ദിവസേന 3.5GB ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു
By
Anoop Krishnan |
Updated on 22-Jan-2018
HIGHLIGHTS
എയർടെൽ പുതിയ ഓഫറുകൾ പുറത്തിറക്കി
പുതുവത്സരത്തിലും ടെലികോം കമ്പനികൾ മത്സരിച്ചു ഓഫറുകൾ പുറത്തിറക്കികൊണ്ടിരിക്കുകയാണ് .ജിയോ അവരുടെ തകർപ്പൻ പ്ലാനുകൾ പുറത്തിറക്കിയതിനു പിന്നാലെ വൊഡാഫോണും മികച്ച ഓഫറുകളുമായിട്ട് എത്തിയിരുന്നു .എന്നാൽ ഇപ്പോൾ എയർടെൽ മികച്ച ഒരു ഓഫർ ആണ് ഉപഭോതാക്കൾക്ക് നൽകുന്നത് .
Survey✅ Thank you for completing the survey!
പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഇത് എയർടെൽ നേരത്തെപുറത്തിറക്കിയ ഒരു ഓഫർ തന്നെയായിരുന്നു .ഇപ്പോൾ ഇതിന്റെ ഡാറ്റ കൂടുതൽ നല്കുന്നു എന്നുമാത്രം .799 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ദിവസേന 3.5ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .
ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .എന്നാൽ നേരത്തെ ഈ പായ്ക്കുകളിൽ ദിവസേന 1 ജിബിയുടെ ഡാറ്റമാത്രമായിരുന്നു ലഭിച്ചിരുന്നത് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .98 ജിബി ഇതിൽ മുഴുവനായി ലഭിക്കുന്നതാണ് .