Airtelന്റെ ബ്ലാക്ക് പ്ലാൻ പുറത്തിറക്കി; വിലയും വിശദവിവരങ്ങളും

HIGHLIGHTS

രണ്ട് പോസ്റ്റ്‌പെയ്ഡ്, ഒരു എക്‌സ്ട്രീം ഫൈബർ കണക്ഷൻ എന്നിവയുണ്ട്

105GB ഡാറ്റ, 200GB ഡാറ്റ റോൾഓവർ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും

പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം ആപ്പ് സേവനങ്ങൾ ലഭ്യമാകും

Airtelന്റെ ബ്ലാക്ക് പ്ലാൻ പുറത്തിറക്കി; വിലയും വിശദവിവരങ്ങളും

ആകർഷകമായ ഓഫറുകൾ നൽകുന്ന കാര്യത്തിൽ സവിശേഷമായ ശ്രദ്ധ പുലർത്തുന്നവയാണ് എയർടെൽ ബ്ലാക്ക് (Airtel Black) പ്ലാനുകൾ. പോസ്റ്റ്‌പെയ്ഡ് മൊബൈൽ, ഡയറക്ട് ടു ഹോം (DTH ), ഫൈബർ ബ്രോഡ്‌ബാൻഡ് സർവീസ് എന്നിവയുടെ സേവനങ്ങളും ആനുകൂല്യങ്ങളും ഒരു പ്ലാനിന് കീഴിൽ നൽകുന്ന സംവിധാനമാണ് എയർടെൽ ബ്ലാക്ക് (Airtel Black)പ്ലാനുകൾ. എയർടെൽ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ്  998 രൂപയുടെ എയർടെൽ ബ്ലാക്ക് (Airtel Black) പ്ലാൻ.

Digit.in Survey
✅ Thank you for completing the survey!

Airtel ബ്ലാക്ക് 998 പ്ലാൻ ആനുകൂല്യങ്ങൾ

രണ്ട് പോസ്റ്റ്‌പെയ്ഡ്, ഒരു എക്‌സ്ട്രീം ഫൈബർ കണക്ഷൻ എന്നിവ ഉൾപ്പെടെ ആകെ മൂന്ന് കണക്ഷനുകളാണ് എയർടെൽ ബ്ലാക്ക് (Airtel Black) പ്ലാൻ 998 ൽ ഉള്ളത്. ഉപഭോക്താക്കൾക്ക് ഇഷ്‌ടമുള്ള സേവനങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് പ്ലാനുകൾ ഇഷ്‌ടാനുസൃതമാക്കാം. എന്നാൽ 998 പ്ലാനിന്റെ അടിസ്ഥാന ഓഫർ പോസ്റ്റ്‌പെയ്ഡ്, എക്‌സ്‌ട്രീം ഫൈബർ ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

ഇതോടൊപ്പം ലഭിക്കുന്ന രണ്ട് എയർടെൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകൾക്ക്, 105 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. വിങ്ക് മ്യൂസിക്, ഹലോ ട്യൂൺസ്, എക്‌സ്ട്രീം മൊബൈൽ പാക്ക് തുടങ്ങി എയർടെൽ പോസ്റ്റ്‌പെയ്ഡ് ഓഫറുകൾക്ക് ഒപ്പം സാധാരണയായി ലഭിക്കുന്ന അ‌ധിക ആനുകൂല്യങ്ങൾ ഈ പ്ലാനുകളിലും ലഭ്യമാകും. അ‌തിനാൽ രണ്ട് പേരുടെ മൊ​ബൈൽ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഈ പോസ്റ്റപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്നുണ്ട്.

എയർടെൽ എക്സ്ട്രീം കണക്ഷൻ

ഫൈബർ, ലാൻഡ്‌ലൈൻ സേവനങ്ങൾ ഉൾപ്പെടെയുള്ള എക്‌സ്‌ട്രീം ഫൈബർ കണക്ഷനോടുകൂടിയാണ് എയർടെൽ ബ്ലാക്ക് 998 പ്ലാൻ എത്തുന്നത്. അ‌തിനാൽ 998 രൂപയുടെ എയർടെൽ ബ്ലാക്ക് ഉപഭോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് കണക്ഷനിൽ 40 എംബിപിഎസ് വരെ വേഗതയുള്ള അൺലിമിറ്റഡ് ഡാറ്റയും ലാൻഡ്‌ലൈനിൽ അൺലിമിറ്റഡ് കോളുകളും ആസ്വദിക്കാനാകും.

എയർടെൽ ബ്ലാക്ക് പ്രയോറിറ്റി സേവനങ്ങൾ

 വൺ ബിൽ ആൻഡ് വൺ കോൾ സെന്റർ, ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് ടീം, പ്രയോറിറ്റി റസല്യൂഷൻ, 60 സെക്കൻഡിനുള്ളിൽ കോൾ പിക്ക്-അപ്പ്, ഫ്രീ സർവീസ് വിസിറ്റ്, ​എയർടെൽ ഷോപ് പ്രിവിലേജിലെ ബൈ നൗ പേ ലേറ്റർ സൗകര്യം തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ എയർടെൽ ബ്ലാക്ക് (Airtel Black) പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം ആപ്പ് സേവനങ്ങൾ ഉൾപ്പെടെയുള്ള വിനോദ ഓഫറുകളും എയർടെൽ ബ്ലാക്ക് 998 പ്ലാനിനൊപ്പം ലഭ്യമാകും. എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽ ബ്ലാക്ക് 998 ന്റെ അടിസ്ഥാന ഓഫറിലേക്ക് കൂടുതൽ കണക്ഷനുകളോ സേവനങ്ങളോ ചേർക്കാനും തങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ കൂടുതൽ ആകർഷകമാക്കാനും കഴിയും.

Nisana Nazeer
Digit.in
Logo
Digit.in
Logo