പുതിയ OTT റിലീസിലെല്ലാം കേന്ദ്ര കഥാപാത്രം മലയാളത്തിന്റെ ഈ യുവതാരം…

HIGHLIGHTS

അർജുൻ അശോകന്റെ 3 ചിത്രങ്ങൾ ഒടിടിയിൽ

വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങൾ ഇവയാണ്...

പുതിയ OTT റിലീസിലെല്ലാം കേന്ദ്ര കഥാപാത്രം മലയാളത്തിന്റെ ഈ യുവതാരം…

ദുഃഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച് സിനിമാപ്രേമികൾക്ക് അവധി ആഘോഷമാക്കാൻ ഒരുപിടി പുത്തൻ സിനിമകളാണ് ഒടിടി റിലീസിന് എത്തിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ ഈ വർഷത്തെ സൂപ്പർ ഹിറ്റായ രോമാഞ്ചവും പുതിയ OTT releaseലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരും വെബ് സീരീസുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ജനപ്രിയത നേടിയ ഒരുപിടി യുവതാരങ്ങളും ഒന്നിച്ച് മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രമാണ് രോമാഞ്ചം (Romancham). ജിത്തു മാധവനാണ് സംവിധായകൻ.  രോമാഞ്ചം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് (Disney + Hotstar) റിലീസ് ചെയ്തത്. ഏപ്രിൽ 6 അർധരാത്രി മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.
എന്നാൽ പുതിയതായി ഒടിടിയിൽ വന്ന 4 മലയാളചിത്രങ്ങളിൽ മൂന്നും അർജുൻ അശോകൻ നിർണായകവേഷങ്ങളിലെത്തുന്നവയാണ്. രോമാഞ്ചം കൂടാതെ വെറെയും രണ്ട് ചിത്രങ്ങളും താരത്തിന്റേതായി വന്നു.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്  എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ 'ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ്' (Khali Purse of Billionaires) ചിത്രത്തിലും അര്‍ജുന്‍ അശോകന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാക്സ്‌വെല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ സൺനൈക്സറ്റി(SunNXT)ൽ പ്രദർശനം തുടങ്ങി. 

അർജുൻ അശോകൻ നായകനായി, ഒടിടിയിൽ ഇപ്പോൾ വന്ന മറ്റൊരു ചിത്രം പ്രണയ വിലാസ(Prenaya Vilasam)മാണ്. മമിത ബൈജു, അനശ്വര രാജേന്ദ്രൻ, മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രം സീ 5 (Zee 5)ലാണ് റിലീസ് ചെയ്തിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo