HIGHLIGHTS
4 ജിബിയുടെ റാം ,64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ അസൂസ് സ്മാർട്ട് മോഡലുകൾ
അസൂസിന്റെ പുതിയ 2 മോഡലുകൾ കൂടി തായ് ലാൻഡ് വിപണിയിൽ എത്തി .സെൻഫോൺ 3 ZE552KL,ZE520KL എന്നി മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
SurveySnapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,64 ജിബിയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
3 സെൻഫോൺ 3 ZE520KL യെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ വില എന്ന് പറയുന്നത് $345 ഡോളർ വരും .