HIGHLIGHTS
ജിത്തു മാധവനാണ് രോമാഞ്ചം സംവിധാനം ചെയ്തത്
സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് സിനിമയിലെ പ്രമുഖ താരങ്ങൾ
തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ രോമാഞ്ചം മിക്കവരും തിയേറ്ററിൽ കണ്ടുകാണും. എങ്കിലും ഇനിയും കാണണമെന്ന് പ്രതീക്ഷിച്ച് ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് മലയാള സിനിമാപ്രതീക്ഷകൾ. കൂടാതെ, രോമാഞ്ചം (Romancham) കാണാൻ കഴിയാത്തവരും OTT റിലീസിനായി കാത്തിരിക്കുകയാണ്.
Surveyഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് സിനിമയുടെ റിലീസിനായി അവശേഷിക്കുന്നത്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിൽ സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരും വെബ് സീരീസുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ജനപ്രിയത നേടിയ ഒരുപിടി യുവതാരങ്ങളും അണിനിരന്നു.

കർണാടകയിൽ താമസിക്കുന്ന 7 മലയാളി യുവാക്കളുടെ ജീവിതത്തിൽ നടക്കുന്ന ചില അസ്വാഭാവിക സംഭവങ്ങൾ നർമവും ഹൊററും കലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാനു താഹിറിന്റെ ഫ്രെയിമുകൾക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്.
രോമാഞ്ചത്തിന്റെ ഡിജിറ്റൽ പ്രീമിയർ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് (Disney + Hotstar). ഏപ്രിൽ 7 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile