Elon Musk ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമാണ് Starlink. ഇന്ത്യയെയും അതിവേഗ കണക്റ്റിവിറ്റിയിലേക്ക് ബന്ധിപ്പിക്കാൻ സ്റ്റാർലിങ്ക് സേവനം ആരംഭിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയ്ക്കായുള്ള പ്രതിമാസ റെസിഡൻഷ്യൽ പ്ലാനിന്റെ വില ഔദ്യോഗികമായി വെളിപ്പെടുത്തി.
Surveyസാധാരണ ബ്രോഡ്ബാൻഡ് സേവനങ്ങളേക്കാൾ സ്റ്റാർലിങ്ക് വഴിയുള്ള സാറ്റലൈറ്റ് സേവനത്തിന് വില കൂടുതലാകുമെന്ന് ചില വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയ ഇന്ത്യയിലെ നിരക്ക് ഇത് ശരി വയ്ക്കുന്നുണ്ടോ?
India Starlink Update
എലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമാണിത്. സ്റ്റാർലിങ്ക് വിദൂര പ്രദേശങ്ങളിലും, സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും അതിവേഗ കണക്റ്റിവിറ്റി നൽകാൻ ലക്ഷ്യമിടുന്നു. മാസങ്ങൾ നീണ്ടുനിന്ന നിയന്ത്രണ പുരോഗതിക്കും പ്രവർത്തന അടിത്തറയ്ക്കും ശേഷമാണ് നമ്മുടെ ആശയവിനിമയ വിപണിയിലേക്ക് മസ്ക് കമ്പനി പ്രവേശിക്കുന്നത്.
റെസിഡൻഷ്യൽ പ്ലാനിന്റെ വിലയാണ് കമ്പനി ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഇനിയും ബിസിനസ് സബ്സ്ക്രിപ്ഷൻ വിലയും വിശദാംശങ്ങളും പങ്കുവെച്ചിട്ടില്ല. വരും ആഴ്ചകളിൽ കമ്പനി അതിന്റെ റോൾഔട്ട് പദ്ധതികൾക്ക് അന്തിമരൂപം നൽകുമെന്നാണ് വിവരം. ഇതിനായി ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ തുടരുകയാണ്. ഇതിന് ശേഷം അധികം വൈകാതെ വാണിജ്യ ഓഫറുകളുടെ രൂപരേഖയും പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
Starlink Plans India Price
സ്റ്റാർലിങ്കിന്റെ ഇന്ത്യ വെബ്സൈറ്റിൽ ഇപ്പോൾ അവരുടെ റെസിഡൻഷ്യൽ പ്ലാനിന്റെ വില നൽകിയിട്ടുണ്ട്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സബ്സ്ക്രിപ്ഷന് പ്രതിമാസം 8,600 രൂപയാകുന്നു. ഇതുകൂടാതെ ഹാർഡ്വെയർ കിറ്റിന് 34,000 രൂപ കൂടി നൽകേണ്ടിവരും.
അൺലിമിറ്റഡ് ഡാറ്റ, 30 ദിവസത്തെ ട്രയൽ, 99.9 ശതമാനം അപ്ടൈം എന്നിവ സാറ്റലൈറ്റ് കണക്ഷനിലൂടെ ലഭിക്കും. ഫൈബർ, ബ്രോഡ്ബാൻഡ് സേവനങ്ങളിൽ നിന്ന് വിഭിന്നമായി കാലാവസ്ഥ അനുകൂലമല്ലെങ്കിൽ പോലും ഓൺലൈൻ കണക്റ്റിവിറ്റി സ്റ്റാർലിങ്കിൽ ഉറപ്പിക്കാം. സാറ്റലൈറ്റ് കിറ്റ് നിങ്ങൾക്ക് സ്വയം സജ്ജീകരിക്കാനും പ്ലഗ് ഇൻ ചെയ്യാനും കഴിയുമെന്ന പ്രത്യേകതകയുമുണ്ട്.

മസ്കിനൊപ്പം അംബാനിയും എയർടെലും!
ഇലോൺ മസ്ക് കമ്പനിക്ക് നിരവധി അനുമതികൾ സർക്കാർ ഇതിനകം നൽകിയിട്ടുണ്ട്. പൂർണ്ണമായ അംഗീകാരം ഹ്രസ്വകാലത്തേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പൂർത്തിയായാൽ Jio-SES, Eutelsat OneWeb എന്നിവയുമായി നേരിട്ട് സ്റ്റാർലിങ്ക് മത്സരിക്കും.
ജിയോ, എയർടെൽ എന്നിവയുമായി സഹകരിച്ച് സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. രാജ്യത്തെ വിദൂര പ്രദേശങ്ങളിലേക്ക് അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് എത്തിക്കുന്നതിന് ഇത് സഹായിക്കും.
Also Read: Christmas Deal: 55 ഇഞ്ച് LG OLED TV ഇപ്പോൾ 44 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ, വൻ ലാഭം!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile