512ജിബി സ്റ്റോറേജ് Vivo ഫോണിന് 5000 രൂപ ഓഫർ! 5500 mAh ബാറ്ററിയും 50MP ട്രിപ്പിൾ സെൻസറും
5000 രൂപ കിഴിവിൽ Vivo T4 Ultra സ്മാർട്ട് ഫോൺ വാങ്ങിക്കാം. 5500 mAh ബാറ്ററിയും 50MP ട്രിപ്പിൾ സെൻസറുമുള്ള വിവോ ഫോണിനാണ് കിഴിവ്. ആമസോണിനേക്കാൾ മികച്ച ഡീൽ ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 12ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്.
SurveyVivo T4 Ultra Price Deal
വിവോ ടി4 അൾട്രായുടെ ഒറിജിനൽ വില 44,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഡീൽ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിൽ ഇതിന്റെ ഓഫറിലെ വില 39,999 രൂപയാണ്. ഇത് വിവോ ടി4 അൾട്രായുടെ പരിമിതകാല ഓഫറാണ്.
എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 4000 രൂപയുടെ കിഴിവും ലഭ്യമാണ്. ഇങ്ങനെ വിവോ ടി4 അൾട്രാ നിങ്ങൾക്ക് 35000 രൂപ റേഞ്ചിൽ വാങ്ങാം. 32,850 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വിവോ ഹാൻഡ്സെറ്റിന് അനുവദിച്ചിട്ടുണ്ട്. 4,445 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്.

വിവോ ടി4 അൾട്രാ 5ജി സ്പെസിഫിക്കേഷൻസ്
വിവോ ടി4 അൾട്രായിൽ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. HDR10+ സപ്പോർട്ടുള്ള സ്ക്രീനാണ് ഈ വിവോ സ്മാർട്ട് ഫോണിലുള്ളത്.
ടി4 അൾട്രയിൽ OIS സപ്പോർട്ടുള്ള 50MP സോണി IMX 921 പ്രൈമറി ഷൂട്ടറുണ്ട്. ഇതിൽ 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP സോണി IMX 882 ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്.
Also Read: 108MP ഡ്യുവൽ ക്യാമറ, 5030 mAh ബാറ്ററി POCO 5G വെറും 10000 രൂപയ്ക്ക്, അവിശ്വസനീയമായ ഡീൽ!
T4 അൾട്രായിൽ ശക്തിമായ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,500mAh ബാറ്ററി ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നു. വിവോ T4 അൾട്രാ IP64 റേറ്റിങ്ങുള്ള ഹാൻഡ്സെറ്റാണ്.
Funtouch OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. മൂന്ന് വർഷത്തെ ഒഎസ് അപ്ഡേറ്റും, 4 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡും ഈ ഫോണിലുണ്ട്.
യുഎസ്ബി ടൈപ്പ് സി ചാർജിങ് ഈ സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. Hi-Res ഓഡിയോയുള്ള സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ട്. 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, ഡ്യുവൽ GPS എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിൽ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile