ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 16 2016
Slide 1 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ എന്നുപറയുന്നത് ലോകത്തിലെ തന്നെ ഒരു വലിയ ബ്രാൻഡ്‌ ആണ് .ഒരു സമയത്ത് നോക്കിയ ഫോണുകൾ മാർകെറ്റിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതൊന്നും അല്ലായിരുന്നു .ഇപ്പോൾ നോക്കിയ എന്നുപറയുന്ന ബ്രാൻഡ്‌ മൈക്രോസോഫ്ട്‌ ഏറ്റെടുത്തു .നോക്കിയ മൈക്രോസോഫ്റ്റ് ഫോണുകൾ ഒരുപാടു മാർകെറ്റിൽ ഇറങ്ങികഴിഞ്ഞിരുന്നു .പക്ഷെ ഇപ്പോൾ നോക്കിയയുടെ സി ഇ ഒ രാജീവ്‌ സുരി വീണ്ടു നോക്കിയ സ്മാർട്ട്‌ ഫോണുകൾ വീണ്ടും മാർക്കറ്റിൽ ഇറക്കാനുള്ള ശ്രേമത്തിലാണ് .ഒരേ തരത്തിൽ ഇറക്കാതെ പല. മോഡലുകൾ ആയിരുന്നു നോക്കിയ സ്മാർട്ട്‌ ഫോണുകൾ ഇറങ്ങിയിരുന്നത് അത് തന്നെയായിരുന്നു നോക്കിയ ഫോണുകൾക്ക് മറ്റു ഫോണുകളിൽ നിന്നുണ്ടായിരുന്ന ഒരു വലിയ പ്രേതെകത .നോക്കിയ 1100 ,നോക്കിയ n73 ,n70 ഈ നോക്കിയ ഫോണുകൾ എല്ലാം തന്നെ മാർക്കറ്റിൽ ഒരു വലിയ വാണിജ്യ വിജയമായിരുന്നു .

ഇനി നമുക്ക് പലതരത്തിലുള്ള നോക്കിയ ഫോണുകളുടെ ഒരു ചെറിയ റിവ്യൂ നോക്കാം .

 

Slide 2 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 6800

2003 ൽ പുറത്തിറങ്ങിയ ഇ ഫോൺ വേർടി കീബോർഡ്‌ രൂപത്തിലായിരുന്നു ഇറക്കിയിരുന്നത് .128x128 പിക്സെൽ കളർ ഡിസ്പ്ലേ മോഡലിൽ ക്യാമറ ഇല്ലാത്ത ഒരു ഫോൺ ആയിരുന്നു നോക്കിയ 6800 .ജി പി ആർ എസ് സൌകര്യതോടുകൂടിയയിരുന്നു ഇ ഫോൺ പുറത്തിറക്കിയത് . ഇതിൽ എഫ് എം റേഡിയോ സവിധാനവും ഉണ്ടായിരുന്നു .

Slide 3 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 3600

നോക്കിയ 3600 നെ കുറിച്ച പറയുവാണെങ്കിൽ നോക്കിയ സീരിയസിലെ ഒരു മികച്ച ഫോൺ തന്നെയാണ് നോക്കിയ 3600.സർകുലർ കീപാഡ് രൂപത്തിലായിരുന്നു ഇതിന്റെ കീപാഡ് നിർമിച്ചിരുന്നത് .പിന്നെ ഇതിന്റെ ഡിസ്പ്ലേ 76x208 പിക്സെൽ ആയിരുന്നു .വി ജി ഏ റിയർ ക്യാമറയും ഇതിൽ ഉണ്ടായിരുന്നു .  

Slide 4 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 7600

നോക്കിയ 7600 എന്നുപറയുന്ന ഈ ഫോൺ നോക്കിയയുടെ ഒരു വിചിത്ര രൂപത്തിലും തികച്ചും വെത്യസരൂപതിലുള്ള ഒരു ഫോൺ തന്നെ എന്നു വേണമെങ്ങിൽ പറയാം .റ്റിയർ ഡ്രോപ്പ് എന്ന രൂപകല്പനയിൽ ആയിരുന്നു ഇത് നിർമിച്ചിരുന്നത് .2 ഇഞ്ചിൽ ഉള്ള ഇ ഫോണിന്റെ പിക്സെൽ 128x160 ആയിരുന്നു .29 mb മെമ്മോറിയും ,ബ്ലൂടൂത്ത് ,യു എസ് ബി സവിധാനവും ഇതിൽ ഉണ്ടായിരുന്നു .

 

Slide 5 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 7700

ഗെയിമിനു മുൻഗണന കൊടുത്തു നോക്കിയ 2003 ൽ ഇറക്കിയ ഒരു ഫോൺ ആയിരുന്നു നോക്കിയ 7700 . 3.5 ഇഞ്ചിൽ ടച്ച്‌ സ്ക്രീനോടു കൂടിയതായിരുന്നു ഇതിന്റെ ഡിസ്പ്ലേ .ഇതിന്റെ പിക്സെൽ രേസോലുഷൻ എന്നുപറയുന്നത് 640x320 ആയിരുന്നു .നോനോക്കിയ nകേജ് വിഭാഗത്തിൽ പെട്ട ഫോണുകൾ ആയിരുന്നു ഇതു് .പക്ഷെ വാണിജ്യപരമായി പിന്നിലൊട്ട് പോയ നോക്കിയ 7700 പിന്നീടു നോക്കിയ 7710 എന്ന പേരിൽ 2004 ൽ വീണ്ടും പുറത്തിറക്കി .

 

 

Slide 6 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 8910i

2002 ൽ നോക്കിയ പുറത്തിറക്കിയ മറ്റൊരു ഫോൺ ആയിരുന്നു നോക്കിയ 8910i. തികച്ചു ബിസിനസ്‌ ഉപയോഗത്തിനു മാത്രം പുറത്തിറക്കിയ ഒരു ഫോൺ ആയിരുന്നു ഇത് .വാണിജ്യപരമായി നല്ലരീതിയിൽ തന്നെ ഈ ഫോൺ മാർകെറ്റിൽ വിറ്റഴിഞ്ഞു .ഇതിന്റെ പിക്സെൽ രേസോലുഷൻ 96x 65 ആയിരുന്നു .ഇത് ഒരു വാക്കി റ്ടോക്കി രൂപത്തിലുള്ള ഫോൺ ആയിരുന്നു .ജി പി ആർ എസ് സൌകര്യത്തോടു കൂടിയായിരുന്നു 8910i പുറത്തിറങ്ങിയത് .

Slide 7 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 7370

2005 ൽ പുറത്തിറങ്ങിയ നോക്കിയയുടെ മറ്റൊരു ഫോൺ ആയിരുന്നു നോക്കിയ 7370 .ഒരുപാടു പ്രേതെകതകൾ ഉള്ള ഒരു ഫോൺ ആയിരുന്നു ഇത് .1.3mp ക്യാമറ ,240 x 320 പിക്സെൽ സ്ക്രീൻ രേസോലുഷൻ ,കാൾ റെക്കോർഡ്‌ ,എം പി 3 ,ജാവ എന്നിങ്ങനെ ഒരുപാടു പ്രേതെകതകൾ ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു നോക്കിയ 7370 പുറത്തിറക്കിയത് .

700മഹ ബാറ്ററി ,WAP 2.0/xHTML എന്നിങ്ങനെ ഒരുപാടു സവിശേഷതകൾ 2005 ൽ പുറത്തിറക്കിയ ഈ നോക്കിയ ഫോനിനുണ്ടായിരുന്നു .അത് കൊണ്ട് തന്നെ മാർക്കറ്റിൽ വലിയ ഒരു വാണിജ്യ വിജയമായിരുന്നു നോക്കിയ 7370 .

 

Slide 8 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

 

നോക്കിയ 7280

2004 ൽ നോക്കിയ പുറത്തിറക്കിയ മറ്റൊരു ഫോൺ ആയിരുന്നു നോക്കിയ 7280 .ലിപ്സ്റ്റിക് ഫോൺ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്‌ .ഇതിന്റെ സ്ക്രീൻ രേസോലുഷൻ എന്നുപറയുന്നത് 208 x 104 p പിക്സെൽ ആയിരുന്നു . .3mp ക്യാമറയും 50mb ഇന്റെർണൽ മെമ്മോറിയും ഇതിൽ ഉണ്ടായിരുന്നു .എഫ് എം റേഡിയോ ഇതിന്റെ മറ്റൊരു പ്രേതെകതയയിരുന്നു .700mAh ബാറ്ററിയും ഇതിൽ ഉണ്ടായിരുന്നു. പക്ഷെ മാർകെറ്റിൽ വേണ്ടത്ര വിജയം കൈവരിക്കാൻ ഇ നോക്കിയ ഫോണിനു കഴിഞ്ഞിരുന്നില്ല .

 

 

Slide 9 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ3250

നോക്കിയ 2005 ൽ പുറത്തിറക്കിയ മറ്റൊരു ഫോൺ ആയിരുന്നു നോക്കിയ 3250 .ഒരുപാടു സാങ്കേതിക പ്രേതെകളോട് കൂടിയാണ് നോക്കിയ 2005 ൽ ഈ ഫോൺ പുറത്തിറക്കിയത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറയും ബാറ്ററിയും ആയിരുന്നു .ഇതിന്റെ ക്യാമറ 2mp യും ബാറ്ററി 1100mAh ആയിരുന്നു .176 x 208 പിക്സെൽ സ്ക്രീൻ രേസോലുഷനോട് കൂടിയതായിരിന്നു .എസ് എം എസ് ,ഇമെയിൽ ,എം എം എസ് എന്നിങ്ങനെ എല്ലാതരം സവിധാനവും ഇതിൽ ഉണ്ടായിരുന്നു .മാർക്കറ്റിൽ വലിയൊരു ചലനം തന്നെ സൃഷ്ട്ടിച്ച ഒരു നോക്കിയ ഫോൺ ആയിരുന്നു ഇത് .

 

Slide 10 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ 7900 പ്രിസം

2007 ൽ നോക്കിയ പുറത്തിറക്കിയ ഒരു മൾടി ഫോൺ ആയിരുന്നു നോക്കിയ 7900 പ്രിസം .ഒരുപാടു പ്രേതെകതകൾ ഉണ്ടായിരുന്ന ഈ നോക്കിയ ഫോൺ 2007 ആഗസ്റ്റിൽ ആയിരുന്നു പുറത്തിറക്കിയത്. ഇതിന്റെ ഏറ്റവും വലിയ ഒരു സവിശേഷത എന്ന് പറയുവാണെങ്കിൽ ക്യാമറ (എൽ ഇ ഡി ) ഫ്ലാഷോട് കൂടിയതായിരുന്നു .ക്യാമറ 2mp യും 1gb മെമ്മോറി കാർഡും ഈ നോക്കിയ ഫോണിൽ ഉണ്ടായിരുന്നു. വാണിജ്യപരമായി വിജയം കൈവരിച്ച മറ്റൊരു നോക്കിയ ഫോൺ കൂടിയായിരുന്നു നോക്കിയ 7900 പ്രിസം .

 

 

Slide 11 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ N91

2005 ൽ നോക്കിയ പുറത്തിറക്കിയ മറ്റൊരു 3g സപ്പോർട്ട് ഉള്ള ഒരു ഫോൺ ആയിരുന്നു നോക്കിയ N91.ഇതിൽ 2mp ക്യാമറ ഒപ്പം വിഡിയോ റെക്കോർഡ് കൂടിയ ഒരു ഫോൺ ആയിരുന്നു ഇത് .ഇതിന്റെ സ്റൊരെജ് 8gb വരെ ആയിരുന്നു .വിഷ്വൽ റേഡിയോ ,വോയിസ്‌ ഡയൽ ,വോയിസ്‌ മെമോ എന്നിങ്ങനെ ഒരുപട് സെറ്റിംഗ്സ് ഉള്ള ഒരു നോക്കിയ ഫോൺ ആയിരുന്നു N91. 176 x 208 പിക്സെൽ ആയിരുന്നു ഇതിന്റെ സ്ക്രീൻ സൈസ് .ഇതും മോശമില്ലാത്ത രീതിയിൽ വിപണി കൈയടക്കിയിരുന്നു . പെർഫൊമൻസിന്റെ കാര്യത്തിൽ മുന്ന്ട്ടുനിന്നിരുന്ന ഒരു ഫോൺ കൂടിയായിരുന്നു നോക്കിയ N91.

 

Slide 12 - ഒരിക്കലും മറക്കാനാവാത്ത നോക്കിയ ഫോണുകളുടെ രൂപകൽപന

നോക്കിയ സോഡാ ഫോൺ കോൺസെപ്റ്റ്

നോക്കിയയുടെ കോൺസെപ്റ്റിലെ മികച്ച ഒന്നായിരുന്നു നോക്കിയ സോഡാ ഫോൺ കോൺസെപ്റ്റ് .ഇതിന്റെ രൂപകല്പ്പന ഒരു ചെറിയ ടെസ്റ്റ്‌ റൂബിന്റെ ആകൃതിയിൽ ആയിരുന്നു .പക്ഷെ എന്തുകൊണ്ടോ അവർ ഈ കോൺസെപ്റ്റ് മുന്നോട്ടു കൊണ്ടുപോയില്ല .പക്ഷെ നോക്കിയ എന്ന ബ്രാൻഡ്‌ ഒരുപാടു പരീക്ഷണങ്ങൾ നടത്തിയ ഒരു കമ്പനിയായിരുന്നു എന്നകാര്യത്തിൽ ഒരു സംശയവും വേണ്ട .അതിനു ഒരു ഉദാഹരണംതന്നെയായിരുന്നു നോക്കിയ സോഡാ ഫോൺ കോൺസെപ്റ്റ്.നമുക്ക് കാത്തിരിക്കാം നോക്കിയായുടെ ഒരു വൻ തിരിച്ചു വരവിനായി . 

റിലേറ്റഡ് / ലേറ്റസ്റ്റ് ഫോട്ടോസ് സ്റ്റോറീസ്

വ്യൂ ഓൾ
Advertisements

ജനപ്രിയ ഫോട്ടോ കഥകൾ

വ്യൂ ഓൾ
Advertisements
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status