Jio Happy New Year Plan: റിലയൻസ് ജിയോ വരിക്കാർക്കുള്ള സന്തോഷ വാർത്തയാണിത്. ഒരു മാസം വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റയും, നിരവധി ഒടിടികളും ലഭിക്കുന്ന പാക്കേജാണിത്. ന്യൂ ഇയർ പ്രമാണിച്ച് ജിയോ അവതരിപ്പിച്ച പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് ഞങ്ങൾ പറഞ്ഞുതരാം.
SurveyJio Happy New Year Plan
ജിയോ മൂന്ന് പുതുവർഷ പ്ലാനുകളാണ് അവതരിപ്പിച്ചത്. ഇതിൽ മാസ പ്ലാനും വാർഷിക പ്ലാനും ലഭ്യമാണ്. ഇതിൽ ഒടിടി ആക്സസ് ലഭിക്കുന്ന 500 രൂപ പ്ലാനിനെ കുറിച്ച് ഞങ്ങൾ പറഞ്ഞുതരാം. 28 ദിവസമാണ് ഈ പ്രീ പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.
ജിയോ Rs 500 Plan Benefits
പ്രതിമാസം മികച്ച എന്റർടെയിൻമെന്റ് ഓപ്ഷൻ ഇത് ലഭിക്കുന്നു. 500 രൂപയാണ് പ്ലാനിന്റെ വില. 28 ദിവസമാണ് റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി.
പ്രതിദിനം 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് 5G ഡാറ്റയും പ്ലാനിലുണ്ട്. എന്നുവച്ചാൽ ഇതിൽ 4ജി വരിക്കാർക്ക് 4ജി സ്പീഡ് കണക്റ്റിവിറ്റി ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ അനുവദിച്ചിട്ടുണ്ട്.
പ്രതിദിനം 100 എസ്എംഎസും ജിയോ ഓഫർ ചെയ്യുന്നു. ഈ ന്യൂ ഇയർ ഓഫറിൽ സൗജന്യ ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. മുകേഷ് അംബാനി 18 മാസത്തെ ജെമിനി പ്രോ ആക്സസ് ലഭിക്കും.
ജിയോഹോട്ട്സ്റ്റാർ ആക്സസും 500 രൂപ പ്ലാനിൽ നിന്ന് ലഭിക്കും. സോണിലൈവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ തുടങ്ങിയ ഒടിടി ആപ്പുകളിലേക്കും ആക്സസുണ്ട്. ആമസോൺ PVME സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്.

യൂട്യൂബ് പ്രീമിയം ആക്സസ് ഈ 500 രൂപ പാക്കേജിലുണ്ട്. ഇതിൽ ഡിസ്കവറി+, സൺ എൻഎക്സ്ടി, കാഞ്ച ലങ്ക തുടങ്ങിയ ഒടിടികളും ജിയോ തരുന്നു. പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് ആക്സസും ഇതിൽ ലഭിക്കും.
ഇതുകൂടാതെ 103 രൂപയ്ക്കും, 3599 രൂപയ്ക്കും ജിയോ ന്യൂ ഇയർ ഓഫറുകളുണ്ട്. 3599 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് ഉൾപ്പെടെ 365 ദിവസത്തെ ആക്സസുണ്ട്. 103 രൂപ പാക്കേജിൽ 5 ജിബി ഡാറ്റ നൽകിയിരിക്കുന്നു. ഇതിനും 28 ദിവസത്തെ കാലാവധി അനുവദിച്ചിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile