,665 രൂപയായി. വിഷുവിന്റെ തലേദിവസം സ്വർണവില കുത്തനെ വർധിച്ചത് ഒട്ടും ആശ്വാസകരമല്ല. വിഷുവും ഈദും അക്ഷയതൃതീയയും തുടങ്ങിയ ഉത്സവ സീസൺ അടുക്കുമ്പോൾ സ്വർണത്തിന്റെ ആവശ്യവും വർധിക്കുകയാണ്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile