40+ Happy New Year 2026 Wishes in Malayalam: ‘പുതുവർഷം പുതിയ പ്രതീക്ഷ’ പുതുവത്സരാശംസകൾ WhatsApp മെസേജ്, സ്റ്റാറ്റസുകളിലൂടെ…
Happy New Year 2026 Wishes in Malayalam: 2025 അവസാനിച്ച് 2026 ന്റെ പുതിയ താളുകളിലേക്ക് ലോകം ചുവട് വയ്ക്കുകയാണ്. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പുതിയ തുടക്കങ്ങളുടെയും കാലമാണ് പുതുവർഷം.
Surveyപഴയകാലത്തെ ബാക്കി വയ്പ്പുകൾ പൂർത്തിയാക്കാനുള്ള സമയമാണ് ന്യൂ ഇയർ. പുതിയ തീരുമാനങ്ങൾ പുതിയ ലക്ഷ്യമാക്കാനുള്ള ആരംഭം കൂടിയാണിത്. ലോകമെമ്പാടും പുതുവത്സരത്തിന്റെ പ്രകാശം തെളിയിക്കുമ്പോൾ ഈ സുദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കാം.
Happy New Year 2026 Wishes in Malayalam
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാൻ HD ഇമേജുകളും മനോഹരമായ ആശംസകളും ഇതാ ഇവിടെയുണ്ട്. അരിസ്റ്റോട്ടിൽ, പ്ലേറ്റോ പോലുള്ള പ്രമുഖരുടെയും വില്യം ഷേക്സ്പിയർ, ചാൾസ് ഡിക്കൻസ് തുടങ്ങി നിരവധി സാഹിത്യകാരന്മാരുടെയും പ്രചോദനകരമായ Quotes കൂടി നൽകുന്നു. പുതുവർഷത്തെ അനുസ്മരിക്കുന്ന ഈ മഹത് വചനങ്ങളും ആശംസകളായി നിങ്ങൾക്ക് WhatsApp വഴി പങ്കുവയ്ക്കാം. സ്റ്റാറ്റസ്, സ്റ്റോറികളാക്കാനും ഇവ ഉപയോഗിക്കാം.

Happy New Year 2026 Wishes for Friends & Family
സമ്പന്നതയുടെ നിറപറയാകട്ടെ നിങ്ങളുടെ ജീവിതവും പുതുവർഷവും, സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!🍻🎂
പുതുവർഷവും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കട്ടെ, മനോഹരമായ പുതുവത്സരാശംസകൾ നേരുന്നു…💫💫
2026 നിങ്ങളുടെ പ്രത്യാശയ്ക്ക് പ്രകാശമാകട്ടെ, പ്രതീക്ഷയ്ക്ക് പുതുനാമ്പ് മുളയ്ക്കട്ടെ, എല്ലാവർക്കും പുതുവത്സരാശംസകൾ!
സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ, ഈ വർഷം സമൃദ്ധമാകട്ടെ. ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!🎂
സമൃദ്ധിയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ 2026 നെ വരവേൽക്കാം, പുതുവർഷ ആശംസകൾ!🍻

ഹാപ്പി ന്യൂ ഇയർ! പുതിയ പ്രതീക്ഷകളുടെ 2026 നെ സ്വാഗതം ചെയ്യാം, ഹൃദ്യമായ പുതുവത്സരാശംസകൾ നേരുന്നു…💫
സന്തോഷമുള്ള മനസ്സും, സമ്പന്നമായ ആരോഗ്യവും, ഐശ്വര്യപൂർണമായ പുതുവർഷവും നിങ്ങൾക്കും കുടുംബത്തിനും നേരുന്നു, Happy New Year!
പുതിയ വർഷം, പുതിയ പ്രതീക്ഷ, പുതിയ തുടക്കം… ഹാപ്പി ന്യൂ ഇയർ!🍻💫
പുതുവത്സരാശംസകൾ! നിങ്ങളുടെ ശോഭ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരിലും എത്തട്ടെ, സ്നേഹം നിറഞ്ഞ ശുഭാശംസകൾ…
നമ്മളുടെ സ്നേഹവും സാന്ത്വനവും മറ്റുള്ളവർക്കും പകരാം, ഏവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!
കനിവും കരുണയും നിറഞ്ഞ പുതുവർഷം നേരുന്നു, എല്ലാവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!🎂🎈
പുതുവർഷം, പുതുലോകം, പുതുസന്തോഷം… 🎈Happy New Year!🎈🪄💫
നിങ്ങള്ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ആശംസിക്കുന്നു. Happy New Year!🎈
നന്മകളും സന്തോഷവും നിറഞ്ഞ നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു. പുതുവത്സരാശംസകൾ….
New Year Quotes in Malayalam
“എല്ലാ അവസാനവും ഒരു തുടക്കം കൂടിയാണ്. ആ സമയത്ത് നമുക്ക് അത് അറിയില്ലെന്ന് മാത്രം.” – മിച്ച് ആൽബം🎆
“പുതുവർഷം, പുതിയ ഹൃദയം, എപ്പോഴും.” – ചാൾസ് ഡിക്കൻസ്
“365 പേജുള്ള ഒരു പുസ്തകത്തിലെ ആദ്യത്തെ ശൂന്യമായ പേജാണ് നാളെ. മികച്ച പേജായി കുറിക്കൂ.” – ബ്രാഡ് പെയ്സ്ലി

“ഒരു പുതുവർഷം ഇതാ വന്നിരിക്കുന്നു. ആശങ്കയും ആകുലതയും ഭയവും അകറ്റാൻ ജീവിതത്തിന്റെ മറ്റൊരു വർഷം കൂടി.” – വില്യം ആർതർ വാർഡ്🎆
“എല്ലാ ദിനവും വർഷത്തിലെ ഏറ്റവും മികച്ച ദിവസമാണെന്ന് നിങ്ങളുടെ മനസ്സിൽ കുറിക്കുക.” – റാൽഫ് വാൽഡോ എമേഴ്സൺ🎈🪄
“ഇന്നലെയിൽ നിന്ന് പഠിക്കുക, ഇന്നിനായി ജീവിക്കുക, നാളെയ്ക്കായി പ്രതീക്ഷിക്കുക.” – ആൽബർട്ട് ഐൻസ്റ്റീൻ
“കഴിഞ്ഞ വർഷത്തെ വാക്കുകൾ കഴിഞ്ഞ വർഷത്തെ ഭാഷയുടേത്, അടുത്ത വർഷം വാക്കുകൾ പുതിയ ശബ്ദത്തിനായി കാത്തിരിക്കുന്നു.”🎆🍻 – ടി.എസ്. എലിയറ്റ്
“ഓരോ വർഷവും നാമെല്ലാവരും വ്യത്യസ്തരായ വ്യക്തികളാണ്. ജീവിതകാലം മുഴുവൻ നമ്മൾ ഒരേ വ്യക്തിയായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.” – സ്റ്റീവൻ സ്പിൽബർഗ്
“പ്രതീക്ഷ ഒരു ഉണർന്നിരിക്കുന്ന സ്വപ്നമാണ്.”🎆 – അരിസ്റ്റോട്ടിൽ
“നിങ്ങൾ എങ്ങനെയായിരുന്നിരിക്കുമായിരുന്നോ അങ്ങനെ ആകാൻ ഇനിയും വൈകില്ല.” – ജോർജ്ജ് എലിയറ്റ്❤️
“വിജയം, ദിവസം തോറും ആവർത്തിച്ചുള്ള ചെറിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ്.” – റോബർട്ട് കോളിയർ❤️
“ഒരേ വർഷം 75 തവണ ജീവിച്ച് അതിനെ ജീവിതം എന്ന് വിളിക്കരുത്.” – റോബിൻ ശർമ്മ
“മനുഷ്യരാശിയുടെ ഒരു മോശം ശീലം അതിന്റെ സന്തോഷത്തെ ഭൂതകാലവുമായി ബന്ധിപ്പിക്കുക എന്നതാണ്.” – ജോൺ മാക്സ്വെൽ
Also Read: 108MP ഡ്യുവൽ ക്യാമറ, 5030 mAh ബാറ്ററി POCO 5G വെറും 10000 രൂപയ്ക്ക്, അവിശ്വസനീയമായ ഡീൽ!
“തുടക്കമാണ് സൃഷ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.” – പ്ലേറ്റോ❤️
“സന്തോഷം തയ്യാറായ ഒന്നല്ല. അത് നിങ്ങളുടെ സ്വന്തം പ്രവൃത്തികളിൽ നിന്നാണ് വരുന്നത്. ” – ദലൈലാമ💙
“ജീവതം ഉള്ളിടത്തോളം കാലം പ്രതീക്ഷയുമുണ്ട്.” – സിസറോ💙
“ഇതാ ഒരു പുതുവർഷവും അത് ശരിയാക്കാൻ നമുക്ക് മറ്റൊരു അവസരവും.” – 💙ഓപ്ര വിൻഫ്രെ

“നിങ്ങൾ മുഴുവൻ പടിയും നോക്കണമെന്നില്ല, ആദ്യ ചുവട് എടുത്താൽ മതി.” – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.❤️
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile