First 165Hz ഡിസ്പ്ലേ, New Snapdragon പ്രോസസറുമായി OnePlus മുൻനിര സ്മാർട്ഫോൺ എത്തിപ്പോയി, അറിയേണ്ടതെല്ലാം…
അങ്ങനെ ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡിൽ നിന്നും ഫ്ലാഗ്ഷിപ്പ് മോഡലായ OnePlus 15 5G പുറത്തിറങ്ങി. മികച്ച പെർഫോമൻസും, വിട്ടുവീഴ്ചയില്ലാതെ മുൻനിര അനുഭവവും നൽകുന്ന ഒരു സ്മാർട്ഫോൺ ആണിത്.
Surveyലോകത്തിലെ ആദ്യത്തെ 1.5K 165Hz ഡിസ്പ്ലേ ഫോണാണ് ഇപ്പോളെത്തിയ വൺപ്ലസ് 15. ഇതിൽ കരുത്തുറ്റ 7300mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ട്രിപ്പിൾ 50MP ക്യാമറയും, New Snapdragon പ്രോസസറുമായാണ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ പുതിയതായി എത്തിയ ഫ്ലാഗ്ഷിപ്പിന്റെ എല്ലാ ഫീച്ചറുകളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുന്നു.
OnePlus 15 5G Camera
മുൻഗാമികളേക്കാൾ ഡിസൈനിലും പെർഫോമൻസിലും മാറ്റം വരുത്തിയാണ് വൺപ്ലസ് 15 ലോഞ്ച് ചെയ്തത്. 4കെ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന സെൻസറുകളാണ് ഇത്തവണത്തെ ഫ്ലാഗ്ഷിപ്പിലുള്ളത്.
കരുത്തരായ ഹാർഡ്വെയറിലൂടെ മാത്രമല്ല, മികച്ച സോഫ്റ്റ്വെയറിലൂടെയും അസാധാരണമായ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ചെയ്യാമെന്ന് ക്യാമറ സിസ്റ്റം തെളിയിക്കുന്നു. സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ സോണി IMX906 സെൻസർ ഉപയോഗിച്ചിരിക്കുന്ന 50MP പ്രൈമറി ക്യാമറയുണ്ട്.
ഗ്രൂപ്പ് ഫോട്ടോകൾക്കും, വിശാലമായ സ്ഥലങ്ങളും പകർത്താൻ ഫോണിൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഇത് 50MP സെൻസറാണ്. പുത്തൻ ടെലിഫോട്ടോ ക്യാമറയാണ് ഇത്തവണത്തെ ഹൈലൈറ്റ്. 3.5x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 50MP JN5 സെൻസറാണ് ഫോണിലുള്ളത്.
ഫോണിൽ 32MP ഫ്രണ്ട് ക്യാമറയാണുള്ളത്. ഇതിനായി സോണി IMX709 സെൻസർ ഉപയോഗിച്ചിരിക്കുന്നു. പ്രൊഫഷണൽ ഫോട്ടോഗ്രാഫി മാത്രമല്ല, വീഡിയോഗ്രാഫിയ്ക്ക് കൂടി ഇതിൽ 4കെ ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കുന്നതാണ്.
OnePlus 15 5G Processor
ക്വാൽകോമിന്റെ ശക്തവും ഏറ്റവും പുതിയതുമായ പ്രോസസറാണ് ഇതിലുള്ളത്. വൺപ്ലസ് 15 5ജിയിൽ Snapdragon 8 Elite Gen 5 നൽകിയിരിക്കുന്നു. ഈ ചിപ്സെറ്റ് അത്യാധുനിക മൊബൈൽ പെർഫോമൻസ് നൽകുന്നു.

വൺപ്ലസ് എല്ലാ ഫ്ലാഗ്ഷിപ്പിലും ഉത്തമമായ ചിപ്പുകളാണ് ഉപയോഗിച്ച് വരുന്നത്. പുതിയ മുൻനിര ഫോണിലും കമ്പനി വിട്ടുവീഴ്ച വരുത്തിയിട്ടില്ല. BGMI, PUBG മൊബൈൽ പോലുള്ള ഗെയിമുകളിൽ ഏകദേശം 120fps ഗെയിംപ്ലേ നിലനിർത്തുന്നു. അതിനാൽ മൾട്ടി ടാസ്കിങ്ങിൽ മാത്രമല്ല, വലിയ ഗെയിമുകൾക്ക് വരെ ഈ ആൻഡ്രോയിഡ് ഫോൺ അനുയോജ്യമാണ്.
വൺപ്ലസ് 15 സ്മാർട്ഫോൺ മറ്റ് പ്രധാന ഫീച്ചറുകൾ
6.78 ഇഞ്ച് വലിപ്പത്തിൽ, 1.5K LTPO പാനലാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫോണിൽ അതിശയകരമായ 165Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 1.5K റെസല്യൂഷനും നൽകിയിരിക്കുന്നു.

ഇതിൽ പ്രവർത്തിക്കുന്നത് OxygenOS 16 സോഫ്റ്റ് വെയറാണ്. വൺപ്ലസ് എഐ സപ്പോർട്ട് ഇതിൽ കമ്പനി ഉറപ്പാക്കുന്നു.
ഇത്തവണത്തെ മറ്റൊരു ഹൈലൈറ്റ് മൈൻഡ് സ്പേസ് ആണ്. ഡിജിറ്റൽ മെമ്മറി എന്ന രീതിയിൽ Plus Key ഉപയോഗിച്ച് സ്ക്രീൻ ഷോട്ട് എടുക്കാനും അവ സൂക്ഷിക്കാനും സാധിക്കുന്നു.
വൺപ്ലസ് 15 5ജി പ്രോസസറിലും ക്യാമറയിലും മാത്രമല്ല പുലിയാകുന്നത്. ഏറ്റവും വലിയ 7300mAh ബാറ്ററിയുടെ റെക്കോർഡിലൂടെ പവറിലും ഫോൺ മുന്നിലാണ്.
Also Read: 7000mAh പവർഫുൾ, 200MP Samsung HP5 സെൻസറുള്ള വമ്പൻ Vivo ഫോൺ പുറത്തിറങ്ങി
120W SUPERVOOC ഉപയോഗിച്ച് ഏകദേശം 39 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാനാകും. വെറും 15-20 മിനിറ്റ് ചാർജ്ജ് ചെയ്താൽ മണിക്കൂറുകളോളം ഉപയോഗിക്കുന്നതിന് ആവശ്യമായ പവർ നൽകുന്നു. ഇങ്ങനെയൊരു ഫീച്ചർ മറ്റ് പല ഫ്ലാഗ്ഷിപ്പിലും കണ്ടുമുട്ടാനാകില്ല.
50W AIRVOOC വയർലെസ് ചാർജിങ്ങും ഗെയിമിങ് പ്രേമികൾക്കായി ബൈപാസ് ചാർജിങ് ഓപ്ഷനും ലഭ്യമാണ്.
OnePlus 15 5G Price in India
രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് വൺപ്ലസ് 15 ഫോണിനുള്ളത്.
12GB + 256GB: 72,999 രൂപ
16GB+ 512GB: 79,999 രൂപ
എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് 4,000 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ ബേസ് വേരിയന്റിന്റെ വില 68,999 രൂപയായി കുറയുന്നു. ഇന്ന് രാത്രി 8 മണി മുതൽ തന്നെ ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഓൺലൈൻ സ്റ്റോറിലൂടെയും ആമസോണിലൂടെയും ഇത് ലഭ്യമാകും. ഇൻഫിനിറ്റ് ബ്ലാക്ക്, സാൻഡ് സ്റ്റോം, അൾട്രാ വയലറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വാങ്ങിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile